Tuesday, October 9, 2012

ബാലകൃഷ്ണന്‍നായരും ഇന്ദിരാഗാന്ധിയും :

പ്രധാനമന്ത്രി ഇന്ദിരഗാന്ധി കേരളത്തില്‍ വരുന്നു. എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ആവേശത്തിലാണ്. സ്വീകരണവും പൊതുയോഗവും ഒക്കെ കൊഴുപ്പിക്കണം. ഇന്നത്തെ പോലെ അണികളെ കിട്ടാന്‍ ഒരു ദിവസത്തെ കൂലി കൊടുക്കെണ്ടാത്ത  കാലമായതിനാല്‍ എല്ലാറ്റിനും ആളുകള്‍ ഒരുപാടുണ്ട്.

ബാലകൃഷ്ണന്‍ നായര്‍, നാട്ടു പ്രമാണിയും വലിയ കോണ്‍ഗ്രസ്‌ അനുഭാവിയാണ്. എല്ലാ പരിപാടികള്‍ക്കും പോകും. അദ്ധേഹത്തെ എല
്ലാവര്ക്കും സ്നേഹവും വിശ്വാസവും ആണ്. പരിപാടി കൊഴുപ്പിക്കാന്‍ എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കി.



തൃശ്ശൂരില്‍ ഇന്ദിരാ ഗാന്ധിക്ക് സ്വീകരണം ഉണ്ട്. കുറച്ചു നേരം മാത്രം. എല്ലാ പ്രവര്‍ത്തകരും ഇവിടേ എത്തിച്ചേരും.അങ്ങിനെ ആ ദിവസം വന്നെത്തി പ്രവര്‍ത്തകരും അല്ലാത്തവരും ഒക്കെ ഇന്ടിരഗണ്ടിയെ കാണാന്‍ തടിച്ചുകൂടി. പലരും ബസ്‌ കയറി പോയി ബാലകൃഷ്ണന്‍ നായരും നാല് പേരും കൂടി കാറില്‍ സ്ടലത്ത് എത്തി. കുറച്ചു പോലീസ്‌കാര്‍ മാത്ര മുണ്ടായിരുന്നതിനാല്‍ അവിടേ ആളുകളെ നിയന്ത്രിക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. അങ്ങിനെ എല്ലാവരുടെയും അക്ഷമ ഭേദിച്ചുകൊണ്ടു പ്രധാനമന്ത്രിയുടെ വാഹനം വന്നെത്തി.

കുറെ പ്രവര്‍ത്തകര്‍ പൂമാല ഇട്ടു കൊടുത്തുകൊണ്ടിരുന്നു. കിട്ടിയതെല്ലാം അവര്‍ ജന സാഗരത്തിന്റെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തുകൊണ്ടും ഇരുന്നു. വലിയ പ്രവര്‍ത്തകന്‍ ഒന്നും അല്ലാത്തതിനാല്‍ ബാലകൃഷ്ണന്‍ നായര്‍ക്ക്‌ വാഹനത്തിന്റെ അടുതെതന്‍ കഴിഞ്ഞില്ല. ആ ചെറിയ സമയം കൊണ്ട് അവര്‍ കുറച്ചു മാത്രം സംസാരിച്ച് കൈ വീശി പോവുകയും ചെയ്തു.

ബാലകൃഷ്നെട്ട ഇങ്ങള് കണ്ടില്ലേ കുട്ടപ്പന്‍ എന്ന പ്രവര്‍ത്തകന്റെ ചോദ്യം.

കണ്ടു പക്ഷെ അടുത്ത് കാണാന്‍ കഴിഞ്ഞില്ല എന്ന ഒരു നിരാശയുണ്ട്. പക്ഷെ അതിലും വലിയ സന്തോഷം ഇന്ദിരാഗാന്ധി എറിഞ്ഞ മാല ഒന്ന് എനിക്കാണ് കിട്ടിയത്. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കാള വേലയ്ക്കു വീശരി എറിയുമ്പോള്‍ പോലും ഒന്ന് കിട്ടാന്‍ വേണ്ടി നോക്കിയിട്ടില്ല അതിനായി ശ്രമിച്ച ഒരു പരിചയം പോലും ഇല്ല പക്ഷെ എങ്ങിനെയോ ഒരണ്ണം ജനങ്ങളുടെ ഇടയിലൂടെ ചുമലില്‍ വന്നു വീണു.

കൂടെ വന്നവര്‍ എല്ലാം എവിടേ ? ബാലകൃഷ്ണന്‍ നായര്‍ ചോദിച്ചു.

എല്ലാവരും പലവഴിക്കായി പോയി കുട്ടപ്പന്‍ പറഞ്ഞു.

ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു എന്നാല്‍ ശരി നീ ഇത് ആരോടും പറയേണ്ട നമ്മള്‍ അടുത്തുപോയി കണ്ടു എന്നു പറഞ്ഞാല്‍ മതി.

കുട്ടപ്പന്‍ സമ്മതിച്ചു.

തിരിച്ചു നാട്ടില്‍ എത്തി പൂമാല കഴുത്തില്‍ ഇട്ടു റോട്ടിലൂടെ നടക്കാന്‍ തുടങ്ങി. എന്താ ബാലകൃഷ്ണന്‍ ചേട്ടാ കണ്ടവര്‍ കണ്ടവര്‍ ചോദിച്ചു.

അദ്ദേഹം പറഞ്ഞു ഹും.. ഇന്ദിര ഗാന്ധിയുടെ അടുത്ത് ചെന്നു ഒരു ഷെയ്ഖ് ഹാന്‍ഡ്‌ കൊടുത്തു ഞാന്‍ പറഞ്ഞു ഐ ആം ബാലകൃഷ്ണന്‍ നായര്‍.

അപ്പോളേക്കും ഇന്ദിരാ ഗാന്ധിക്ക് പോകാനുള്ള സമയമായിരുന്നു. അവര്‍ ഒരു പൂമാല എടുത്തു എന്‍റെ കഴുത്തില്‍ ഇട്ടു എന്നിട്ട് പറഞ്ഞു "പിന്നെ കാണാം, എന്നാല്‍ പോയി വരട്ടെ ബാലകൃഷന്‍ നായരേ"
c.h

No comments: