Tuesday, October 9, 2012

എലി പുലിയായപ്പോള്‍ :

വേലായുധന്‍ ബസ്‌ ഇറങ്ങി ബാര്‍ ലക്ഷ്യമാക്കി നടന്നു തുടങ്ങി.....
 കല്‍പണി വളരെ അധ്വാനം പിടിച്ചതാണ് നല്ല ക്ഷീണം ഇന്ന് എന്തായാലും 2 എണ്ണം കൂടുതല്‍ അടിക്കണം.

 ഇങ്ങിനെ ചിന്തീക്കുമ്ബൊഴനു പോലീസ് വാഹനം അടുത്ത് വന്നു നിന്നത്. കള്ളി മുണ്ടും ചപ്രതലയും ഘനഗംബീരന്‍ മീശയും കുറ്റിതാടിയും രണ്ടു ബട്ടന്‍സെ ആഴിച്ചിട്ടുള്ള ഷര്‍ട്ടും ഒക്കെ കൂടെ കണ്ടപ്പോള്‍ എസ് ഐ ക്ക് ഒരു വശപിശക്‌ തോന്നി. 

ഡാ.. ഏമാന്റെ വിള
ി, 





എന്താ സാറേ വേലായുധന്‍ ചോദിച്ചു. 





എന്താ നിന്റെ പേര്? 





വേലായുധന്‍, 





ഹ്മ്മം.. നിന്നെ കണ്ടാല്‍ നീ ആള് ശരിയല്ല എന്നു തോനുന്നല്ലോ. 





ഹേ അല്ല സാറെ ഞാന്‍ വളരെ ഡീസാന്റാ.





ഹ്മം.. ശരി എവിടെയക്ക തിടുക്കത്തില്‍ പോകുന്നത്? വീണ്ടും എസ് ഐ വക ചോദ്യം. 





അല്ല സാറെ ഞാന്‍ രണ്ടെണ്ണം അടിക്കാന്‍. 


ഹുമം... ശരി കഴിച്ചു മര്യാദക്ക് വീട്ടില്‍ പോയിക്കോണം വല്ല കുഴാപ്പവും ഉണ്ടാക്കിയാല്‍. 

ഹേ ഇല്ല ഞാന്‍ ഒരു പാവമാ സാറെ. 

പോലീസേ വാഹനം മുന്നോട്ടു നീങ്ങി. വേലായുധന്‍ ബാറില്‍ കയറി കഴിച്ചു കഴിഞ്ഞു തിരിച്ചു നടന്നു. അപ്പോളാണ് എസ് ഐ പറഞ്ഞ കാര്യം ഓര്മ വന്നത്. അങ്ങിനെ ഒക്കെ എന്നോട് സംസാരിക്കാന്‍ ഞാന്‍ എന്താ കൊലപുള്ളിയോ ഈ എസ് ഐ ആര് സുരേഷ് ഗോപിയോ എന്തായാലും ഒരു തീരുമാന ഉണ്ടാക്കണമല്ലോ നേരെ വച്ച് പിടിച്ചു പോലീസേ സ്റ്റേഷനിലേക്ക്. 

മതില്‍ കേട്ടിനകത്തു പ്രവേശിച്ചു. പുറത്തു പോലീസ്കാര്‍ നില്‍ക്കുന്നുണ്ട് നിയമ പാലക തൊഴിലാളികള്‍. മൂന്ന് പേരെ ടോപ്‌ലെസ് ആക്കി അകത്തു കുരിശിന്റെ മുന്നിലെന്നോണം മുട്ട് കുത്തി നിര്‍ത്തിയിട്ടുണ്ട്, കള്ളന്മാര്‍ തന്നെ. എന്തായാലും വന്ന കാര്യം നടക്കെട്ടെ ഈ കലിപ്പ് തീര്‍ത്തിട്ട് തന്നെ കാര്യം. 

വേലായുധന്‍ ചോദിച്ചു ഡാ... എസ് ഐ ഉണ്ടോ ഡാ അകത്തു? 

പോലീസ്കാന്‍ :-  ഉണ്ട് വരൂ സാറേ കയറി ഇരിക്കു............

c.h

No comments: