Monday, December 31, 2012

ആത്മാര്‍ത്ഥത:-

ലോഹി, ചെന്നൈയിലാണ് ജോലി. മണ്ടലകാലമായാല്‍ 2 മാസം ജോലിയില്‍ നിന്നും ലീവെടുത്ത് അവിടുത്തെ അയ്യപ്പ ക്ഷേത്രത്തില്‍ സഹായിക്കും. വെറും ആത്മാര്‍ഥത, അത് മാത്രം അതാണ്. കെട്ടു നിറക്കല്‍ ഗുരുസ്വമിയാണ്. അത് കഴിഞ്ഞാല്‍ ദക്ഷിണ ഇഷ്ടമുള്ളത് കൊടുക്കാം എങ്ങിനെ പോയാലും ദിവസവും മിനിമം 2000 രൂപ ദക്ഷിണ കിട്ടും. പക്ഷെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്.

" കാശിനു വേണ്ടിയാണു എന്ന് കരുതിയെങ്കില്‍ തെറ്റി, അങ്ങി...നെ ഒരു ആവശ്യ ഗട്ടം വന്നാല്‍ പുല്ലുപോലെ എറിഞ്ഞിട്ടു പോകും ഞാന്‍ " വാക്കുകള്‍ ലോഹിയുടെത് തന്നെ.

അങ്ങിനെ കെട്ടുനിറ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. നാട്ടില്‍ നിന്നും ഫോണ്‍ ക്ഷേത്രത്തിലെ ലാന്‍ഡ്‌ ലൈനില്‍. (ഇക്കാലത്ത് ഇഷ്ടന്‍ മൊബൈല്‍ ഉപയോഗിക്കാറില്ല.)

ലോഹി :- ഹലോ ആരാ എന്താ ??

ഞാന്‍ നാട്ടില്‍ നിന്ന് പങ്കനാ.. തന്റെ അമ്മാവന്‍ മരിച്ചു വേഗം വരണം.

ലോഹി :- അതെയോ??? ങാ.... ഇത് ഇവിടേ വേറെ ആരോടെങ്കിലും പറഞ്ഞോ???

പങ്കന്‍ :- ഇല്ല...

ലോഹി :- മം.... 2000 ഇന്റു 10.. വേണ്ട, അതേയ്.... എന്നാല്‍ ഇനി ഫോണ്‍ ചെയ്യേണ്ട, ഇതറിഞ്ഞാല്‍ ഇവിടേ നില്ക്കാന്‍ പറ്റില്ല. ഞാന്‍ മകര വിളക്ക് കഴിഞ്ഞിട്ടു വരാം.
ch

മിലിട്ടറി ജോലി

മിലിട്ടറിയില്‍ ജോലികിട്ടിയ ശേഷം മകന്‍ വീട്ടിലേക്കു അയക്കുന്ന കാശിന്റെ കണക്കു പറഞ്ഞു മകനും അപ്പനും വഴാക്കായി.

അപ്പന്‍ :- നീ വലിയ റാങ്കില്‍ ഇരുന്നിട്ടും വീട്ടിലേക്കു കുറച്ചു പണമല്ലേ അയയ്ക്കുനുള്ളു വറീതിന്റെ മകള്‍ മോളി, മിലിറ്റരി ഹോസ്പിറ്റലില്‍ നിന്റെ അടുത്ത് തന്നെയല്ലേ. എന്നിട്ട് അവളുടെ അപ്പന് അവള്‍ കുറെ പണമയക്കുനുണ്ടല്ലോ??

മകന്‍ :- അയാളോട് മകളെ കെട്ടിച്ചു വിടാന്‍ പറ ഇല്ലെങ്കില്‍ എന്നെ പോലുള്ളവര്‍ വീട്ടിലേക്കു ഇത്രയോക്കയെ പണമയക്ക്യു.
ch

വികാരി

പുതിയ വികാരി ചാര്‍ജ് എടുത്ത ശേഷം ആദ്യമായി പള്ളിയില്‍ ഉള്ള കണക്കെടുപ്പില്‍ പങ്കെടുക്കുന്നു എല്ലാവരും നിരന്നിരുന്നു

ആദ്യം പുണ്യാളന്റെ ബണ്ഡാരം തുറന്നു കാശു കുത്തി നിറച്ചു വച്ചിരിക്കുന്നു. നല്ല കളക്ഷന്‍.

അടുത്തത് യേശുവിന്റെ മുന്നിലുള്ള ബണ്ഡാരം തുറന്നു പള്ളിലച്ചന്‍ ഞെട്ടി പോയി ചില്ലി കാശില്ല

 
വികാരി വികാരഭരിതനായി ചോദിച്ചു
.
.
.
.
.

പാപങ്ങള്‍ മാത്രം ഏറ്റു വാങ്ങിയാല്‍ മതിയോ?? ഇങ്ങിനെ ഒരു പുണ്യാളന്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ പള്ളി ചിലവു എങ്ങിനെ നടക്കും ?
ch

നേതാവ്

നാട്ടിലെ രാഷ്ട്രിയ നേതാവിന് രാത്രി 11മണിക്ക് കുട്ടപ്പായിയുടെ ഒരു ഫോണ്‍ കാള്‍

കുട്ടപ്പായി :- ചേട്ടാ.. ഞങളെ പോലിസ് പിടിച്ചു ത്രിബ്ള്‍ വച്ച് ബൈക്ക് ഓടിച്ചതിന്. കയ്യില്‍ കാശുമില്ല.

നേതാവ് :- ങാ.. ശരി ഞാന്‍ എസ് ഐ ക്ക് വിളിച്ചു പറയാം. വേറെ കുഴാപ്പം ഒന്നും ഇല്ലാലോ ??

കുട്ടപ്പായി :- അല്ല ഞങ്ങള്‍ വെള്ളമാടിച്ചിട്ടുണ്ട്. ആ ചങ്ങായി വണ്ടിയുടെ ബുക്കും പേപ്പറും ചോദിക്യോ ആവോ അതില്ല വണ്ടിക്കു.

... നേതാവ് :- ഛെ നിങ്ങള്‍ എന്ത് പണിയാ കാണിക്കുന്നത്.. ശരി ലൈസന്‍സ് ആള്‍ക്ക് കൊടുക്കേണ്ടി വരും നാളെ പോയി സംസാരിക്കാം.

കുട്ടപ്പായി :- ചേട്ടന്‍ ഒന്നും പറയരുത് എനിക്ക് ലൈസന്‍സ് ഇല്ല.

ഇത് വലിയ കുരിശായല്ലോ നേതാവ് ആതംഗതം പറഞ്ഞു




നേതാവ് :- അതേയ് എനിക്ക് ഇപ്പോള്‍ സെക്രട്രിയുടെ ഫോണ്‍ വന്നു അവൈലബിള്‍ ലോക്കല്‍ കമ്മിറ്റി ഇപ്പോള്‍ തന്നെ കൂടണം എന്ന് ഞാന്‍ പിന്നെ വിളിക്കാം.
ch

Monday, December 17, 2012

ഹാക്കെര്സ്:-

എന്റെ ഒരു സുഹൃത്ത് ദുബായില്‍ ഉണ്ട്, ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഒരു മെയില്‍ വന്നു സ്കോട്ട് ലാന്‍ഡില്‍ ഒരു കോണ്‍ഫ്രെന്സിനു വേണ്ടി പോയി അവിടേ വച്ച് ലാപ്‌ ടോപ്‌ പാസ്പോര്‍ട്ട് ക്രെഡിറ്റ്‌ കാര്‍ഡ്‌ ഡെബിറ്റ് കാര്‍ഡ്‌ എന്നിവയെല്ലാം ഉള്ള ബാഗ്‌ കളവു പോയി എനിക്ക് ഒരു സഹായം വേണം എന്ന്.

ഞാന്‍ വേഗം റിപ്ലേ അയച്ചു അദ്ദേഹം എനിക്ക് ആളുടെ പാസ്പോര്‍ട്ട് കോപ്പി അയച്ചു തന്നിരുന്നു അത് സെന്റ്‌ ഐറ്റംസില്‍ നിന്നും എടുത്ത

ു പ്രിന്റ്‌ എടുത്തു ഇന്ത്യന്‍ എംബസിയില്‍ കോണ്ടച്റ്റ്‌ ചെയ്യാന്‍ പറഞ്ഞു.

ആള്‍ വേണ്ടും റിപ്ലേ അയച്ചു അതല്ല എനിക്ക് ഇവിടെ നിന്ന് പോരാന്‍ 920 പൌണ്ട് വേണം എന്റെ പേരില്‍ മണിഗ്രാമിലുടെ അയക്കാന്‍ റഫറന്‍സ് പാസ്പോര്‍ട്ട് നമ്പര്‍ വയ്ക്കാന്‍. വന്നു തിരിച്ചു തരാമെന്ന്.

ഒരു സംശയം തോന്നി ആയിരത്തിന്റെ നോട്ടുകള്‍ തലയിണയാക്കി കിടന്നുറങ്ങുന്ന ഭാര്യ വീട്ടുകാരോട് പറയാതെ എന്നോട് എന്തിനാ പറഞ്ഞേ എന്ന് ??

ഞാന്‍ മൊബൈലില്‍ വിളിച്ചു അപ്പോള്‍ പറഞ്ഞു ഹരീ.......... അതൊന്നും ചെയ്യല്ലേ എന്റെ മെയില്‍ ഹാക്ക് ചെയ്തിരിക്കുകയാണ് ശരിയാക്കാന്‍ നോക്കുന്നു. ഇങ്ങിനെ കുറെ പേര്‍ വിളിച്ചു.

ശരി ഞാനും വിട്ടു....

ഹാക്കെര്സ് ഞാന്‍ മെയില്‍ അയച്ചപ്പോള്‍ എന്റെ മെയിലും ഹാക്ക് ചെയ്തു ഞാന്‍ അറിഞ്ഞില്ല.

കോണ്‍ടാക്ടിലെ പലര്‍ക്കും വേറൊരു തട്ടിപ്പ് മെസ്സേജ് പോയി....

ഞാന്‍ പിന്നീടു മെയില്‍ തുറന്നു നോക്കുമ്പോള്‍ ഹാക്കെര്സ് ഒരു മെസ്സേജ് ഇട്ടു പോയിരിക്കുന്നു..... അത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇതായിരുന്നു മെസ്സേജ്.

നീ വല്ല പിച്ചക്കാരനനോടാ... നിന്റെ കോണ്‍ടാക്ടിലെ ഒരു തെണ്ടി പോലും റിപ്ലേ അയച്ചില്ല...
ch

പെര്‍ഫെക്റ്റ്‌ ലീഡര്‍:-

ഒരു അഹങ്കാരി രാജാവ്‌ ദുര്യോദനന്‍ കാണാന്‍ വന്നപ്പോള്‍ ഉറക്കം നടിച്ചു കിടന്നു. പിന്നീടു വന്ന തന്റെ സുഹൃത്തിനെ കണ്ടു ആഹ.. അര്‍ജുന എപ്പോള്‍ വന്നു എന്ന് ചോദിച്ചു. രണ്ടു പേരും വന്നത് യുദ്ധത്തില്‍ സഹായം ചോദിച്ചിട്ടാണ് എന്ന് അറിയാവുന്നതുകൊണ്ട് ആദ്യം കണ്ടയള്‍ക്ക് ആദ്യം ചോദിക്കാം എന്ന് പറഞ്ഞു അര്‍ജുനനെ കൊണ്ട് പറയിച്ചു.

കര്‍ണന്‍ പണ്ടവപക്ഷത്ത് വരില്ല എന്ന് ഉറപ്പായപ്പോള്‍ അയാളോട് കുന

്തിപുത്രനാണ് എന്നാ കാര്യം വെളിപ്പെടുത്തി അയാളുടെ മനോബലം ഒക്കെ ചോര്‍ത്തി കളഞ്ഞു.

യുദ്ധത്തില്‍ കൗരവപക്ഷത്തേ നില്‍ക്കു എന്നുറപ്പുള്ളതിനാല്‍ ജേഷ്ടനെ തീര്‍തഥാടനത്തിനു വിട്ടു.

യുദ്ധത്തില്‍ ഭീഷ്മര്‍ സംഹാരം തുടങ്ങി നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ഭീഷമാരെ ഞെട്ടിക്കാന്‍ ആയുധം എടുത്തു ഭീഷ്മര്‍ ആയുധം താഴെ ഇട്ടു.

പദ്മവ്യുഹത്തില്‍ അഭിമന്യുവിനെ കയറ്റിവിട്ടു അര്‍ജുനനെ രക്ഷിച്ചു.

ഗടോല്‍ക്കജനെ വിട്ടു കൌവരപടയെ സംഹരിക്കാന്‍, അവര്‍ അര്‍ജുനന് വേണ്ടി വച്ചിരുന്ന അസ്ത്രം ഗടോല്‍ക്കജനില്‍ പ്രയോഗിക്കേണ്ടി വന്നു അപ്പോഴും അര്‍ജുനനെ രക്ഷപെടുത്തി.

ദ്രോണരെ കൊല്ലാന്‍ ദ്രോണരുടെ മകന്‍ ആശ്വസ്തമാവ്‌ മരിച്ചു എന്ന് യുടിഷ്ടരനെ കൊണ്ട് പറയിച്ചു ദ്രോണരുടെ മനോശക്തി ഇല്ലാതാക്കി.

പെണ്ണിനോട് യുദ്ധം ചെയ്യില്ല എന്ന് പ്രക്യപിച്ചിരുന്ന ഭീഷ്മരെ വീഴ്ത്താന്‍ അര്‍ജുനന്റെ മുന്നില്‍ ആണും പെണ്ണും അല്ലാത്ത ശികണ്ടിയെ കൊണ്ട് വന്നു നിര്‍ത്തി ഭീഷ്മര്‍ ആയുധം താഴെ വച്ചു.

ജയദ്രതെനെ നാളെ സുര്യന്‍ അസ്തമിക്കും മുമ്പ് കൊല്ലും അല്ലെങ്കില്‍ ആത്മഹസ്ത്യ ചെയ്യും എന്ന് അര്‍ജുനന്‍ പറഞ്ഞപ്പോള്‍. പിറ്റേ ദിവസം സുര്യ ഗ്രഹണമാണെന്ന് കണ്ടു അതിനു മുമ്പ് ജയദ്രതാണ് അടുത്ത് വരെ കൊണ്ടുവന്നു തേര് നിര്‍ത്തി. സുര്യഗ്രഹണം പൂര്‍ണമായപ്പോള്‍ സുര്യന്‍ അസ്തമിച്ചു എന്ന് കരുതി ജയദ്രതെനെ രക്ഷിക്കേണ്ട കൌരവര്‍ ആഹ്ലാദത്തില്‍ മുഴുകിയിരുന്നു. ഗ്രഹണം കഴിഞ്ഞു സുര്യന്‍ പുറത്തു വന്നു, സമയം കളയാതെ അസ്ത്രമയക്കാന്‍ അര്‍ജുനനോടു പറഞ്ഞു.

കര്‍ണന്റെ തേര് താഴ്നപ്പോള്‍ ഇതാണ് ശരിയായ സമയം അസ്ത്രമയക്കാന്‍ അര്‍ജുനനോടു പറഞ്ഞു.

ദുര്യോധനനോട് വിവസ്ത്രനായി വരാന്‍ അമ്മ ആവശ്യപെട്ടു അവരുടെ കണ്ണ് വിവാഹ ദിവസം മുതല്‍ കെട്ടി വച്ചിരിക്കുന്നതുകൊണ്ട് കണ്ണില്‍ നിന്നും വരുന്ന തീഷ്ണത ദുര്യോധനനെ ദേഹം കാരിരുമ്പിന്റെ ശക്തി ഉള്ളതാക്കും എന്ന് മനസിലിക്കി അവിടേ വേറെയും പെണ്ണുങ്ങള്‍ ഉണ്ണ്ടെന്നു പറഞ്ഞു. ലജ്ജയില്ലേ ഇങ്ങിനെ പോകാന്‍ എന്ന് ചോദിച്ചു. അയാള്‍ക്ക് അരക്കു താഴെ ഇല കൊണ്ട് മറച്ചു കൊണ്ട് പോവേണ്ടി വന്നു.

ഭീമനു മായുള്ള ദുര്യോടനന്റെ യുദ്ധത്തില്‍ ദുര്യോധനന്റെ തുടക്കു ശക്തി ഇല്ല അവിടേ അടിക്കാന്‍ തുടക്കടിച്ചു കാണിച്ചു കൊടുത്തു.

ആശ്വതാമാവ് ദുര്യോദനന്‍ മരിച്ച വിഷമത്തില്‍ രാത്രി കൂടാരത്തില്‍ വന്നു പാണ്ഡവരെ കൊല്ലും എന്ന് മനസിലാക്കി അവരെ അവിടെ നിന്നും മാറ്റി പകരം പാഞ്ചാലിയുടെ അഞ്ചു മക്കളെ അവിടേ കിടത്തി.

മക്കളെല്ലാം നഷ്ടപെട്ട അന്ധനായ ദൃതരാഷ്ട്രര്‍ ഭീമനെ കെട്ടിപിടിച്ചു ഞെക്കി കൊല്ലും എന്ന് മനസിലാക്കി പകരം ഒരു ഇരിമ്പു പ്രതിമയെ കൊണ്ട് വന്നു നിര്‍ത്തി.

സാദാരനക്കാരായ ജനങ്ങളെ സംരക്ഷിക്കെണ്ടാവരായ പാണ്ഡവരെ ഇത്രയും ഒക്കെ ചെയ്തു രക്ഷിക്കാന്‍ അന്ന് ഒരു കൃഷ്ണന്‍ ഉണ്ടായിരുന്നു.

ഇന്ന് ഭരണ കര്‍ത്താക്കളാല്‍ ചൂഷണം ചെയ്യപെടുന്ന നമ്മളെയും രാഷ്ട്രത്തെയും രക്ഷിക്കാന്‍ ആ കൃഷ്ണന്‍ വീണ്ടും അവതരിക്കുമോ ???
ch

ടു വീലര്‍,

നല്ലത് ആര് ചെയ്താലും അനുകരിക്കുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്.

വളരെ കാലമായി ഉള്ള മോഹമായിരുന്നു അയാള്‍ക്ക് ഒരു ടു വീലര്‍, അങ്ങിനെ ഹീറോ ഹോണ്ട സി ഡി 100 വാങ്ങി. അതിന്റെ 16 മത്തെ ആര്‍ സി ഓണറായി രജിസ്റ്റര്‍ ചെയ്യപെട്ടു. അതിന്റെ ഗുണകണങ്ങള്‍ കൊണ്ട് എല്ലാവരും കൂടി പറക്കും തളിക എന്ന് പേരുമിട്ടു.

ഒരു ദിവസം വണ്ടി വഴിയില്‍ നിന്നു, പെട്രോള്‍ ഇല്ല. പമ്പിലേക്ക് 7 കിലോമീറ്റര്‍, പലരെയും വിളിച്ചു ആരും സ്ഥലത്തില്ല.
ആസമയത് ബസും ഇല്ല. ഓട്ടോ വിളിച്ചു പോയി പെട്രോള്‍ വാങ്ങാന്‍ കാശു ചിലവാക്കാന്‍ മടി. ആരുടേയും സഹായമില്ലാതെ തന്നെ പെട്രോള്‍ പമ്പില്‍ എത്തിക്കും.

പെട്രോളില്ലാതെ വണ്ടി നിന്നാലും കുറച്ചു പെട്രോള്‍ ടാങ്കിനടിയില്‍ ഉണ്ടായിരിക്കും ഉപയോഗിക്കാന്‍ കഴിയില്ല. അത് ജെന്ഷനുകളിലെ ട്രാഫിക് പോലീസ്കാരനെ പോലെയാണ് ഒരാള്‍ക്കും ഒരു പ്രയോജനവും ഇല്ല. സ്ഥാലം മുടക്കുകയും ചെയ്യും

തലപുകഞ്ഞു ആലോചിച്ചു. റോഡ്‌ പണിക്കു ചെറിയ കരിങ്കല്ലുകള്‍ കൂട്ടിയിരിക്കുന്നു.
പെട്ടന്ന് ദാഹിച്ചു വലഞ്ഞ ഒരു കാക്ക കുടത്തിലെ വെള്ളം കല്ലു കൊണ്ടുവന്നിട്ട് വെള്ളം കുടിച്ചത് ഓര്‍മവന്നു.
.
.
.
.
.

വണ്ടി പെട്രോള്‍ പമ്പിലെത്തി.
ch

വെളിച്ചപ്പാട്

ലോഹിദാക്ഷന്‍ വെളിച്ചപ്പാടായി !!! ഇതിന്റെ കാര്യമൊന്നും ഇല്യ അവനു പലരും പറഞ്ഞു.
പക്ഷെ നാട്ടില്‍ നിന്നും പോകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് അത് ഏറ്റെടുത്തു.

ദിവസവും വൈകീട്ട് വെള്ളമടിയും തെറിപാട്ടും ഒക്കെയായി നടന്ന ലോഹിദാക്ഷന് പെട്ടെന്ന് സദ്‌ഗുണസമ്പന്നനിലേക്കുള്ള പറിച്ചു നടല്‍ വലിയ വിഷമമായിരുന്നു.
പന്നിയന്‍ രവീന്ദ്രന്റെ ആരാധകനയതുകൊണ്ടാണോ എന്തോ തലമുടി നീട്ടി വളര്‍ത്തിയിരുന്നു. അത് തന്നെയായിരുന്നു ലോഹ
ിദാക്ഷനെ തിരെഞ്ഞെടുക്കാനുള്ള പ്ലസ്‌ പോയിന്റ്‌.

ഒരിക്കല്‍ പറയെടുക്കുമ്പോള്‍ കലിതുള്ളി ഒരു വീടിന്റെ മുറ്റത്ത്‌ നിന്നും വാളും ചിലമ്പും നെഞ്ചോടു ചേര്‍ത്ത് വിറപ്പിച്ചു തല കുമ്പിട്ടു ഉമറപടി വരെ ഓടി അവിടുന്ന് അതുപോലെ പുറകോട്ടും. പുറകോട്ടു വന്നു തിരിഞ്ഞു നോക്കുമ്പോഴാണ് മതിലൊനുംമില്ലാത്ത ഓപ്പണ്‍ കിണറു കണ്ടത്.

അപ്പോഴാണ് ലോഹിദാക്ഷന് ശരിക്കും കലി വന്നത്.
പഴയ ലോഹിദാക്ഷന്‍ പുറത്തേക്കുചാടി.

ലോഹിദാക്ഷന്‍ പറഞ്ഞു ദേവ്യേ തുള്ളലിപ്പോള്‍ (................) ആയേനെ
ch

പറയെടുപ്പ്

പൂരത്തിന് പറയെടുപ്പ്, കൂടെ നടക്കാന്‍ കുറെ പേര്‍ വേണം ഓരോ കാര്യങ്ങള്‍ ചെയ്യാന്‍, കണക്കെഴുതുന്നതിനും ഓരോ വീട്ടിലും ചെന്ന് അണിയാനും പറക്കു വേണ്ടി സാദനങ്ങള്‍ അറേഞ്ച് ചെയ്യാനും എല്ലാം.

പക്ഷെ ആരെയും കിട്ടാറില്ല എല്ലാവര്ക്കും ജോലി തിരക്ക്. ഞായറാഴ്ച പോലും ആളുകള്‍ കൂടെ വരില്ല എന്തോ കമ്മിറ്റികാരുടെ നിര്‍ബന്ധം കൊണ്ട് പൂരം നടത്തുന്നത് പോലെ.

ഒരു ദിവസം മാത്രം പറയെടുക്കാന്‍ ഒരു പാട് പേരുണ്ടാവും, അത് വര്‍ക്കിംഗ്‌ ഡേ ആണെങ്കില്‍ പോലും.

കാരണം മറ്റൊന്നുമല്ല അവിടേ എല്ലാം ചെത്ത്‌ തൊഴിലാളികളുടെ വീടുകളാണ്.

പിന്നെ വെളിച്ചപ്പാടോഴികെ എല്ലാവരും പിമ്പിരിയും.
ch

പാര:

ഭാര്യ മരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വേറെ പെണ്ണ് കെട്ടി...

അയാളുടെ മരിച്ചു പോയ ഭാര്യ കൊടുത്ത കത്ത് അവരുടെ കൂട്ട്കാരി കൊടുത്തു.

നിങ്ങള്‍ വേറെ പെണ്ണ് കെട്ടിയാല്‍ അവരെ ഈ കത്ത് ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്.

പുതിയ ഭാര്യയോടൊപ്പം അയാള്‍ കത്ത് തുറന്നു നോക്കി, സ്വത്തു മക്കള്‍ക്ക്‌ എങ്ങിനെ ഭാഗം വെക്കണം എന്നാണ് കത്തില്‍ ഉള്ളടക്കം

അവസാന വരി വായിച്ചു, എനിക്കും നിങ്ങള്‍ക്കും മാത്രം അറിയുന്ന ആ ആനകൊമ്പുള്ള ആഭരണ പെട്ടിയും അതിലെ വിലപിടിച്ച ആഭരണങ്ങളും മറ്റാര്‍ക്കും കൊടുക്കരുത്. അയാള്‍ ഞെട്ടിപ്പോയി, കാരണം അങ്ങിനെ ഒന്നുണ്ടയിരുന്നില്ല.

അന്നുമുതല്‍ പുതിയ ഭാര്യ ആ ആഭരണ പെട്ടി ചോദിയ്ക്കാന്‍ തുടങ്ങി....
ch

ദര്‍ശനം.

ഗുരുവായൂരില്‍ ദര്‍ശനം...... ക്യു വില്‍ നിന്ന് നടക്കല്‍ എത്തിയപ്പോള്‍ ക്ഷേത്രം പാറാവുകാരന്‍ പിരടിക്ക് പിടിച്ചു ഷോട്ട് പുട്ട് എറിയുന്നത് പോലെ തല ഒരേറു. വേഗം മാറ് എന്ന സ്നേഹ സ്വരവും.

ഒളിമ്പിക്സില്‍ ഓടി ഫിനിഷിംഗ് പൊയന്റില്‍ എത്തുന്ന മത്സരാര്‍ഥികളെ പോലെ തല നിലത്തു മുട്ടുംപോലെ പോയി കൈകള്‍കൊണ്ട് ഇരുവശത്തും ബാലന്സിനുവേണ്ടി ചലിപ്പിച്ചു ബലി കല്ലിനടുത്തു ചെന്ന് നിന്നു.

തിരിഞ്ഞു നോക്കിയപ്പോള്‍ അതാ അടുത്ത ആള്‍ വരുന്നു അതുപോലെ.

അപ്പോഴാണ് പണ്ട് ഒരു കവി എഴുതിയ വരികള്‍ ഓര്‍മവന്നത് ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും......

ഈ വെല്ലുവിളി തീര്‍ച്ചയായും ഈ ജീവനക്കാരെ കണ്ടു എഴുതിയതയിരിക്കും.

Monday, December 10, 2012

ഡേറ്റ്

ശ്രിധരന്‍ :- ഇന്ന് എത്രയാ ഡേറ്റ് ?

കുട്ടപ്പായി :- അറിയില്ല

ശ്രിധരന്‍ :- ശരി ആ ന്യൂസ്‌ പേപ്പേര്‍ നോക്കി പറയ്‌

ന്യൂസ്‌ പേപ്പര്‍ നോക്കിയ ശേഷം കുട്ടപ്പായി... ഛെ ഇത് ഇന്നലത്തെ പേപ്പറാ.........
ch

Saturday, December 8, 2012

കേമന്‍:

'കേമന്‍' വിളിപേരാണ്. നാട്ടിലെ ചെറുവക പണികളുമായി എപ്പോഴും നാട്ടില്‍ തന്നെ കാണും. റോഡ്‌ സൈഡില്‍ ചാരായം വിറ്റു കൊണ്ടിരുന്ന കുറച്ചുപേര്‍ എക്സ്സൈസ്കാര്‍ വന്നപ്പോള്‍ ഓടി രക്ഷപെടു.

എക്സ്സൈസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു, റോഡ്‌ സൈഡില്‍ അതും സെന്ററില്‍ ഇരുന്നു ചാരായം വില്‍ക്കുന്നോ ആരാടാ ഇത്രയും വലിയ ഈ കേമന്‍ ?

ഇത് കേട്ട നമ്മുടെ കേമന്‍ ഓടി വന്നു പറഞ്ഞു സാറെ ഞാനാ 'കേമന്‍'.....

പിന്നീടു !!!!!!!!!!!!!!

ch

നാടകം

കേരളോല്‍ത്സവത്തിന്റെ ഭാഗമായി ഉള്ള നാടകം മല്‍ത്സരം. സ്റ്റേജില്‍ നാടകങ്ങള്‍ ഒന്നൊന്നായി ആരെങ്ങേരി കൊണ്ടിരിക്കുന്നു.

അഭിനേതാക്കള്‍ക്ക് ഡയലോഗ് കിട്ടാതായാല്‍ സ്വാഭാവികത വിടാതെ സ്റെജിന്റെ പുറകിലെ കര്‍ട്ടനടുത്തു വരും ആ കര്‍ട്ടനു പുറകില്‍ നിന്ന് സ്ക്രിപ്റ്റ് നോക്കി പറഞു കൊടുക്കും സംവിധകയന്‍. ഇത് പ്രത്യേക ശബ്ദ ക്രമീകരണമാണ് നടന് കേള്‍ക്കണം എന്നാല്‍ മൈക്കിലുടെ കേള്‍ക്കാനും പാടില്ല.

പെട്ടന്ന് തട്ടി കൂട്ടിയ നാടകമായതുകൊണ്ട് ഡയലോഗ് മറന്ന ഒരു നടന് സംവിധകയന്‍ പുറകില്‍ നിന്ന് പറഞ്ഞു കൊടുത്തു.

വാപ്പാ എന്ന് വിളിക്ക്........ ഞെളിപിരികൊണ്ടു വാപ്പാ എന്ന് വിളിക്ക്..

ഉടനെ നടന്‍ ഉറക്കെ പറഞ്ഞു ഞെളിപിരികൊണ്ടു വാപ്പാ.........
ch

Thursday, December 6, 2012

ജബ്ബാര്‍ ബിരിയാണി

ജബ്ബാര്‍ കൂലി പണിയെടുത്തു ജീവിക്കുന്ന ആളാണ്. ചിലപ്പോഴെല്ലാം കല്യാണത്തിന് ബിരിയാണി വെക്കാന്‍ സഹായിയായി പോകും. അങ്ങിനെ ആദ്യമായി ഒരു കല്യാണത്തിന് ബിരിയാണ് വെക്കാന്‍ ഉള്ള കോണ്ട്രാക്റ്റ് ഒറ്റെക്ക് ഏറ്റെടുത്തു.

ബിരിയാണി കുളമായി എന്ന് ദംമ്മിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി. എന്ത് ചെയ്യും എന്ന് ആലോചനയായി.
ആശാനെ ധംമു പൊട്ടിക്കട്ടെ ?? ഒരു ശിഷ്യന്‍ ചോദിച്ചു

ആയിട്ടില്ല... ധമമു പൊട്ടിച്

ചാല്‍ തനിക്കു കിട്ടാന്‍ പോവുന്ന തല്ലിനെ കുറിച്ച് ഒരു നിമിഷം ഓര്‍ത്തു.

തൊണ്ട വരളുന്നു മെല്ലെ കിണറ്റിന്‍കരയിലേക്ക് നടന്നു. കിണറിനു മതിലില്ല, വെള്ളം കോരി കുടിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി എന്നിട്ട് കാലു തെന്നി വീഴുന്നതു പോലെ കിണറിലേക്ക് ചാടി.

അയ്യോ ആരെങ്കിലും ഓടി വായോ ജബ്ബാരിക്ക കിണറ്റില്‍ വീണേ...... ശിഷ്യന്‍ വിളിച്ചു പറഞ്ഞു.
എല്ലാവരും ഓടി വന്നു കയറ്റാന്‍ നോക്കി... അപ്പോള്‍ ജബ്ബാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.....

എന്റെ കാര്യം നോക്കേണ്ട ഇങ്ങള് പോയി ബിരിയാണി നോക്കി, രണ്ടു മിനുട്ട് വൈകിയാല്‍ അത് ആകെ നാശാവും...
ch

ശിക്ഷ:

ഒരാള്‍ കുറ്റം ചെയ്തു അതിനു രാജാവ് ശിക്ഷ വിധിച്ചു.

ഒരു ബക്കെറ്റ് പുളി കുടിക്കണം
അല്ലെങ്ങില്‍ 25 തല്ലു കൊല്ലണം
അതുമല്ലെങ്ങില്‍ പിഴയടക്കണം.

ഏതാണ് എന്നു കുറ്റം ചെയ്തയള്‍ക്ക് തീരുമാനിക്കാം.
അയാള്‍ പറഞ്ഞു പിഴയടക്കാന്‍ തീരെ വയ്യ അടികൊല്ലനും വയ്യ പുളി കുടിക്കാം.


പുളികലക്കി ഒരു ബക്കെറ്റ് കൊണ്ടുവന്നു.പുളി എന്നാല്‍ കുടിച്ചാല്‍ ജീവന്‍ മേലോട്ട് പോകും എന്നതുപോലുള്ള പുളി.പകുതിയോളം കുടിച്ചു.
ഹയ്യോ വയ്യ ഇനി കുടിച്ചാല്‍ ചിലപ്പോള്‍ തന്റെ മരണം സംബവിക്കും.

അയാള്‍ പറഞ്ഞു എനിയ്ക്കു തല്ലു തന്നാല്‍ മതി.

പകുതി പുളി കുടിച്ചതുകൊണ്ട് തല്ലില്‍ ഇളവില്ലേ? അയാള്‍ ചോദിച്ചു

ഇല്ല അത് വേറെ ശിക്ഷ ഇത് വേറെ ശിക്ഷ 25 എണ്ണം തന്നെ അടി വാങ്ങണം.

രാജഭടന്മാര്‍ അടി തുടങ്ങി ഓരോ അടിക്കും ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു.
ചുട്ട അടി 10 എണ്ണം കിട്ടിയപ്പോലെക്കും അയാളുടെ വിധം മാറി

രാജാവിന്റെ കാല്‍ക്കല്‍ വീണു പറഞ്ഞു ഇനി വയ്യ രാജന്‍ ഞാന്‍ പിഴയടച്ചുകൊള്ളം!
ch

കുമ്പസാരം പേന്റിംഗ്:-

പള്ളിലച്ചന്‍ ഒരു കേസ് കേട്ട് പെണ്ണിനോട്, കുറെ കാലമായി നിന്നെ പള്ളിയിലേക്ക് കാണാറില്ലലോ!!

ക്ലാര : അച്ചോ ഞാന്‍ ഒരു ബന്ടുവിന്റെ വീടിലയിരുന്നു അപ്പോള്‍ അവിടയാണ് പ്രാര്‍ഥിച്ചതും കുമ്പസരിച്ചതും എല്ലാം .

അച്ഛന്‍ : ഇടവക മാറി കുമ്പസാരം നടത്തരുത്, ഇവിടെ നിന്നു നീ പോയതുമുതല്‍ വള്ളി പുള്ളി വിടാതെ കുംബസാരിച്ചിട്ടു പോയാല്‍ മതി.
ch

മുദ്രാവാക്യം:

പോലിസ് കാപാലികരുടെ അധിക്രമത്തില്‍ പ്രധിഷേധിച്ചു ഒരു പോലിസ് സ്റ്റേഷന്‍ മാര്‍ച്ച്‌. പാര്‍ട്ടി സഖാക്കള്‍ എല്ലാം കൂടി എല്‍ സി സെക്രട്രിയുടെ വീട്ടില്‍ ചേരാന്‍ നിശ്ചയിച്ചു.

മുദ്രാവാക്യം ഉണ്ടാക്കണം അതാണ് ഏറ്റവും പ്രധാന വിഷയം ബാക്കി എല്ലാം അറേഞ്ച് ചെയ്തു. എല്ലാവരും ചേര്‍ന്ന് സെക്രട്രിയുടെ ഭാര്യ ഉണ്ടാക്കിയ കട്ടന്‍ ചായയും കുടിച്ചു ചര്‍ച്ച ആരംഭിച്ചു.

അപ്പോഴാണ് ഒരു പ്രശ്നം എല്ലാവര്‍ക്കും ഓര്‍
മവന്നത്. എല്‍ സി സെക്രട്രിയുടെ മകന്‍ പോലീസാണ്!!!

സെക്രട്രിക്കും മകനും വിരോധം ഇല്ലാതെ എങ്ങിനെ പോലീസിനെതിരെ മുദ്രാവാക്യം ഉണ്ടാക്കും ?? തല പുകഞ്ഞു ആലോചിക്കാന്‍ തുടങ്ങി.

അവസാനം നാട്ടിലെ പാര്‍ട്ടി സൈദ്ധാന്ധികന്‍ മുദ്രാവാക്യം കണ്ടു പിടിച്ചു.....
.
.
.
.
.
.

പോലീസുകാരെല്ലാം ചെറ്റകളല്ല.......... എന്നാല്‍ അവരില്‍ ചില ചെറ്റകളുണ്ട്.
ch

അലാറം :

ആഴ്ചയില്‍ രണ്ടു ദിവസം മൊയ്തു തൃശ്ശൂരില്‍ പോകും പച്ചക്കറി എടുക്കാന്‍. നല്ല കച്ചവടം ഉണ്ട് കടയില്‍.

അതിരാവിലെ പോയാലാണ് പച്ചക്കറിയും എടുത്തു പത്തു മണിക്ക് മുമ്പേ തിരിച്ചെത്താന്‍ കഴിയു. 5.30 നാണു ബസ്‌ രാവിലെ പള്ളിയില്‍ നുന്നു കേള്‍ക്കുന്ന ബാങ്കാണ് മൊയ്തുവിന്റെ അലാറം. അത് കേട്ടാല്‍ വേഗം എഴുനേറ്റു മുഖം കഴുകി വാച്ചെടുത്തു കെട്ടി, ചാക്കെല്ലാം എടുത്തു കിഴാക്കോട്ടു വച്ച് പിടിക്കും.

അന്നും പതിവ് പോലെ ബാങ്ക് കേട്ട് എഴുനേറ്റു ചാക്കെടുത്തു നടക്കാന്‍ തുടങ്ങി ബസ്‌ സ്റ്റോപ്പില്‍ എത്തി, സമയം കുറെ കഴിഞ്ഞു ബസ്‌ വരുന്നില്ല. ഛെ ബസ്‌ ഇന്ന് ഇല്ലേ റോട്ടില്‍ ആരെയും കാണാന്‍ ഇല്ല എന്ത് പറ്റി ?? തന്റെ വാച്ചിലെ സമയം നോക്കി 3.30

അപ്പോഴാണ് പള്ളിയില്‍ നിന്നും.... നേരത്തെ കൊടുത്തത് ബാങ്കലോ........
ch

തിരുമേനി സുവിശേഷം:

മത്തായി : തിരുമേനി ഒരു അഞ്ഞൂറ് രൂപ കടം തരുമോ രണ്ടാഴ്ച കഴിഞ്ഞു തിരിച്ചു തരാം.
തിരുമേനി : ശരി നാളെ വീട്ടിലേക്കു വന്നോളു.

തിരുമേനി കാശ് കൊടുത്തു മത്തായി കൃത്യം പറഞ്ഞ ദിവസം പറഞ്ഞ സമയത്ത് തിരിച്ചു കൊടുത്തു. വീണ്ടും കുറച്ചു ദിവസം കഴിഞ്ഞു തിരുമേനിയോട്.

മത്തായി : തിരുമേനി ഒരു ആയിരം രൂപ തരുമോ രണ്ടാഴ്ച കഴിഞ്ഞു തിരിച്ചു തരാം.
തിരുമേനി : വൈകീട്ട് വീട്ടില്‍ വന്നോളു തരാം.

മുന്‍പത്തെ പോലെ മത്തായി കൃത്യമായി കാശ് തിരിച്ചു കൊടുത്തു.കുറച്ചു ദിവസം കഴിഞ്ഞു മത്തായി വീണ്ടും

മത്തായി : തിരുമേനി ഇത്തവണ എന്നെ ഒന്ന് നന്നായി സഹായിക്കണം പതിനായിരം രൂപയുടെ ആവശ്യം ഉണ്ട്. പലിശ കൊടുക്കാന്‍ വയ്യ അതാ.

തിരുമേനി : മത്തായി നിനക്ക് പതിനായിരം രൂപ എന്നാല്‍ ചില്ലി കാശ് ഞാന്‍ തരില്ല
മത്തായി : അതെന്താ തിരുമേനി ഞാന്‍ കൃത്യമായി കാശ് തിരിച്ചു തന്നതല്ലേ ??

തിരുമേനി : അതാ മത്തായി പറഞ്ഞത്, ഞാന്‍ അഞ്ഞൂറ് രൂപ തന്നു അതിന്റെ നമ്പര്‍ ഞാന്‍ എഴുതിവച്ചിരുന്നു നീ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആ നോട്ടു തന്നെ എനിക്ക് തിരിച്ചു തന്നു. അതുപോലെ തന്നെ ആയിരം രൂപയും. അപ്പോള്‍ നിനക്ക് കാശ് ആവശ്യം ഇല്ല എനിക്ക് മനസിലായി.. മോനെ മത്തായി ഇത് എനിക്കുള്ള പണിയാണ് ഇത് തന്നാല്‍ നീ തിരിച്ചു തരില്ല അതുകൊണ്ട് നീ പോ... പോ മോനെ ദിനേശാ..
ch

ബോസ്സ് ഓണ്‍ ദി ലൈന്‍:

ബോസ് ആള്‍ മഹാ ചൂടനാണ്‌, 20 സ്റ്റാഫുകള്‍ ഉണ്ട് എല്ലാവര്ക്കും ദിവസവും ചീത്ത കേള്‍ക്കും എന്തെങ്കിലും കാരണം ഉണ്ടാക്കി ചീത്ത പറയുന്നതാണ് ആളുടെ ഒരു സ്റ്റൈല്‍. ബോസ്സിന് മാത്രം ക്ലോസ്ഡ് കാബിന്‍ ബാക്കി എല്ലാവര്ക്കും ഓപ്പന്‍.

ബോസ്സിന്റെ കാബിനില്‍ കയറുക എന്നാല്‍ ഒരു സിംഹത്തിന്റെ മടയില്‍ കയറുന്നത് തുല്യമാണ് അതിനാല്‍ ഡ്രാകൂള, ഷേര്‍ഖാന്‍ തുടങ്ങി അയാള്‍ക്ക് പേര് പലതുണ്ട്.

കാബിനില്‍ വിളി
ച്ച് ചീത്ത പറയുന്നതിലും താല്പര്യം അയാള്‍ക്ക് എല്ലാവരുടെയും മുന്നില്‍ വച്ച് ചീത്ത പറയുന്നതാണ് അതിനാല്‍ കാബിനില്‍ നിന്നും പലപ്പോഴും പുറത്തേക്കു വന്നാണ് കലാപരിപാടി. അയാള്‍ കാബിനില്‍ നിന്നും പുറത്തിറങ്ങിയാല്‍ എല്ലാവരും തല താഴ്ത്തി ശ്വാസം വിടാതെ ഇരിക്കും.

ഒരു ദിവസം ബോസിന്റെ മൊബൈല്‍ ഫോണ്‍ കേടുവന്നു, പുതിയത് വാങ്ങാനായി പുറത്തു പോയി ആ സമയം ബോസിന്റെ വൈഫ്‌ വിളിച്ചു ലാന്‍ഡ്‌ ലൈനില്‍. വന്നാല്‍ വിളിക്കാന്‍ പറയാം എന്ന് പറഞ്ഞു കട്ട്‌ ചെയ്തു.

അപ്പോഴാത്ത ബോസ്സ് കയറിവരുന്നു. വന്നതും ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്തതില്‍ തെറ്റുണ്ടെന്ന് പറഞ്ഞു ഒരു ലേഡി സ്റ്റാഫിനെ ചീത്ത പറയാന്‍ തുടങ്ങി എന്നിട്ട് ഓഫീസ് ബോയോടു പുതിയ മൊബൈലില്‍ സിം ഇടാന്‍ വേണ്ടി കൊടുത്തു.

ഇയാളെ ഒക്കെ സഹിക്കുന്ന ഭാര്യയെ സമ്മതിക്കണം ആ ലേഡി സ്റ്റാഫ് ആത്മഗതം പറഞ്ഞു.

മറ്റൊരു ലേഡി സ്റ്റാഫ്‌ പറഞ്ഞു സര്‍ സാറിന്റെ വൈഫ്‌ വിളിച്ചിരുന്നു വൈകീട്ട് നേരത്തെ വരണം എന്തോ പര്‍ചെസ് ചെയ്യാന്‍ ഉണ്ട്. മൊബലില്‍ കിട്ടുന്നില്ല വന്നാല്‍ വിളിക്കാന്‍ പറഞ്ഞു.

ബോസ്സ്:- ഹും അവള്‍ക്കു അങ്ങിനെ പലതും പറയാം ഇടിയറ്റ്. ഇവിടേ നുറുകൂട്ടം പണിയുണ്ട്. വൈ യു ഡിഡിന്‍റ് സെഡ് ഇറ്റ്‌ ഈസ്‌ നോട പോസിബ്ല്‍ ?? ഡോണ്ട് യു നോ മൈ ബിസി???

ലേഡി സ്റ്റാഫ്‌:- ഹൌ കാന്‍ ഐ സര്‍ ?? ദയനീയതയോടെ തിരിച്ചു ചോദിച്ചു.

അപ്പോഴാണ് ലാന്‍ഡ്‌ ലൈനില്‍ ബോസ്സിന്റെ വൈഫിന്റെ കാള്‍.

ലേഡി സ്റ്റാഫ്‌:- സര്‍ മാഡം ഓണ്‍ ദി ലൈന്‍...

ബോസ്സ്:- ആസ്ക്‌ ഹേര്‍ വില്‍ കാള്‍ ബാക്ക്

ലേഡി സ്റ്റാഫ്‌:- ബട്ട്‌ സര്‍.... ഇപ്പോള്‍ തന്നെ വേണമെന്ന്

എല്ലാവരെയും രൂക്ഷമായി നോക്കി

എല്ലാവരും തല താഴ്ത്തി ഇരുന്നു ഭാര്യയെ ചീത്ത പറയുന്നതും കേള്‍ക്കേണ്ടി വന്നല്ലോ എന്നാ ഭാവത്തില്‍

ബോസ് ഫോണ്‍ എടുത്തു, ഹലോ.. അതേയ് എപ്പോഴാ പോണ് ?? ഞാന്‍ എപ്പോഴാ വരേണ്ടത് ?
ch

പുനര്‍ജനി:

തിരുവില്വാമല പുനര്‍ജനി നൂഴാന്‍ അതിരാവിലെ മൂന്ന് മണിക്ക് എഴുനേറ്റു കുളിഒക്കെ കഴിഞ്ഞു കൂട്ടുകാരോടുതോ പുറപെട്ടു.
8 പേര്‍ ഉണ്ടായിരുന്നു. ആദ്യം നമ്മള്‍ തന്നെയാവും നാലെകാലോടുകൂടി അവിടേ എത്തി. ഒരു മലകുകളില്‍ ആണ് സ്ഥാലം.

അതാ വേറെ രണ്ടു പേര്‍ മുന്നില്‍ പോകുന്നു. വണ്ടി ഓടിച്ചവനോട് പറഞ്ഞു നീ വണ്ടി ഒതിക്കിയിട്ടു പോരെ ഞങ്ങള്‍ അവരെക്കാളും മുന്നില്‍ എത്താം.

അവരെ ഓവര്‍ ടേക്ക് ചെയ്യാന്‍ വേണ്ടി ആ മല

ഓടി കയറി മുകളില്‍ എത്തി, അവരെ പിനിലാക്കിയ സന്തോഷം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

അപ്പോഴാണ് ഇപ്പോള്‍ ന്യൂ ജനരറേന്‍ പറയുമ്പോലെ എട്ടിന്റെ പണി!!

ഒരു നൂറു പേരെങ്കിലും ഉണ്ടാവും വലിയ കൂ...

ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മഹാനുഭാവനെ ഒന്ന് മുഖം കാണിക്കാം എന്ന് വിചാരിച്ചു
അവിടേ ചെന്നു എന്നിട്ട് ഭവ്യതയോടെ ചോദിച്ചു ചേട്ടന്‍ എപ്പോള്‍ എത്തി ?

അയാള്‍ പറഞ്ഞു ഹോ.. ഞാന്‍ ഇന്നലെ രാവിലെ എത്തിയതാ

ചേട്ടന്റെ വീട് ???

ഹോ എന്റെ വീടങ്ങ്‌ കോട്ടയത്താ..

സന്തോഷം.. ഇനിയും ഉണ്ടോ എടുക്കാന്‍ അവിടേ ഇതുപോലെ ???

അങ്ങിനെ ആദ്യമായി വില്വാദിനാഥനെ വണങ്ങി പുനര്‍ജനി പിന്നീടാവാം എന്ന് തീരുമാനിച്ചു തങ്ക ഭാസ്മകുറിയിട്ട തമ്പുരാട്ടി എന്നാ പാട്ടും പാടി മടങ്ങി.
ch

അടി വരുന്ന വഴി : കുട്ടപ്പായി വേര്‍ഷന്‍

വരവൂര്‍ ചെമ്പന്പടി അമ്പലത്തില്‍ ഉല്‍ത്സവം, ഗാനമേളയാണ് രാത്രിയിലെ പ്രോഗ്രാം.
കുട്ടപ്പായി പറഞ്ഞു വെള്ളമടിച്ചു പിമ്പിരിയായി ട്വിസ്റ്റ്‌ അടിക്കണം അതാണ് ഗാനമേളക്ക് പതിവ്.

എലാവരും പറഞ്ഞു അതെ അതെ പക്ഷെ അലമ്പോന്നും ഉണ്ടാക്കരുത്

കുട്ടപ്പായി :- ഹേ അങ്ങിനെ ഒന്നും ഉണ്ടാവില്ല നമുക്ക് രാത്രി പോകാം

പറഞ്ഞത് പോലെ വെള്ളമടിച്ചു പിമ്പിരിയായി ഗാനമേള കാണാന്‍ മുന്നില്‍ ചെന്ന

ിരിന്നു. പാട്ട് തുടങ്ങിയപ്പോള്‍ കുട്ടപ്പായി എഴുനെട്ട് ഡാന്‍സ് ചെയ്യാന്‍ തുടങ്ങി

പുറകില്‍ നിന്നും സ്റെജിലേക്ക് കാണാന്‍ കഴിയാത്ത ഒരു മിനി കോട്ടഷന്‍ ടീം വിളിച്ചു പറഞ്ഞു ഡാ ഇരിക്കട അവിടേ

കുട്ടപ്പായി തിരിഞ്ഞു നോക്കി എനിട്ട്‌ ചോദിച്ചു ആരാ എന്നെ ഡാ എന്നു വിളിക്കാന്‍ ?? എന്റെ അച്ഛന്‍ ഗോപാലന്‍ വന്നിട്ടുണ്ടോ ???

പിന്നെ കൂടയൂള്ളവര്‍ ഓടുമ്പോള്‍ കണ്ടത് കുട്ടപ്പായിയെ അവര്‍ പൊറോട്ടക്കു മാവു കുഴയ്ക്കുന്നത് പോലെ ഇടിക്കുന്നതും മുകളിലേക്ക് എറിയുന്നതുമാണ്
ch

OSTRICH അഥവാ ഒട്ടകപക്ഷി

ഒമാനില്‍ വാദി ബീച് കാണാന്‍ പോകുന്ന നേരം. പോകുന്ന വഴി ഒരു ഓസ്‌ട്രിജ് (ഒട്ടക പക്ഷി ) ഫാം ഉണ്ടെന്നു പറഞ്ഞു ബ്രദര്‍ ഇന്‍ ലോ ആരോടോ വഴി ചോദിചു അവിടേക്ക് തിരിച്ചു.

വഴി പറഞ്ഞു തന ആളെ പിന്നീടു വിളിച്ചിട്ട് കിട്ടുന്നും ഇല്ല. പത്തു പ്രാവശ്യം പറഞ്ഞ സ്ഥലത്ത് അങ്ങോട്ടും വണ്ടി ഓടിച്ചു. പലരോടും വഴി ചോദിച്ചു ആര്‍ക്കും അറിയില്ല.

അപ്പോഴാണ് അവിടേ റോഡിന്റെ വശങ്ങളില്‍ ഉള്ള ഗാര്‍ഡന്‍ വൃത്തിയാക

്കുന്നത് കണ്ടത് അത് കണ്ട്രോള്‍ ചെയ്യുന്നത് ഒരു പാകിസ്താനി. വണ്ടി നിര്‍ത്തി അയാളോട് ചോദിച്ചു

ഭായ് വേര്‍ ഈസ്‌ ഓസ്‌ട്രിജ് ഫാം ?
അയാള്‍ പറഞ്ഞു മുജെ ഹിന്ദി ജാന്‍ത്തി ഹെ ആപ് കോ ഭി ഹിന്ദി മാം ഭോലോ ഭായ്

ഓക്കേ ഓസ്‌ട്രിജ് ഫാം കിദര്‍ ഹെ ?

പാകിസ്താനി പുരികം ച്ചുളിച്ചുകൊണ്ട് ചോദിച്ചു ഓസ്‌ട്രിജ് ക്യാ ചീസ് ഹെ ?

ഓസ്‌ട്രിജ് ഹിന്ദി എന്ത് പറയും??? എന്നോട് !!

കുറെ ആലോചിച്ചു ഒട്ടകപക്ഷിക്ക് ഹിന്ദി വാക്ക് എന്താണ്???? അവസാനം ഒരു സിനിമയില്‍ മോഹെന്‍ലാല്‍ ഉപ്പുമാവിന് സാള്‍ട്ട് മംഗോ ട്രീ എന്ന് പറയുന്നത് പോലെ ഒരു കാച്ചച്ചങ്ങു കാച്ചി

ഊണ്ട് എന്നാല്‍ ഒട്ടകം ചിഡിയാ എന്നാല്‍ പക്ഷി

ഭായ് യെ ഊണ്ട് ചിഡിയാ ഫാം കിദര്‍ ഹെ ?
ch

മാറ്റം

നീണ്ട ഒരു മാസത്തെ ഗള്‍ഫ്‌ സന്ദര്‍ശത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും ഭാര്യയെയും കുട്ടികളെയും കണ്ട സന്തോഷവുമായി കാറില്‍ കയറി വീട്ടിലേക്കു.

കേരളം ആ.....കെ മാറിയിരിക്കുന്നു.

വീട്ടില്‍ എത്തി ഡ്രൈവറോട് പേര്‍സില്‍ നിന്നും കുറച്ചു റിയാല്‍ എടുത്തു ചോദിച്ചു എത്ര റിയാലായി ? അയാള്‍ പറഞ്ഞു ആയിരത്തി അരനൂര് രൂപ.

ഓ.. ഇന്ത്യന്‍ റുപീ..... ഛെ ഞാന്‍ ഓര്‍ത്തില്ല.

കാറിനു പുറത്തു ഇറങ്ങി

വീട്ടില്‍ തേങ്ങ കൂട്ടിയിട്ടിരിക്കുന്നു തെങ്ങമാരത്തില്‍ ഒക്കെ നല്ല തെങ്ങകായ് ഉണ്ടല്ലോ ആത്മഗതം പറഞ്ഞു.

വീടിനകത്തേക്ക്

എല്ലാവരോടും വിശേഷങ്ങള്‍ പറഞ്ഞു ഇരിക്കുമ്പോള്‍ ഒരു ചിറകടി ശബ്ദം ഉമാരപടിയില്‍ നിന്ന് തലയില്‍ പൂവും അങ്ങവാലും ഒക്കെയായി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി കോക്കര.. കോ.. കോ...............

സം ശയ തോടെ സൂക്ഷിച്ചു നോക്കി എന്നിട്ട് ചോദിച്ചു അമ്മേ ഇതേതാ ഈ പക്ഷി ?
ch

വിസ

വടക്കും നാഥന്റെ മണ്ണിലൂടെ തേരാ പാര നടക്കുമ്പോള്‍ ഒരു മോഹം ഗള്‍ഫില്‍ പോണമെന്ന് വിസ വന്നു, വിസിറ്റിംഗ്. നേരെ പടിഞ്ഞാട്ടു വച്ച് പിടിച്ചു. അറവസ്ഥാനില്‍ കാലുകുത്തി.ചെന്ന് കയറിയത് ഒമാനിലെ ഒരു പുലി മടയില്‍. ഒരു തെലെകെട്ടുകാരന്‍ സ്പോണ്‍സര്‍ എന്തോ ചോദിച്ചു. അപ്പോള്‍ അറബിയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന മാമുക്കോയയെ മനസ്സില്‍ ധ്യാനിച്ച് ഒരു കാച്ചങ്ങങ്ങു കാച്ചി 'അസല്മു അലൈക്കും വാ അലൈക്കും അസലാം' ആള് ഫ്ലാറ്റ് പിന്നെ അറബി പറഞ്ഞും 3 നേരം ചിക്കന്‍ കഴിച്ചും കുറെ ദിവസങ്ങള്‍. ഇനി അങ്ങേരുടെ നെഞ്ചത്ത് കുറച്ചു പച്ച മണ്ണ് വാരിയിട്ടു തിരിച്ചു വരന്‍ പോകുന്നു അടുത്ത ആഴ്ച. അല്ലെങ്കില്‍ അറബി പോലീസ് വിസ കഴിഞ്ഞതിന്റെ പേരില്‍ തിരിച്ചു കയറ്റി വിടും.
ch

Tuesday, October 9, 2012

അജബ്ബ്:

അബ്ദുക്കന്റെ ചായക്കട, നാട്ടിന്‍ പുറത്തെ ചായക്കടയില്‍ കച്ചോടം പോര എന്നത് കൊണ്ട് ഓട്ടുപാറ വന്നു തുടങ്ങിയതാണ്. പണിക്കായി കുറച്ചു പേരും. ക്യാഷില്‍ ഇരുന്നു പുറത്തു നോക്കുമ്പോഴാണ് നാട്ടുകാരന്‍ നമ്പ്യാര്‍ കയറി വരുന്നു. 

ങാ.. ഇതാര് നമ്പിയാരോ .. എന്താ ഇത് വഴി ? ഡാ ... രണ്ടു ചായ ഇടുത്താ.... അബ്ദുക്ക ഉറക്കെ വിളിച്ചു പറഞ്ഞു...

ഈ സമയം കടയില്‍ പലഹാരം വച്ച അലമാരിയില്‍ നിന്നും സപ്പലൈര്‍ അജബ്ബ് ഒരു പുഴുങ
്ങിയ മുട്ട എടുത്തു വായില്‍ ഇട്ടിരുന്നു. അടുക്കളയില്‍ നിന്നും ഒരു കിളിവാതില്‍ ഉള്ളത് കൊണ്ട് അകത്തു പോവേണ്ട ആവശ്യം ഇല്ല.

ചായ കൊണ്ട് പോവുമ്പോള്‍ വായിലെ കോഴി മുട്ട ഉള്ളത് അബ്ദുക്ക അറിയാതെ ഇരിക്കാന്‍ വേണ്ടി മുഖം കൊണ്ട് എന്തൊക്കെയോ കാണിച്ചു ഉള്ളില്‍ ഒതുക്കിപിടിച്ചു നടന്നു.

അജബ്ബ് ചായയുമായി അടുത്ത് വന്നു.



അബ്ദുക്കയും നമ്പിയാരും ഓരോരോ വിശേഷങ്ങള്‍ പറയുന്നിടെ നംബിയാര്‍ ചോദിച്ചു എങ്ങിനെയുണ്ട് കച്ചോടം ?

അബ്ദു:- കച്ചോടം ന്ന് പറഞ്ഞാല്‍, ( അജബ്ബുനെ ചുണ്ടി കൊണ്ട് ) ഇവന്റെ അവസ്ഥയാണ്‌ നിക്കും.



നമ്പിയാര്‍ : അതെന്ടാ ?



അബ്ദു :- ഇവന്‍, വായില്‍ പുഴുങ്ങിയ മുട്ട ഇട്ടു ഇറക്കാന്‍ പറ്റാതെ കണ്ണ് തുരിക്ക്യുണ്, ഞാന്‍ ഇവിടേ കച്ചോടം ഇല്ലാതെ കണ്ണ് തുരിക്ക്യുണ്
c.h

മുരിങ്ങയില കൂട്ടാന്‍

പലരും ജോലി തേടി ബോംബെ മദ്രാസ് കല്‍ക്കട്ട തുടങ്ങിയ സ്ടലങ്ങളിക്ക് ചേക്കേറുന്ന കാലം ( കൂടുതല്‍ ബോംബെ മദ്രാസ് ) ഡല്‍ഹിയിലേക്ക് വളരെ അപൂര്‍വ്വം പേരെ പോകാറുള്ളൂ. അങ്ങിനെ ഇരുനിലംകോട്ടില്‍ നിന്നും ദിവാകരനും അനിയന്‍ കേശുവും ഡല്‍ഹിയില്‍ എത്തി. വിവാഹം കഴിഞ്ഞ ദിവാകരന്റെ കൂടെ മൂത്തപെങ്ങളായ എച്ചുട്ടിയും പോയി. 

തിരിച്ചു വന്നു, മോഹെന്‍ലാല്‍ ഒരു സിനിമയില്‍ പറയുന്നതുപോലെ വടക്കാഞ്ചേരിക്കപ്പുറം ലോകം കണ്ടിട്ടില്ലാത്
ത, പാവം ജനങ്ങളോട് തുടങ്ങി ഡല്‍ഹി വിശേഷങ്ങള്‍ പറയാന്‍.

ഞങ്ങള്‍ താമസിക്കുന്നത് ഇന്ദിര ഗാന്ധിയുടെ വീടിന്റെ തൊട്ടടുത്താ.. ഒരൂസം, അവിടേ മുരിങ്ങ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ മുരിങ്ങയില കൂട്ടാന്‍ ഉണ്ടാക്കി കുറച്ചു ഇന്ദിര ഗാന്ധിക്കും കൊടുത്തു.

പിന്നെ ഇടയ്ക്കു ഇടയ്ക്കു ഇന്ദിര ഗാന്ധി വന്നു ചോദിക്കും ഏച്ചുട്ടി മുരിങ്ങയില കൂട്ടാന്‍ പ്ലീസ്.. 


അത് കൊടുത്തതിനു ശേഷം ചെക്കന്‍ മാരെ കൊണ്ടുള്ള ശല്യം!! വന്നു രണ്ടു കയ്യിലും തൂങ്ങും...

കേട്ട് നന്നവരില്‍ ഒരാള്‍ ചോദിച്ചു ആര്? ഏതു ചെക്കന്‍മാര്‍ ?



എച്ചുട്ടി :- ഹേയ്... രാജീവും, സഞ്ജയും...
c.h

ബടായി കുട്ടന്‍ ഓര്‍ MLE കുട്ടന്‍ :

ഞാനും എന്‍റെ കാര്നരും കൂടി ഒരു മരം മുറിക്കാന്‍ പോയി ചെലക്കരയില്‍, വെട്ടിയിട്ടപ്പോള്‍ മം.. ഇവിടുന്നു സുരയുടെ വീടുവരെ ഉണ്ട് ( അര കിലോമീറെര്‍ )

ഹരി:- എന്താ നിങ്ങള് പരേണേ ഇത്രയും വലിയ മരോ ? അത് ഒരിക്കലും ഉണ്ടാവില്ല.

കുട്ടന്‍ :- അത്രക്കില്ലെങ്കിലും സുലൈമാന്റെ പടി വരെ ഉണ്ട് ( 200 മീറ്റര്‍ )

ഹരി :- അത്ര ഉണ്ടാവില്ല എന്താ ഇത് കാഷ്മീരോ ? ഇത്രയും നീളം കൂടിയ മരങ്ങള്‍ ഉണ്ടാവാന്‍ ? 

കുട്ടന്‍ :- അതെ ഹര്യെ പ്രേമന്റെ പടി വരെ എന്തായാലും ( ഉണ്ട് 50 മീറ്റര്‍ ) ഇനി ഞാന്‍ കുറയ്ക്കില്ല ട്ടോ...
c.h

കുട്ടപ്പായി റോക്ക്സ്:

കുമാരപ്പനാല്‍ സെന്റര് കുട്ടപ്പായി ബസ്‌ കാത്തു നില്‍ക്കുന്നു സമയം 10 .15 ബസ്സ്‌ വരുന്ന സമയം 10 .30 ആണ്. അപ്പോഴാണ് പരോപകാരമേ പുണ്യം എന്നു ജീവിതത്തില്‍ പകര്‍ത്തിയ ശ്രീധരന്‍ തന്റെ ടി വി എസ് ചാമ്പ് എന്ന ടു വീലറില്‍ വന്നത്.


എവിടെക്കാ പോണത് ശ്രീധരന്‍ ചോദിച്ചു.

കുട്ടപ്പായി:- വടക്കാഞ്ചേരി വരെ പോണം.

ശ്രീധരന്‍ :- എന്നാല്‍ കയറിക്കോ ഞാനും അങ്ങോട്ടാ...

കുട്ടപ്പായി :- ഇല്ല നിങ്ങള്‍ പൊയ്ക്കോ, എനിയ്ക്കു കുറച്ചു ദൃതിയുണ്ട്. 
c.h

പവനായി ശവമായി :

കുറെ കാലങ്ങള്‍ക്ക് ശേഷമാണു ബസ്സില്‍ ഉള്ള ഈ യാത്ര, ഗള്‍ഫില്‍ നിന്നും ലീവിന് വന്നതാണ്‌. നല്ലജോലി ജെന്റെല്‍ മാന്‍ സ്റ്റൈല്‍ നല്ല സംസാരം വെള്ളമാടിയില്ല സിഗരറെ വലിയില്ല ഇങ്ങനെ ഒരുത്തനെ കണ്ടുകിട്ടാന്‍ തന്നെ പ്രയാസം അതൊക്കെ ഒരു ഭാഗ്യമാണ് ബസില്‍ ഇരുന്നു രാഘവന്‍ ആലോചിച്ചുകൊണ്ടിരുന്നു. 

പിന്നീടു ചിന്താ മാറി വേണുവിനെ കുറിച്ചായി തന്റെ പഴയ ചങ്ങാതിയാണ്, അയാളെ കാണാന്‍ പോകുന്ന സന്തോഷത്തിലാണ് രാഘവന്‍. ബസ്‌ സ്റൊപ്പിനടുതായിരുന്നു അവന്റെ വീട്. എന്തൊക്കെ പ്രശനഗല്‍ ആ
ണ് ഉണ്ടാക്കിയിരിക്കുന്നത് 15 വര്ഷം മുമ്പ് അവന്‍ ഗള്‍ഫില്‍ ഉള്ളപ്പോള്‍. പെട്ടന്ന് കശുകാരനവന്‍ വേണ്ടി അവിടേ കള്ളു കച്ചവടം ചെയ്തു. അറബി പോലീസ് പിടികൂടി കുറച്ചു കാലം ജയിലില്‍. പിന്നെ തന്നെ പോലുള്ളവരുടെ പരിശ്രമമായി നാട്ടിലേക്ക് വിട്ടു. പിന്നീടു കണ്ടിട്ടില്ല നാട്ടില്‍ അവന്റെ അച്ഛനും വാറ്റയിരുന്നു പണി.


ബസ്‌ ഇറങ്ങി, സ്ഥാലം ആകെ മാറിയിരിക്കുന്നു. വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. 2 പെണ്മക്കളും ഒരാണുമായിരുന്നു വേണുവിനു രാഘവന്‍ ഓര്‍ത്തു. വേണു ഇല്ലേ ? ഉറക്കെ ചോദിച്ചു.
അതാ വരുന്നു വേണു പണ്ട് അറബി പോലീസ് മൊട്ട അടിച്ചു വിട്ടപ്പോള്‍ ഉണ്ടായിരുന്നത് പോലെ പക്ഷെ ഇന്ന് മോട്ടയയിരിക്കുന്നത് കഷണ്ടി വന്നിട്ടാണ്.
വേണു ഒരു നിമിഷം സൂക്കിഷിച്ചു നോകി എന്നിട് പറഞ്ഞു ഹോ എന്താ ഇവിടയ്ക്കു ഉള്ള വഴി ഒക്കെ അറിയോ ? കയറി വാ ഇരിക്ക്.

പിന്നെ എന്താ...രാഘവന്‍ ഇരുന്നു... നിന്നെ കാണേണ്ട കാര്യം ഉണ്ട് അതാ വന്നത്. നീയിപ്പോള്‍ എന്താ ചെയ്യുന്നേ ?

ഞാനോ..? എനിയ്ക്കു കുറച്ചു കച്ചോടം ഉണ്ട് പക്ഷെ ഇപ്പോള്‍ പണ്ടത്തെ പോലെ ചാരായം ആരും വാങ്ങാറില്ല അതോണ്ട് ഒരു ചെറിയ വൈന്‍ ഷോപ്പ് പോലെ വീട്ടിലിരുന്നു സ്വയം തൊഴില്‍ ചെയ്യുന്നു. ആ കാണുന്ന ചായപ്പു ഒരു മിനി ബാറാണ്. അല്ല എന്താ വന്ന കര്യം ?

ഇവിടേ ഒരു ഉണ്ണി എന്നു പേരായ ഒരാള്‍ ഇല്ലേ അയാളെ ഒന്ന് പറ്റിയാല്‍ കാണണം. രാഘവന്‍ പറഞ്ഞു

ഉണ്ണി അതാരാ?.... മെഡിക്കല്‍ റെപ്പായി പോകുന്ന ? വേണു ഒരുസംശ്യത്തോടെ ചോദിച്ചു

ങ്ഹാ.. അത് തന്നെ. ആള്‍ എങ്ങിനാ ?

വേണു:- 
ഓ... സിസ്സര്‍ ഉണ്ണി.. എപ്പോഴും ചുണ്ടില്‍ സിഗരറെ ഉണ്ടാവും, അറിയാം കുഴാപ്പമില്ല. എന്‍റെ ഹോം ബാറില്‍ വരാറുണ്ട്. രാവിലെ വന്നു രണ്ടെണ്ണം അടിച്ചു പോകും. പിന്നെ ജോലി ഒക്കെ കഴിഞ്ഞു രാത്രി വരും 11 - 12 മണിവരെ ഇവിടേ തന്നെ, പാട്ടും കൂത്തും ഒക്കെയായി മിക്കയതും ഒരു കുപ്പി അകത്താക്കും. അവന്‍ ഉള്ളതുകൊണ്ട് എന്‍റെ പെണ്‍പിള്ളേര്‍ ഭാരതാവിന്റെ വീട്ടില്‍ നിന്നും വന്നാല്‍ അവര്‍ പോകുന്നതുവരെ ഞാന്‍ കച്ചോടം നടത്താറില്ല. പക്ഷെ കാശ് കറക്റ്റ് ആണ് ഒരു രൂപ കടം വെക്കില്ല. എന്താ അവനെ പറ്റി ചോദിയ്ക്കാന്‍ കാരണം.


ഹേയ്...... ഒന്നുമില്ല........ അവന്‍ എന്‍റെ മോളെ അവന്‍ കല്യാണം ആലോചിച്ചിരുന്നു..

നല്ലജോലി ജെന്റെല്‍ മാന്‍ സ്റ്റൈല്‍ നല്ല സംസാരം 
വെള്ളമാടിയില്ല സിഗരറെ വലിയില്ല ഇങ്ങനെ ഒരുത്തനെ കണ്ടുകിട്ടാന്‍ തന്നെ പ്രയാസം ഒക്കെ തന്റെയും മോളുടെയും ഭാഗ്യം ഹും.... എന്തൊക്ക പുകിലുകലയിരുന്നു അങ്ങിനെ പവനായി ശവമായി.

c.h

ബാലകൃഷ്ണന്‍നായരും ഇന്ദിരാഗാന്ധിയും :

പ്രധാനമന്ത്രി ഇന്ദിരഗാന്ധി കേരളത്തില്‍ വരുന്നു. എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ആവേശത്തിലാണ്. സ്വീകരണവും പൊതുയോഗവും ഒക്കെ കൊഴുപ്പിക്കണം. ഇന്നത്തെ പോലെ അണികളെ കിട്ടാന്‍ ഒരു ദിവസത്തെ കൂലി കൊടുക്കെണ്ടാത്ത  കാലമായതിനാല്‍ എല്ലാറ്റിനും ആളുകള്‍ ഒരുപാടുണ്ട്.

ബാലകൃഷ്ണന്‍ നായര്‍, നാട്ടു പ്രമാണിയും വലിയ കോണ്‍ഗ്രസ്‌ അനുഭാവിയാണ്. എല്ലാ പരിപാടികള്‍ക്കും പോകും. അദ്ധേഹത്തെ എല
്ലാവര്ക്കും സ്നേഹവും വിശ്വാസവും ആണ്. പരിപാടി കൊഴുപ്പിക്കാന്‍ എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കി.



തൃശ്ശൂരില്‍ ഇന്ദിരാ ഗാന്ധിക്ക് സ്വീകരണം ഉണ്ട്. കുറച്ചു നേരം മാത്രം. എല്ലാ പ്രവര്‍ത്തകരും ഇവിടേ എത്തിച്ചേരും.അങ്ങിനെ ആ ദിവസം വന്നെത്തി പ്രവര്‍ത്തകരും അല്ലാത്തവരും ഒക്കെ ഇന്ടിരഗണ്ടിയെ കാണാന്‍ തടിച്ചുകൂടി. പലരും ബസ്‌ കയറി പോയി ബാലകൃഷ്ണന്‍ നായരും നാല് പേരും കൂടി കാറില്‍ സ്ടലത്ത് എത്തി. കുറച്ചു പോലീസ്‌കാര്‍ മാത്ര മുണ്ടായിരുന്നതിനാല്‍ അവിടേ ആളുകളെ നിയന്ത്രിക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. അങ്ങിനെ എല്ലാവരുടെയും അക്ഷമ ഭേദിച്ചുകൊണ്ടു പ്രധാനമന്ത്രിയുടെ വാഹനം വന്നെത്തി.

കുറെ പ്രവര്‍ത്തകര്‍ പൂമാല ഇട്ടു കൊടുത്തുകൊണ്ടിരുന്നു. കിട്ടിയതെല്ലാം അവര്‍ ജന സാഗരത്തിന്റെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തുകൊണ്ടും ഇരുന്നു. വലിയ പ്രവര്‍ത്തകന്‍ ഒന്നും അല്ലാത്തതിനാല്‍ ബാലകൃഷ്ണന്‍ നായര്‍ക്ക്‌ വാഹനത്തിന്റെ അടുതെതന്‍ കഴിഞ്ഞില്ല. ആ ചെറിയ സമയം കൊണ്ട് അവര്‍ കുറച്ചു മാത്രം സംസാരിച്ച് കൈ വീശി പോവുകയും ചെയ്തു.

ബാലകൃഷ്നെട്ട ഇങ്ങള് കണ്ടില്ലേ കുട്ടപ്പന്‍ എന്ന പ്രവര്‍ത്തകന്റെ ചോദ്യം.

കണ്ടു പക്ഷെ അടുത്ത് കാണാന്‍ കഴിഞ്ഞില്ല എന്ന ഒരു നിരാശയുണ്ട്. പക്ഷെ അതിലും വലിയ സന്തോഷം ഇന്ദിരാഗാന്ധി എറിഞ്ഞ മാല ഒന്ന് എനിക്കാണ് കിട്ടിയത്. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കാള വേലയ്ക്കു വീശരി എറിയുമ്പോള്‍ പോലും ഒന്ന് കിട്ടാന്‍ വേണ്ടി നോക്കിയിട്ടില്ല അതിനായി ശ്രമിച്ച ഒരു പരിചയം പോലും ഇല്ല പക്ഷെ എങ്ങിനെയോ ഒരണ്ണം ജനങ്ങളുടെ ഇടയിലൂടെ ചുമലില്‍ വന്നു വീണു.

കൂടെ വന്നവര്‍ എല്ലാം എവിടേ ? ബാലകൃഷ്ണന്‍ നായര്‍ ചോദിച്ചു.

എല്ലാവരും പലവഴിക്കായി പോയി കുട്ടപ്പന്‍ പറഞ്ഞു.

ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു എന്നാല്‍ ശരി നീ ഇത് ആരോടും പറയേണ്ട നമ്മള്‍ അടുത്തുപോയി കണ്ടു എന്നു പറഞ്ഞാല്‍ മതി.

കുട്ടപ്പന്‍ സമ്മതിച്ചു.

തിരിച്ചു നാട്ടില്‍ എത്തി പൂമാല കഴുത്തില്‍ ഇട്ടു റോട്ടിലൂടെ നടക്കാന്‍ തുടങ്ങി. എന്താ ബാലകൃഷ്ണന്‍ ചേട്ടാ കണ്ടവര്‍ കണ്ടവര്‍ ചോദിച്ചു.

അദ്ദേഹം പറഞ്ഞു ഹും.. ഇന്ദിര ഗാന്ധിയുടെ അടുത്ത് ചെന്നു ഒരു ഷെയ്ഖ് ഹാന്‍ഡ്‌ കൊടുത്തു ഞാന്‍ പറഞ്ഞു ഐ ആം ബാലകൃഷ്ണന്‍ നായര്‍.

അപ്പോളേക്കും ഇന്ദിരാ ഗാന്ധിക്ക് പോകാനുള്ള സമയമായിരുന്നു. അവര്‍ ഒരു പൂമാല എടുത്തു എന്‍റെ കഴുത്തില്‍ ഇട്ടു എന്നിട്ട് പറഞ്ഞു "പിന്നെ കാണാം, എന്നാല്‍ പോയി വരട്ടെ ബാലകൃഷന്‍ നായരേ"
c.h

ആദ്യം വന്ന ബസ്‌ :

തളിയില്‍ ആളുകള്‍ കൂട്ടം കൂട്ടം ആയി വന്നിരുന്നു. മാനുക്കന്റെയും രാമന്‍ നായരുടെയും ചായക്കടയില്‍ ഏറ്റവും തിരക്കും കച്ചടവും ഉണ്ടായിരുന്നത് അന്നാണ്.11 .30 മണിയോടടുത്തു.
 തട്ടമിട പെണ്‍കുട്ടികള്‍ വേലിക്കരികില്‍ കാത്തു നില്‍ക്കുന്നു. അവരുടെ ഉമ്മമാര്‍ ജനലിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു. ചുമലില്‍ വെള്ള തോര്‍ത്തുമുണ്ടും ചന്ദന കുറിയും തൊട്ടു പ്രമാണിമാര്‍ കാത്തു നില്‍ക്കുന്നു. ചെത്ത്‌ കാര
ന്‍ ശങ്കരേട്ടന്‍ രാവിലെ കള്ളും ഇറക്കി ഷാപ്പില്‍ കൊടുക്കാതെ ഇവിടേ വന്നു നില്‍പ്പായി. ഷാപ്പില്‍ കൊടുക്കുന്നതില്‍ കൂടുതല്‍ കാശിനു അതവിടെ വിറ്റു. മദ്രസയില്‍ നിന്നും ഉസ്താദ്‌ ഇറങ്ങി നില്പുണ്ട്. ഇവര്‍ എല്ലാവരും കാത്തു ഇരിപ്പാണ് ഇവിടേ ആദ്യമായി ബസ്‌ വരുന്നു. 


ബസ്‌ എന്നാല്‍ കേട്ടിറെ ഉള്ളു കണ്ടിട്ടില്ല. അങ്ങിനെ ബസ്‌ എനതു കേട്ടുകേള്‍വി മാത്രമുള്ള വരവൂരിലൂടെ ബസ്‌ ഓടാന്‍ പോകുന്നു. തൃശ്ശൂരില്‍ നിന്നും വടക്കാഞ്ചേരി ചിറ്റണ്ട വരൂര്‍ വഴി തളിയില്‍ അവസാനിക്കുന്ന കൃഷ്ണമാന്‍ എന്നു പേരായ ബസ്‌. വളരെ കൊട്ടി ഗോഷിക്കപെട്ടു നിശ്ചിത ദിവസം 11.30 നു ബസ്‌ തളിയില്‍ എത്തിച്ചേരും എന്നു അറിയാന്‍ കഴിഞ്ഞു. എല്ലാവരും കാത്തു നില്‍പ്പായി ബസിനെ കാണാന്‍. വഴിവക്കിലുള്ള വീടുകളില്‍ നിന്നും സ്ത്രികള്‍ വേഗം വീട്ടു പണികള്‍ എല്ലാം കഴിഞ്ഞു നോക്കി ഇരിപ്പായി. ഒരു ദിവസം പട്ടിണി കിടന്നാലും വേണ്ടില്ല എന്നു വച്ച് പലരും പണിക്കു പോയില്ല. വഴികളിലൂടെ ആര്‍പ്പു വിളികളോടെ വരവേറ്റു.

പ്രോം.. പ്രോം.. ഹോര്ന്‍ കേള്‍ക്കുന്നു തളിക്കാര്‍ ആരവം മുഴാക്കാന്‍ തുടങ്ങി. ആ നാട്ടു വഴിയിലൂടെ ബസ്‌ ഒരു ഗജെന്ദ്രന്റെ തലയെടുപ്പോടെ വന്നു നിന്നു. 


ആളുകള്‍ ഇറങ്ങി. ഡ്രൈവറെ പൊക്കി എടുത്തു കൊണ്ടുപോയി രാമേട്ടന്റെ കടയിലേക്ക്. ചായയും പരിപ്പുവടയും പ്രമാണിമാരുടെ വക. എല്ലാവരും ബസ്സിനു ചുറ്റും നടപ്പായി.സ്ത്രികള്‍ ചന്ദനം തൊടുവിച്ചു.





 ഹൈദ്രിക്കയും കുറച്ചു പേരും വേറെ മാറി നില്‍പ്പുണ്ട്.


ഇങ്ങട് മാറി.... ഇങ്ങട് മാറി.. ഹൈദ്രക്ക ഉറക്കെ പറയുന്നത് കേട്ട് എല്ലാവരും നോക്കി.



എനതാടോ ഇത് എത്ര മെയില് ഓടി വരുന്നതാ.. അടുത്തുനിന്നു ഒന്ന് മാറി നിക്കി.. ഹൈടരിക്ക പറഞ്ഞു. ന്റെ കാളവണ്ടിയില്‍ എത്തുന്നതിന്റെ 4 ഇരട്ടി വേഗത്തില്‍ എത്തനതാണ്. ഇങ്ങള്‍ക്ക്‌ ഒന്ന് സ്വര്യം കൊടുതുടെ .. 



സുലൈമാനെ അത് ഇടുതാ... ഹൈദ്രോസിന്റെ ആത്ജ്ഞ.



എന്താത് ഹൈദ്രോസേ ഉസ്താദ് ചോദിച്ചു..



ഹേയ്,,,,, ഇങ്ങള് കുട്ടിയോലെ പടിപ്പിക്കി നു ഇതിന്റെ കാര്യൊക്കെ നിക്ക് അറിയാം.. എത്ര കണ്ടരക്കുന്നു..



സുലൈമാനും വേറെ രണ്ടു പേരും കൂടി എന്തോ തങ്ങി കൊണ്ടുവരുന്നു...



രണ്ടു പേര്‍ ചേര്‍ന്ന് ഒരു തോട്ടി ബസിന്റെ മുന്നുല്‍ വച്ചു. നിറച്ചു കഞ്ഞി വെള്ളം..
മുഴുവനും കുടിച്ചോട്ടാ... വൈക്കോല് എന്‍റെ വണ്ടീലിണ്ട് ഇത് കഴിഞ്ഞാല്‍ തരാം.....
c.h

ബാലേട്ടന്‍ :

ഇതിനു മുമ്പുള്ള പവര്‍ കട്ട്‌ കാലം...

 ബാലേട്ടന്‍ എന്ന ഒരു പാവം മനുഷ്യന്‍, അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനാണ്. മദ്രാസില്‍ ഹോടലില്‍ പോയി കഷ്ട പെട്ട് ജീവിതം ഉണ്ധി നീക്കിയ ആള്‍. 

ഇന്നത്തെ പോലെ ഇവെന്റ്റ് മാനേജ്മെന്‍റ് ഇല്ലാത്ത കാലത്ത് പെങ്ങളുടെ കല്യാണത്തിന് സദ്യകുള്ള ചെമ്പ് ചരക്കു പച്ചകറി മേശ കസേര തുടങ്ങിയ വന്നപ്പോള്‍ അതില്‍ നിന്നും പനിനീര്‍ വീശി എടുത്തു മുമ്പേ നടന്നു ബാക്ക
ി ഉള്ളതെല്ലാം നാട്ടുകാരായ ചെറുപ്പക്കാരെ കൊണ്ട് ചുമപ്പിച്ച മഹാന്‍. 





കുട്ടികള്‍ ഇല്ലാത്തതിനാല്‍ സംബാധിക്കേണ്ട ആവശ്യം ഇല്ല എന്നു മനസിലാക്കി ഇനി യുള്ള കാലം നാട്ടില്‍ സ്ഥിരമാക്കം എന്നു ചിന്തിച്ചു വീട്ടില്‍ കുത്തി ഇരിപ്പായി. 





എന്തുചെയ്യും? പല പല ചര്‍ച്ചകള്‍ നടത്തി അവസാനം ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന പെട്ടികട എന്ന ആശയം ദൃഡമായി.





മക്കള്‍ എല്ലാം ഗള്‍ഫില്‍ പോയി നല്ലനിലയില്‍ ആയ സൈതാലി ഇക്കാന്റെ പെട്ടിക ഇനി നടത്തേണ്ട എന്നു മക്കള്‍ പറഞ്ഞപ്പോള്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചു. അത് നമ്മുടെ ബാലെട്ടെന്‍ വാങ്ങി കൊണ്ടുവന്നു ഈ കുഗ്രാമത്തിലെ വീടിനു അടുത്തുള്ള നാല്‍കവലയില്‍ കൊണ്ട് വന്നിട്ടു. 





കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നാട്ടില്‍ ഇല്ലാതിരുന്ന ഇയാളുടെ 
കോഞ്ഞാട്ട സ്വഭാവം എല്ലാവര്ക്കും മനസിലായി. ഇധേഹതിനെ ഒരു പണി കൊടുക്കാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ തീരുമാനിച്ചു. പ്ലാന്‍ തയ്യാറാക്കി ആദ്യം ഒരു കുട്ടിയെ വിട്ടു കടയിലേക്ക്. 

ബാലമാമേ മൂട്ട വിളക്കിന്റെ കുപ്പി ഉണ്ടോ? 

മൂട്ട വിളക്കിന്റെ കുപ്പിയോ അതെന്തിനാ ? അറിയില്ല അമ്മ ചോദിച്ചു. 

എന്നാല്‍ ഇല്ല എന്നു പറയു അമ്മയോട്. 

അടുത്ത് നാട്ടിലെ ഒരു ചെറുപ്പക്കാരന്‍ വന്നു ചോദിച്ചു അല്ല ബാലേട്ട മൂട്ട വിളികിന്റെ കുപ്പിയുണ്ടോ ?

ഇല്ല എന്താ എന്തിനാ ? അല്ല ഇപ്പോള്‍ പവര്‍ കട്ട്‌ ഒക്കെ ആയല്ലോ അപ്പോള്‍ പഴയ മണ്ണെണ്ണ ചിമ്മിനി വിളക്ക് ഉണ്ട് അതിനു ചില്ലില അത് ഇടാനാ.. 

ആ.. ശരി നോക്കട്ടെ 3 ദിവസം കഴിഞ്ഞു വന്നോളു. ഇനി വടക്കാഞ്ചേരി പോകുമ്പോള്‍ വാങ്ങി കൊണ്ടുവക്കാം. 

വീണ്ടും പലരും ഇതേ ആവശ്യവുമായി ചെന്നു.ഇതിനു ഇത്ര ആവശ്യക്കാര്‍ ഒക്കെ ഉണ്ടോ? 3 ദിവസം കഴിഞ്ഞുള്ള വടക്കാഞ്ചേരി പോക്ക് അന്ന് തന്നെ ആക്കി. വിളക്കിന്റെ ചില്ല് ചോദിച്ചവര്‍ 8 അതുകൊണ്ട് 12 എണ്ണം വാങ്ങി കൊണ്ടുവന്നു അവിടേ തൂക്കി ഇട്ടു. 

വരുന്നവരോട് എല്ലാം പറഞ്ഞു കൊണ്ടുവന്നെ എന്നു.

 ഛെ ഞങ്ങള്‍ വാങ്ങിയല്ലോ ബാലേട്ട എന്നായിരുന്നു അവരുടെ പ്രതികരണം. 

കുറച്ചു ദിവസം അതവിടെ ഉണ്ടായിരുന്നു പിന്നീടു കാണാതായി. വര്‍ഷങ്ങള്‍കടന്നു പോയി ഇന്നലെ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആ കടയില്‍ വീണ്ടും തൂങ്ങികിടക്കുന്നു ഈ മൂട്ട വിളക്കിന്റെ ചില്ല് മാല പോലെ. യു ഡി എഫ് സര്‍ക്കാരിനു നാന്ദി പറഞ്ഞു കാണും ഈ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികന്‍.

c.h

എലി പുലിയായപ്പോള്‍ :

വേലായുധന്‍ ബസ്‌ ഇറങ്ങി ബാര്‍ ലക്ഷ്യമാക്കി നടന്നു തുടങ്ങി.....
 കല്‍പണി വളരെ അധ്വാനം പിടിച്ചതാണ് നല്ല ക്ഷീണം ഇന്ന് എന്തായാലും 2 എണ്ണം കൂടുതല്‍ അടിക്കണം.

 ഇങ്ങിനെ ചിന്തീക്കുമ്ബൊഴനു പോലീസ് വാഹനം അടുത്ത് വന്നു നിന്നത്. കള്ളി മുണ്ടും ചപ്രതലയും ഘനഗംബീരന്‍ മീശയും കുറ്റിതാടിയും രണ്ടു ബട്ടന്‍സെ ആഴിച്ചിട്ടുള്ള ഷര്‍ട്ടും ഒക്കെ കൂടെ കണ്ടപ്പോള്‍ എസ് ഐ ക്ക് ഒരു വശപിശക്‌ തോന്നി. 

ഡാ.. ഏമാന്റെ വിള
ി, 





എന്താ സാറേ വേലായുധന്‍ ചോദിച്ചു. 





എന്താ നിന്റെ പേര്? 





വേലായുധന്‍, 





ഹ്മ്മം.. നിന്നെ കണ്ടാല്‍ നീ ആള് ശരിയല്ല എന്നു തോനുന്നല്ലോ. 





ഹേ അല്ല സാറെ ഞാന്‍ വളരെ ഡീസാന്റാ.





ഹ്മം.. ശരി എവിടെയക്ക തിടുക്കത്തില്‍ പോകുന്നത്? വീണ്ടും എസ് ഐ വക ചോദ്യം. 





അല്ല സാറെ ഞാന്‍ രണ്ടെണ്ണം അടിക്കാന്‍. 


ഹുമം... ശരി കഴിച്ചു മര്യാദക്ക് വീട്ടില്‍ പോയിക്കോണം വല്ല കുഴാപ്പവും ഉണ്ടാക്കിയാല്‍. 

ഹേ ഇല്ല ഞാന്‍ ഒരു പാവമാ സാറെ. 

പോലീസേ വാഹനം മുന്നോട്ടു നീങ്ങി. വേലായുധന്‍ ബാറില്‍ കയറി കഴിച്ചു കഴിഞ്ഞു തിരിച്ചു നടന്നു. അപ്പോളാണ് എസ് ഐ പറഞ്ഞ കാര്യം ഓര്മ വന്നത്. അങ്ങിനെ ഒക്കെ എന്നോട് സംസാരിക്കാന്‍ ഞാന്‍ എന്താ കൊലപുള്ളിയോ ഈ എസ് ഐ ആര് സുരേഷ് ഗോപിയോ എന്തായാലും ഒരു തീരുമാന ഉണ്ടാക്കണമല്ലോ നേരെ വച്ച് പിടിച്ചു പോലീസേ സ്റ്റേഷനിലേക്ക്. 

മതില്‍ കേട്ടിനകത്തു പ്രവേശിച്ചു. പുറത്തു പോലീസ്കാര്‍ നില്‍ക്കുന്നുണ്ട് നിയമ പാലക തൊഴിലാളികള്‍. മൂന്ന് പേരെ ടോപ്‌ലെസ് ആക്കി അകത്തു കുരിശിന്റെ മുന്നിലെന്നോണം മുട്ട് കുത്തി നിര്‍ത്തിയിട്ടുണ്ട്, കള്ളന്മാര്‍ തന്നെ. എന്തായാലും വന്ന കാര്യം നടക്കെട്ടെ ഈ കലിപ്പ് തീര്‍ത്തിട്ട് തന്നെ കാര്യം. 

വേലായുധന്‍ ചോദിച്ചു ഡാ... എസ് ഐ ഉണ്ടോ ഡാ അകത്തു? 

പോലീസ്കാന്‍ :-  ഉണ്ട് വരൂ സാറേ കയറി ഇരിക്കു............

c.h

ഒരു മലപ്പുറം ഓപ്പറെഷന് :

ശരി ഡോക്ടര്‍ ഓപ്പറെഷന് ഇന്ന് തന്നെ അഡ്മിറ്റ്‌ ആവാം. ഇത് പറഞ്ഞു അയാള്‍ പുറത്തു പോയി.

 ഡോക്ടര്‍ക്ക്‌ സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല അട്ടഹസിക്കാന് തോനിയത് അത് കടിച്ചമര്‍ത്തി. പക്ഷെ അത് വേറെ രൂപത്തില്‍ പുറത്തു വന്നു കൈകള്‍ കൂട്ടി തിരുമ്മി മേശപുറത്ത്‌ നാല് അടി. താന്‍ ശ്രിശാന്ത്‌ ആയി മാറുകയാണോ എന്നു ഒരു നിമിഷം ചിന്തിച്ചു. 

ഇന്നലെ മീറ്റിംഗ് എന്നു പറഞ്ഞു എല്ലാ ഡോക്ടര്‍ മാരെയും വിളി
ച്ചു ഇരുത്തി എം ഡി ഏതോ ഓഞ്ഞ സിനിമയിലെ ഡയലോഗ് പറഞ്ഞതാണ്‌ ഇത് ധര്‍മ സ്ഥാപനമല്ല എനിയ്ക്കു വേണ്ടത് ബിസിനെസ്സ് ആണ്. കോടി കണക്കിന് രൂപ കൊടുത്താണ് എകുപ്മെന്ട്സ വാങ്ങിയിട്ടുള്ളത്. പിന്നെ നേര്സ് മാരുടെ സമരം ഇതെല്ലം ഒതുക്കാന്‍ കുറെ പണം ചിലവായി എന്നൊക്കെ 





ഹോ.. എന്തായാലും ഇന്ന് ഒരു നല്ല പാര്‍ട്ടി വന്നു ചാടി. മലപ്പുറത്തുള്ള അബ്ദുല്‍ റഹ്മാന്‍ അയാളുടെ ഭാര്യക്ക്‌ ഒരു ചെറിയ ഒപെരറേന്‍ മകനാണ് വന്നു സംസാരിച്ചത്.കാര്യങ്ങള്‍ പേടിപെടുത്തുന്ന രീതിയില്‍ സീരിയസ് ആയി പറഞ്ഞപ്പോള്‍ ചെറുക്കന്‍ സമ്മതിച്ചു. വാപ്പയോടു കൂടെ ചോദിച്ചു ഓപ്പറെഷന് ഇന്ന് തന്നെ അഡ്മിറ്റ്‌ ആവാം എന്നു പറഞ്ഞാണ് പോയത്. അന്‍പതിനായിരം രൂപയുടെ സര്‍ജറി ഒന്ന് പേടിപ്പിച്ചു അഞ്ചു ലക്ഷത്തിനാണ് ഉറപ്പിച്ചത്. 





തനിക്കു ലഭിക്കാന്‍ പോകുന്ന എം ഡി യുടെ പ്രശംസകള്‍ മരുന്ന് കമ്പനി കാരുടെ ടൂര്‍ പാക്കേജ് എന്നിവയെല്ലാം ഓര്‍ത്തു ഒന്ന് കൂടെ ചിരിച്ചു. വാതിലില്‍ ആരോ തട്ടുന്നു, എസ് കംമിന്‍..ഒരു നേര്സാനു,





സര്‍ ഓപ്പറെഷന് ആളുകള്‍ കാണാന്‍ വന്നിട്ടുണ്ട്.





ശരി വരാന്‍ പറയു. 





വാപ്പയുംയി മോന്‍ വന്നു വെള്ള ഒറ്റ മുണ്ടും ഷര്‍ട്ടും ഷര്‍ട്ടിന്റെ കോളറിന്റെ പുറകില്‍ വെള്ള തൂവല ചുറ്റി ഇരു നിറത്തില്‍ പകുതി കഷണ്ടിയായ തലയില്‍ വെളുത്ത ചുരുണ്ട മുടിയും സത്യന്‍ മീശയുമായി ഒരു മലപ്പുറം ഇക്കായി. 





കാര്യങ്ങള്‍ എല്ലാം മോന്‍ പറഞ്ഞു അങ്ങേര സംസാരിച്ചു തുടങ്ങി അഞ്ചു ലക്ഷം രൂപ ആല്ലേ ? ഇങ്ങളൊരു കാര്യം ചെയ്യി ഓപ്പറെഷന് വേണ്ട.. 





ഹെന്ത് ഡോക്ടര്‍ ഞെട്ടി. നിങ്ങള്‍ എന്താ പറയുന്നത് രോഗ്ക്ക് ഓപ്പറെഷന് വേണ്ടന്നോ ?





ഡോക്ടരെക്കള്‍ കൂടുതല്‍ ഞെട്ടിയത് മകനായിരുന്നു വാപ്പ ഇങ്ങള്‍ എന്താ പയരേനെ.. 





ഇയ്യ്‌ പോടാ അവിടുന്ന്.. ഡോക്ടറെ എനിയ്ക്കു 80 വയസായി ബീവിക് 77 ഉം ഇനി ലോകത്ത് എന്ത് കാണാനാണ്? മാത്രമല്ല ഞാന്‍ തിരുരങ്ങാടി കാരനാണ് അസ്സല് മലപ്പുറം കാക്കാന്‍ എനിയ്ക്കു ഇനിയും കെട്ടാം എത്ര വേണമെങ്കിലും. അതോണ്ട് ഇങ്ങള് ആളെ വിടി. 





പ്രശംസയും ടൂറും എല്ലാം വോര്ല്‍ ട്രേഡ് സെന്റര് പോലെ തകര്‍ന്നു വീണു. ഡോക്ടര്‍ ആത്മഗതം പറഞ്ഞു ശോ പുലിവാലായല്ലോ ഇങ്ങള് ഛെ നിങ്ങള്‍ പുറത്തു വയിറ്റ് ചെയ്യ് ഞാന്‍ എം ഡി യുമായി ഒന്ന് ആലോചിക്കട്ടെ. 





രണ്ടു മിനിട്ട് കൊണ്ട് എം ഡി വന്നു രഹുമന്‍ സാറെ നിങ്ങള്‍ ഇവിടുന്നു പോയാല്‍ അത് ഹോസ്പിടലിനു നാണക്കേടാ മാത്രമല്ല നിങ്ങള്‍ വേറെ ഹോസ്പിറ്റലില്‍ പോയാല്‍ അത് ഞങ്ങളുടെ റിപ്യുടെഷനെ ബാധിക്കും.

 അതുകൊണ്ട് ഞങ്ങള്‍ ഒരു തീരുമാന മെടുത്തു നിങ്ങളുടെ ഭാര്യയുടെ ഓപ്പറെഷന് ഹോസ്പിടല്‍ വെറും അന്‍പതിനായിരം രൂപയ്ക്കു ചെയ്യ്തു തരാന്‍ തീരുമാനിച്ചു. 

ഇങ്ങള് അങ്ങിനെ തീരുമാനിച്ചാല്‍ ഞമ്മള്‍ എന്താ ചെയ്യാ മോനെ ഇയ്യ്‌ പോയി അഡ്മിഷന്‍ കാര്‍ഡ്‌ എടുത്തേ. 

എം ഡി യും ഡോക്ടറും പോയി മോന്‍ ചോദിച്ചു ഇങ്ങള് എന്താ വാപ്പ ഓപ്പറെഷന് വേണ്ട എന്നു പറഞ്ഞത്. 

ഹെടാ അതല്ലേ ഇവന്മാര് പൈസ കൊറച്ചത് ഇത് ഇയ്യ്‌ പഠിച്ച എം ബി എ അല്ല ഇന്റെ അടക്ക കചോടത്തിലെ ബുദ്ധിയാ.

ch

ബീവേരെജ് കോര്‍പരേഷന്‍ :

രാവിലെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യ്തു ജോലിക്ക് ഓഫീസില്‍ എത്താന്‍ ഉള്ള പ്രയാണം ആരംഭിച്ചു. 3 ബീവേരെജ് കോര്‍പരേഷന്റെ മുന്നുലൂടെ വേണം ടൌണിലെ ഓഫീസില്‍ എത്താന്‍. 
ആദ്യത്തെ ഷോപ്പില്‍ നീണ്ട ക്യു കണ്ട നായകന്‍ പറഞ്ഞു ഹും രാവിലെ തുറന്നില്ല അതിനു മുമ്പേ എത്തി. 

വീണ്ടും പോയികൊണ്ടേ ഇരുന്നു അടുത്ത ഷോപ്പിനു മുന്നിലൂടെ പോകുമ്പോള്‍ ആദ്യത്തെ അവസ്ഥ പോലെ തന്നെ. ഈ മലയാളികളുടെ കാര്യം എന്നാ ഇവര്‍ക്
കൊക്കെ ഒന്ന് മാറി ചിന്ടിക്കാന്‍ പറ്റുക. 





വീണ്ടും മുന്നോട്ടു. ടൌണിലെ ഷോപ്പിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ അവിടെയും ഇത് തന്നെ സ്ഥിതി. ഹും ഇവന്‍ മാരെ ഒക്കെ ചൂരല്‍ എടുത്തു അടിചോടിക്കണം.





 അങ്ങിനെ കുടിയന്‍ മാരെ ശപിച്ചു ജോലിയില്‍ പ്രവേശിച്ചു. വൈകുന്നേരം കുറച്ചു വീട്ടു സാധനങ്ങള്‍ എല്ലാം വാങ്ങി തിരിച്ചു വീട്ടിലേക്കു ഇതേ വഴിയിലൂടെ, 


ടൌണിലെ ബെവരാജ് ഷോപ്പില്‍ തിരക്ക് 3 ഇരട്ടിയയിരിക്കുന്നു. ദൈവമേ കുടിയന്‍മാര്‍ ദിനം തോറും വര്ധിക്കുകയനല്ലോ!! 





സഞ്ചാരത്തിനിടയില്‍ അടുത്ത ഷോപ്പിനു മുന്നിലൂടെ രാവിലത്തെ അതേ തിരക്ക് തന്നെ. മാത്രമല്ല ഉന്ദു വണ്ടിയില്‍ ഉള്ള തട്ട് കടയും രൂപപെട്ടിരിക്കുന്നു. 





വീണ്ടും മുന്നോട്ടു. അവസാന ശോപിന്റെ മുന്നിലൂടെ ഹോ വരിയുടെ അറ്റം കാണാനേ ഇല്ല. ഹും കഷ്ടം അല്ലെങ്കിലും കുടിയന്മാരെ എന്തിനു പറയുന്നു സര്‍ക്കാരിനെ പറഞ്ഞാല്‍ മതി.





അദ്ദേഹം ബൈക്ക് തിരിച്ചു രണ്ടാമത്തെ ഷോപ്പില്‍ പോയി നില്‍ക്കാം അവിടേ തിരക്ക് കുറവുണ്ട്. 





രാവിലെ വാങ്ങാം എന്നു വച്ചാല്‍ എഴുനേറ്റ വഴിക്കു വന്നു നിനോളും നാശങ്ങള്‍, എന്നാ ഇവര്‍ക്കൊക്കെ ഒന്ന് മാറി ചിന്ടിക്കാന്‍ പറ്റുക ഉച്ചക്കോ മറ്റോ വന്നു വാങ്ങികൂടെ നമ്മളെ പോലുള്ളവരുടെ സമയം നഷ്ടപെടുത്താന്‍. എല്ലാറ്റിനെയും അടിച്ചോടിക്കാന്‍ തോന്നും. ദൈവമേ അവിടുത്തെ ആളുകളെ ഇനിയും കൂടുതല്‍ കുടിയന്മാര്‍ ആക്കരുതെ.. എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് ബൈക്ക് അതിവേഗം ഓടിച്ചുപോയി.

c.h

Wednesday, June 13, 2012

'ഒടിയന്‍സ്'

വഴി വിളക്കുകള്‍ ഇല്ലാത്ത ഇലക്ട്രിസിറ്റി പേരിനു മാത്രം ചില വീടുകളില്‍ വന്നു തുടങ്ങിയ കാലം, വരവൂര്‍ എന്ന ഗ്രാമം രാത്രി ഉനെര്‍ന്നിരിക്കുകയാണ്. കാരണം മറ്റൊന്നും അല്ല ഫുട്ബോള്‍ തന്നെ.

ലോക ഫുട്ട്ബോള്‍ മല്‍ത്സരം നടക്കുന്നു. അപൂര്‍വ്വം ചില വീടുകളില്‍ മാത്രം ടെലിവിഷന്‍ ഉണ്ട്. അവിടങ്ങളില്‍ ആണ് മല്‍ത്സരം കാണാന്‍ ആളുകള്‍ പോകാറുള്ളത്. മല്‍ത്സരം രാത്രിയിലാണ് ഇന്തയില്‍ ദ്രിശ്യമാകുക. അങ്ങിനെ പ്രഭ എന്ന പ്രഭാകരന്‍ പോകാന്‍ ഒരുങ്ങുകയാണ്. അമ്മമ്മ ചെട്ടെന്റെ മക്കള്‍ക്ക്‌ കഥകള്‍ പറഞ്ഞുകൊടുക്കുന്നു. ഉണ് കഴിക്കുമ്പോള്‍ ഒന്ന് ചെവിയോര്‍ത്തു.

എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ ശത്രുക്കളെ കൊല്ലാന്‍ വേണ്ടി ഒടിയന്‍ വരും

അതെന്താ വലിയമ്മുമ്മേ ഒടിയന്‍?

അത് മന്ത്രം അറിയുന്ന പറയാന്‍മാരാ അവര്‍ ഗര്‍ഭിണികളായ സ്ത്രികളുടെ അടുത്ത് വന്നു അവര്‍ അറിയാതെ കുട്ടിയെ വയറ്റില്‍ നിന്നും എടുത്തുകൊണ്ടുപോയി മന്ത്രം ചൊല്ലി കളം വരച്ചു കുറെ പൊടികളും ഒക്കെ ചേര്‍ത്തു നിലാവത് വച്ച് ഉണക്കി ഇടിച്ചു പൊടിച്ചു പോടീ ഉണ്ട്ട്ക്കും അത് കുറച്ചു എടുത്തു ചെവിയില്‍ വച്ച് പഞ്ഞി കൊണ്ട് അടച്ചാല്‍ പിന്നെ അവര്‍ ഉദേശിക്കുന്ന ഏതു രൂപവും മാറനാകും.

ഈ അമ്മയുടെ ഒരു കാര്യം കുട്ടികളെ പേടിപ്പികുകയാണോ അച്ഛന്‍ ചോദിച്ചു.

നീ പോടാ എന്‍റെ അനുഭവം ആണ് പദ്പനാഭേട്ടെന്‍ ഇത് പോലെ കാളയായി വന്ന ഒടിയനെ നുകം വച്ച് പൂട്ടി തൊഴുത്തില്‍ കെട്ടി അടിച്ചത് എന്‍റെ ചെറുപ്പത്തിലാ അന്ന് എന്‍റെ ഓപ്പ കാണാന്‍ പോയിരുന്നു. ഇനി ഞാന്‍ ഇങ്ങിനെ ചെയ്യില്ല മൂത്താരെ എന്നു ആ ഒടിയന്‍ചാത്ത പറഞ്ഞുവത്രെ.  പദ്പനാഭേട്ടെന് ചില മന്ത്രവാദങ്ങള്‍ ഒക്കെ അറിയാമായിരുന്നു. നിന്റെ മുന്നില്‍ വന്നാല്‍ നീ എന്ത് ചെയ്യും ?

അത് അപ്പോള്‍ ഞാന്‍ നോക്കാം.
ഛെ എല്ലാ വരും പഴാന്ജന്‍ തെന്നെ പ്രഭ ചിന്തിച്ചു.

 അപ്പോള്‍ പിന്നെ അവര്‍ക്ക് പഴയ രൂപം കിട്ടില്ലേ കുട്ടികള്‍ വിടാന്‍ ഭാവമില്ല.

മം ചെവിയിലെ പഞ്ഞി എടുത്തു കളഞ്ഞാല്‍ പഴയ രൂപം കിട്ടും, മാത്രമല്ല മൃഗ രൂപം ധരിക്കുമ്പോള്‍ അവയ്ക്ക് വാല്‍ ഉണ്ടാവില്ല അങ്ങിനെയാണ് തിരിച്ചറിയുന്നത്‌.

ഇനി ഇവിടേ നിന്നാല്‍ എനിയ്ക്കു ദേഷ്യം പിടിക്കും. പ്രഭ നടന്നു പോകുന്ന വഴിയില്‍ ഒരു കാര്യം കൂടെ കേട്ടു പ്രാന്തന്‍ ചത്തയുടെ ആര്‍ക്കോ ഇപ്പോഴും ഈ വിദ്യ വശമുണ്ടാത്രേ.

മൂന്ന് സെല്‍ ബാറ്റിരിയുടെ ടോര്‍ച്ചുമായി പ്രഭ നടന്നു അരകിലോമീറെര്‍ ഉണ്ട് റോട്ടില്‍ എത്താന്‍ പാടം കടന്നു റോട്ടില്‍ എത്തി.കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അവരോടൊപ്പം ചില ഫുട്ട് ബോള്‍ വിശേഷങ്ങള്‍ പങ്കുവച്ചു  വേഗം നടന്നു. കളികഴിഞ്ഞു സമയം ഒന്നര ഇനി ഒരെണ്ണം കൂടെയുണ്ട് അതിനു നില്ക്കാന്‍ തോനിയില്ല.പോകാം പ്രഭ പറഞ്ഞു ശരി കൂട്ടുകാരനും കൂടി തിരിച്ചു പോന്നു വീടിലേക്ക്‌ ഒന്നേകാല്‍ കിലോമീറെര്‍ ഉണ്ട്. രണ്ടുപേരും നടന്നു, ചര്‍ച്ചകളില്‍ ഇന്നത്തെ കളിയും നാളെ നടക്കാന്‍ ഇരിക്കുന്ന മല്‍ത്സരവും ആയിരുന്നു.

കൂട്ടുകാരന്റെ വീടെത്തി അവന്‍ യാത്ര പറഞ്ഞു പോയി ഇനി അര കിലോമീറെര്‍ ഉണ്ട് അതില്‍ ഭൂരിഭാഗവും പാടത്തുകൂടി. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നു ആ പ്രദേശം മാത്രമേ കാണാന്‍ ഉള്ളു. ഛെ ഇന്ന് നിലാവില്ല ഇത്രനേരം ഞാന്‍ ഇത് ശ്രധിചില്ലലോ! എന്തായാലും നടന്നു ടോര്‍ച്ചു നീട്ടി അടിച്ചു വലിയ പാടത്തിന്റെ നടുവിലൂടെയാണ് കടന്നു പോകുന്നത് എന്ന ചിന്താ ഒന്നലട്ടി.
അവിടേ നിന്നും ഇറങ്ങുമ്പോള്‍ സമയം ഒന്നര ഈ ചിന്താ മനസ്സില്‍ എന്തൊക്കെയോ മുറുക്കങ്ങള്‍ സൃഷ്ടിച്ചു. പെട്ടെന്ന് അമ്മുമയുടെ കഥയിലേക്ക്‌ പോയി 'ഒടിയന്‍' ഇശ്വരാ ഉള്ളില്‍ വിളിച്ചു, യുക്തിവാദി ആയിരുന്ന താന്‍ ഈ അടുത്തകാലത്താണ് ഇങ്ങിനെ വിളിക്കാന്‍ തുടങ്ങിയത്. നാലുപാടും ടോര്‍ച്ചു അടിച്ചു നടന്നു പിന്നില്‍ ആരെങ്ങിലും വരുന്നുണ്ടോ എന്നായിരുന്നു സംശയം.

 അങ്ങിനെ നടക്കുമ്പോള്‍ അതാ കറുത്ത ഒരു രൂപം മുന്നില്‍. രക്തം ശീതീകരിച്ചു ദൈര്യം വീണ്ടെടുത്ത്‌ ഒന്നുകൂടെ നോക്കി ഹോ ഒരു പോത്താണ് എന്തക്കൊയോ ശബ്ദം ഉണ്ടാക്കി അതിനെ ഓടിക്കാന്‍ ശ്രമിച്ചു പോത്തിന് വരാന്‍ കണ്ട സമയം. അപ്പോഴാണ് ഓര്‍ത്തത്‌ ഈ സമയത്ത് പോത്തോ അത് മെല്ലെ അവിടെന്നു നീങ്ങി നടക്കാന്‍ തുടങ്ങി ചെറിയ ആശ്വാസം പക്ഷെ അത് അധിക നേരം നീണ്ടു നിന്നില്ല കാരണം മറ്റൊന്നും അല്ല ആ പോത്തിന് വാലില്ല. മുന്നോട്ടു പോണോ അതോ തിരിഞ്ഞു ഓടണോ അപ്പോള്‍ പോത്ത് ഒന്ന് തിരിഞ്ഞു എന്തോ ഒരു ശബ്ദം ഉണ്ടാക്കി എങ്ങോട്ടോ ഓടി എങ്ങിനെയോ വീട്ടില്‍ എത്തി.

വീട്ടുകാര്‍ വാതില്‍ തുറഞ്ഞു ചോരയില്‍ കുളിച്ചിരിക്കുന്നു എന്ത് പറ്റി ചോദിച്ചു ഒന്ന് വീണു. മറ്റൊന്നും പറയാന്‍ തോനിയില്ല വേഗം ഡോക്ടറിന്റെ വീട്ടില്‍ പോയി തല്‍കാലം മരുന്ന് വച്ച് കെട്ടി കൈ ഓടിഞ്ഞിട്ടുണ്ട് നാളെ ഹോസ്പിറ്റലില്‍ വന്നാല്‍ മതി ഗവണ്മെന്റ് ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ ആണ് നാടിന്റെ ഒരേ ഒരു ഡോക്ടര്‍.

പിറ്റേ ദിവസം ഡിസ്പെന്‍സറിയില്‍ ചെന്നു അടുത്ത സുഹൃത്തിനോടും വീട്ടുകാരോടും അപ്പോഴേക്കും ഒടിയനെ കണ്ട കാര്യം പറഞ്ഞു.

പ്രാന്തന്‍ ചത്തയുടെ ആര്‍ക്കോ ഇപ്പോഴും ഈ വിദ്യ വശമുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ ? കുട്ടിയുടെ കയ്യിനു പകരം കഴുത്തു ഓടിചിരുന്നെങ്കിലോ ഭഗവതീ.. അമ്മുമ്മ.

എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല കൈ ഒടിഞ്ഞു ദേഹമാസകലം മുറിയായി ഒടിയന്‍ തമസ്കരിക്കാന്‍ കഴിയാത്ത സത്യം ആയി. ഈ ഗ്രാമത്തിലെ ഒരേ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി വീട്ടില്‍ എത്തി.

അടുത്ത വീട്ടിലെ ഭാമേച്ചി വന്നിടുണ്ട് എന്താ കുട്യേ ഒടിയനെ കണ്ടു എന്നു പരഞ്ഞുലോ?

ഒന്നും പറയണ്ട എന്തിനാ വന്നത് ഇതരിയനാണോ?

 അല്ല ഒരു പോത്തിനെ വാങ്ങിയിട്ടുണ്ട് അതിനു വൈക്കോല്‍ വാങ്ങാന്‍ വേണ്ടി കുട്ടിയിടെ അമൂമയെ കാണാന്‍ വന്നതാ.

മം...

ഒരു ഇണക്കും ഇല്ല്യാത സാധനാ അത് അതിനു വാലില്ല്യെ. അതിന്നലെ രാത്രി തൊഴുത്തില്‍ നിന്നും കയറും പൊടിച്ചു പോയി രാവിലെ ആണ് കിട്ടിയത്.

ഹെന്ത് ?? പ്രഭ ഉറക്കെ ചോദിച്ചു

അകത്തു പെങ്ങള്‍ ഉറക്കെ ചിരിച്ചു എന്നിട്ട്ടു അമ്മുമ്മയോടു ചോദിച്ചു ഈ ഒടിയന്‍ കയ്യ് മാത്രമേ ഓടിക്ക്യു?

ഛെ എന്തൊരു നാണക്കേട്‌ അകത്തു കയറണോ അതോ? ഇന്നലെ ആ പോത്തിനെ കണ്ടു ഓടുന്ന സമയത്ത് ഉണ്ടാക്കിയ ശബ്ദം അങ്ങിനെ ഒരു ശബ്ദം ലോകത്ത് ആരും ഉണ്ടാക്കിയതായി തോനുന്നില്ല. വരാന്‍ ഇരിക്കുന്ന കളിയാക്കലുകളെ മനസ്സില്‍ കണ്ടു അകത്തേക്ക് നടന്നു. തന്റെ വേള്‍ഡ് കപ്പ്‌ ഫുട് ബോള്‍ പോയി ഇനി കാണാന്‍ ചെന്നാല്‍ ഹോ ഓര്‍ക്കാന്‍ കഴിയുന്നില്ല. ഓരോടിയന്‍!!
C.H

Wednesday, May 30, 2012

ചില്‍രണ്‍സ് പാര്‍ക്ക്


നമ്മുടെ നായകന്‍ ചില്‍രണ്‍സ് പാര്‍ക്കിലൂടെ കുട്ടിയുടെ കയ്യും പിടിച്ചു നടക്കുകയാണ് ഭാര്യ കുടിയോടു പലതും ചൂണ്ടികാണിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്കു ഇയാള്‍ ഇവിടേ കുടുംബ സമേതം വരാറുണ്ട്.കുട്ടികളുടെ പിന്നാലെ ഓടുന്ന അച്ഛനമ്മമാര്‍, മുത്തശ്ശി മുത്തശന്‍മാര്‍ അങ്ങിനെ പലരും പലതുമായി പാര്‍ക്ക് ശബ്ദകൊലഹലമായി നിറഞ്ഞു നില്‍ക്കുകയാണ്. 


ചിത്രശലഭങ്ങള്‍ പോലെ പാറി നടക്കുന്ന കുരുന്നുകളെ കാണുമ്പോള്‍ അവരുടെ കളികള്‍ കാണുമ്പോള്‍ കുറച്ചു നേരതെക്കെങ്ങിലും അവരായി മാറിയിരുന്നെങ്ങില്‍ എന്നു ചിന്ടിക്കുന്ന ഒരുപാട് പേരില്‍ ഒരാളാണ് മാത്രമല്ല ഈ നായകന്‍ വരുന്നത് കുട്ടികളുടെ കൂടെ വരുന്ന മാലാഖമാരെയും കാണാനാണ്. അതായതു പച്ച മലയാളത്തില്‍ പറഞ്ഞാല്‍ വായ്നോട്ടം. അങ്ങിനെ വായ്‌നോക്കി ഇരിക്കുമ്പോള്‍ കുട്ടിയെ കളിപ്പിക്കാന്‍ പോയ ഭാര്യ അടുത്ത് വന്നുപറഞ്ഞു കുട്ടിയെ കുറച്ചു നേരം കുട്ടിയെ ഒന്ന് നോക്ക് ഞാന്‍ ഒന്നിരിക്കട്ടെ.

 മം ശരി കുട്ടിയേയും കൂട്ടി നടന്നു, കുട്ടിയെ ഉഞ്ഞാല്‍ ആട്ടാന്‍ തുടങ്ങുമ്പോള്‍ വേറെ ഒരു കുട്ടി ഓടിവന്നു ഇരുന്നു 

ആയിഷാ മെല്ലെ പിന്നില്‍ വരുന്ന ആ കുട്ടിയുടെ അമ്മ വിളിച്ചു പറഞ്ഞു.

 പുറത്തു പോയി കടല വാങ്ങി വരം എന്നു പറഞ്ഞു ആ കുട്ടിയെടെ അച്ഛന്‍ പോയി. രണ്ടുപേരും ചേര്‍ന്ന് കുട്ടികളെ ആട്ടാന്‍ തുടങ്ങി.

അയാള്‍ ശ്രദ്ധിച്ചു ഭാര്യ കാണുന്നുണ്ടോ ഇല്ല. ഒറ്റ നോട്ടത്തില്‍ അറിയാം മുസ്ലിം ആണ് നല്ല ഭംഗി ഇരുനിറം ഇപ്പോഴാതെ മാപ്പിള പാട്ടുകളില്‍ ഉള്ള പോലെ മൊഞ്ചത്തി തന്ജത്തി എന്നെല്ലാം വിശേഷണം ചേരും.

 പേര് ചോദിച്ചു പരിചയപെട്ടു, പ്രണയ തുളുമ്പുന്ന കണ്ണുകളോടെ നായകന്‍ എന്തൊക്കെയോ സംസാരിച്ചു. ഈ സമയം കുട്ടി പറഞ്ഞു അച്ഛാ സ്ലിടിങ്ങിലേക്ക് പോകാം 

വേണ്ട ഇവിടേ ഇരുന്നാല്‍ മതി. 

മൊഞ്ചത്തി എനിയ്ക്കു മനസിലായി എന്നര്‍ത്ഥത്തില്‍ ചിരിച്ചു, 

കളിയാക്കിയാണോ, എന്തെങ്ങിലും ആവട്ടെ. കുറെ സംസാരിച്ചു നില്ക്കാന്‍ തോനി അവളുടെ സംസാരത്തില്‍ മുത്തുമണികള്‍ വീഴുണ്ടോ? ഇടയ്ക്കു അയാള്‍ താഴേക്ക് നോക്കി. 

അതാ ആ തടിമാടന്‍ കടലയുമായി വരുന്നു ശരി മതി ഇനി നില്‍ക്കുന്നത് ബുദ്ധിയല്ല അവളോട്‌ പ്രണയം തുളുമ്പുന്ന കണ്ണുകളോടെതന്നെ വിടപറഞ്ഞു. 

ഹും ആ മൊഞ്ചത്തിക്ക് കിട്ടിയ ഒരു കൊരങ്ങന്‍! കുട്ടിയേയും കൂട്ടി ഭാര്യയുടെ അടുത്തേക്ക് നടന്നു. 
നടക്കുമ്പോള്‍ മുഴുവന്‍ ആ രൂപവും മൊഴികളുമായിരുന്നു മനസ്സില്‍.

ഭാര്യയുടെ അടുതെത്തി പെട്ടന്ന് കുട്ടി കയ്യ് വിട്ടോടി ഒരാളെ തട്ടി വീണു. അയാള്‍ കുട്ടിയെ എടുത്തു വസ്ട്രതിലെ പൊടി എല്ലാം തട്ടി കളഞ്ഞു ഒന്നും പറ്റിയില്ലലോ അയാള്‍ കുട്ടിയെ തിരിചെല്പിച്ചു

പുറത്തേക്കു നടന്നു അപ്പോഴേക്കും ഭാര്യ ഓടി വന്നു.

 ജെന്റില്‍മാന്‍ രണ്ടു പേരും ഒരുപോലെ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ട് ഒരു മൊബൈല്‍ഫോണ്‍ കിടക്കുന്നു എടുത്തു നോക്കി

ബോംബൊന്നും അല്ലലോ ? ഭാര്യ ചോദിച്ചു.
പോടി അതൊന്നും ആവില്ല ഇതയളുടെതയിരിക്കും.

എന്തായാലും അതിലെ ഫോട്ടോസ് എടുത്തു നോക്കി പെട്ടന്ന് നമ്മുടെ നായകന് തെന്റെ രക്തം എല്ലാം ചോര്‍ന്നു പോലെ തോനി അതാ അതില്‍ തന്റെ ഭാരയുടെ ഫോട്ടോ വീഡിയോ എല്ലാം കിടക്കുന്നു ഇവിടേ വച്ച് അവള്‍ അറിയാതെ എടുത്തതാണ്. ചില ഭാഗങ്ങളില്‍ സൂം ചെയ്തു ക്ലോസ്സപ് എടുത്ത വീഡിയോ.

അപ്പോഴാണ് അതില്‍ കാള്‍ വന്നത് നമ്പര്‍ മാത്രം പേരില്ല എടുത്തു,

ചേട്ടാ എന്‍റെ ഫോണാണ് ചേട്ടന് അവിടുന്ന് കിട്ടി?

 ഇയാള്‍ പറഞ്ഞു ഞാന്‍ പാര്‍കില്‍ ഉണ് എന്‍റെ കുട്ടി വീണപ്പോള്‍ അവിടയ്നിന്നും കിട്ടിയതാണ്.

ഓ അത് ചേട്ടന്റെ അടുത്താണോ ? എന്നെ തട്ടിയാണ് കുട്ടി വീണത്‌

ശരി ചേട്ടന്‍ അവിടേ നിന്നാല്‍ മതി ഞാന്‍ അവിടേ വരാം. എന്‍റെ കുറെ വല്യുബിള്‍ ഡോകുമെന്റ്സ് അതില്‍ ഉണ്ട്.

 അയാള്‍ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല
വേണ്ടടാ ........മോനെ ഇതിലെ ഫോട്ടോസും വീഡിയോകളും ഞാന്‍ കണ്ടു.

അത് പറഞ്ഞതും അയാള്‍ കട്ട്‌ ചെയ്തു. പിന്നെയും ഫോണില്‍ നോക്കി അതുപോലെ കുറെ വീഡിയോകള്‍. സ്വന്തം ഭാര്യയെ മറ്റൊരാള്‍ കാമാസ്ക്തിയോടെ നോക്കുമ്പോള്‍ ഉള്ള വിഷമം ആദ്യമായി അയാള്‍ അറിഞ്ഞു.

അതാ ആ മൊഞ്ചത്തി ഒരു ചെറു ചിരിയോടെ അയാളുടെ മുന്നിലുടെ നടന്നു പോകുന്നു ഇടിവെട്ടെറ്റ ആ അവസ്ഥയില്‍ നിന്നും അയാള്‍ മാറി. സാദാരണ ഇങ്ങിനെ വീഡിയോ കണ്ടാല്‍ അത് ആസ്വദിക്കാറുണ്ട് അതില്‍ തന്റെ ഭാര്യയുടെതുപോലെ കുറെ വീഡിയോ ഉണ്ട്. ഇത് പോലീസില്‍ ഏല്‍പ്പിക്കാം.. ഭര്യയെയും കുട്ടിയേയും കൂട്ടി നടന്നു.

ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട് എന്താ അതില്‍ അത് അയാള്‍ക്ക് കൊടുക്കുന്നില്ലേ എനൊക്കെ.

കുട്ടിയും വാശിപിടിക്കുന്നു വേഗം പോനതിനും ടോയ് വാങ്ങി കൊടുക്കതതിനും.

 ഏതോ കണ്ണുകള്‍ പിന്തുടരുന്നുണ്ടോ ? പോലീസുകാരെ ഏല്പിച്ചാല്‍ ഇത് അവരും കണ്ടു രസിചാലോ ? സംശയം,

വീഡിയോ ഫോട്ടോ എല്ലാം ഡിലീറ്റ് ചെയ്തു മെമ്മറി കാര്‍ഡ്‌ ഉരി കടിച്ചു പൊട്ടിച്ചു കളഞ്ഞു. വണ്ടി പൂജിച്ചു ചെറുനാരങ്ങ ചക്രതിനടിയില്‍ അത് ചതച്ചരച്ചു പോകുന്ന പോലെ ഫോണ്‍ കാറിന്റെ പിന്‍ ചക്രതിനടിയില്‍ വച്ചു. കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു അതിന്‍ മുകളിലൂടെ കയറ്റി മൊഞ്ചത്തിയും വേണ്ട തന്ജതിയും വേണ്ട അയാള്‍ ഒരു പുതിയ മനുഷ്യനായി മുന്നോട്ടു പ്രയാണം ആരംഭിച്ചു.
C.H