Tuesday, October 9, 2012

ബീവേരെജ് കോര്‍പരേഷന്‍ :

രാവിലെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യ്തു ജോലിക്ക് ഓഫീസില്‍ എത്താന്‍ ഉള്ള പ്രയാണം ആരംഭിച്ചു. 3 ബീവേരെജ് കോര്‍പരേഷന്റെ മുന്നുലൂടെ വേണം ടൌണിലെ ഓഫീസില്‍ എത്താന്‍. 
ആദ്യത്തെ ഷോപ്പില്‍ നീണ്ട ക്യു കണ്ട നായകന്‍ പറഞ്ഞു ഹും രാവിലെ തുറന്നില്ല അതിനു മുമ്പേ എത്തി. 

വീണ്ടും പോയികൊണ്ടേ ഇരുന്നു അടുത്ത ഷോപ്പിനു മുന്നിലൂടെ പോകുമ്പോള്‍ ആദ്യത്തെ അവസ്ഥ പോലെ തന്നെ. ഈ മലയാളികളുടെ കാര്യം എന്നാ ഇവര്‍ക്
കൊക്കെ ഒന്ന് മാറി ചിന്ടിക്കാന്‍ പറ്റുക. 





വീണ്ടും മുന്നോട്ടു. ടൌണിലെ ഷോപ്പിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ അവിടെയും ഇത് തന്നെ സ്ഥിതി. ഹും ഇവന്‍ മാരെ ഒക്കെ ചൂരല്‍ എടുത്തു അടിചോടിക്കണം.





 അങ്ങിനെ കുടിയന്‍ മാരെ ശപിച്ചു ജോലിയില്‍ പ്രവേശിച്ചു. വൈകുന്നേരം കുറച്ചു വീട്ടു സാധനങ്ങള്‍ എല്ലാം വാങ്ങി തിരിച്ചു വീട്ടിലേക്കു ഇതേ വഴിയിലൂടെ, 


ടൌണിലെ ബെവരാജ് ഷോപ്പില്‍ തിരക്ക് 3 ഇരട്ടിയയിരിക്കുന്നു. ദൈവമേ കുടിയന്‍മാര്‍ ദിനം തോറും വര്ധിക്കുകയനല്ലോ!! 





സഞ്ചാരത്തിനിടയില്‍ അടുത്ത ഷോപ്പിനു മുന്നിലൂടെ രാവിലത്തെ അതേ തിരക്ക് തന്നെ. മാത്രമല്ല ഉന്ദു വണ്ടിയില്‍ ഉള്ള തട്ട് കടയും രൂപപെട്ടിരിക്കുന്നു. 





വീണ്ടും മുന്നോട്ടു. അവസാന ശോപിന്റെ മുന്നിലൂടെ ഹോ വരിയുടെ അറ്റം കാണാനേ ഇല്ല. ഹും കഷ്ടം അല്ലെങ്കിലും കുടിയന്മാരെ എന്തിനു പറയുന്നു സര്‍ക്കാരിനെ പറഞ്ഞാല്‍ മതി.





അദ്ദേഹം ബൈക്ക് തിരിച്ചു രണ്ടാമത്തെ ഷോപ്പില്‍ പോയി നില്‍ക്കാം അവിടേ തിരക്ക് കുറവുണ്ട്. 





രാവിലെ വാങ്ങാം എന്നു വച്ചാല്‍ എഴുനേറ്റ വഴിക്കു വന്നു നിനോളും നാശങ്ങള്‍, എന്നാ ഇവര്‍ക്കൊക്കെ ഒന്ന് മാറി ചിന്ടിക്കാന്‍ പറ്റുക ഉച്ചക്കോ മറ്റോ വന്നു വാങ്ങികൂടെ നമ്മളെ പോലുള്ളവരുടെ സമയം നഷ്ടപെടുത്താന്‍. എല്ലാറ്റിനെയും അടിച്ചോടിക്കാന്‍ തോന്നും. ദൈവമേ അവിടുത്തെ ആളുകളെ ഇനിയും കൂടുതല്‍ കുടിയന്മാര്‍ ആക്കരുതെ.. എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് ബൈക്ക് അതിവേഗം ഓടിച്ചുപോയി.

c.h

No comments: