Tuesday, October 9, 2012

ബാലേട്ടന്‍ :

ഇതിനു മുമ്പുള്ള പവര്‍ കട്ട്‌ കാലം...

 ബാലേട്ടന്‍ എന്ന ഒരു പാവം മനുഷ്യന്‍, അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനാണ്. മദ്രാസില്‍ ഹോടലില്‍ പോയി കഷ്ട പെട്ട് ജീവിതം ഉണ്ധി നീക്കിയ ആള്‍. 

ഇന്നത്തെ പോലെ ഇവെന്റ്റ് മാനേജ്മെന്‍റ് ഇല്ലാത്ത കാലത്ത് പെങ്ങളുടെ കല്യാണത്തിന് സദ്യകുള്ള ചെമ്പ് ചരക്കു പച്ചകറി മേശ കസേര തുടങ്ങിയ വന്നപ്പോള്‍ അതില്‍ നിന്നും പനിനീര്‍ വീശി എടുത്തു മുമ്പേ നടന്നു ബാക്ക
ി ഉള്ളതെല്ലാം നാട്ടുകാരായ ചെറുപ്പക്കാരെ കൊണ്ട് ചുമപ്പിച്ച മഹാന്‍. 





കുട്ടികള്‍ ഇല്ലാത്തതിനാല്‍ സംബാധിക്കേണ്ട ആവശ്യം ഇല്ല എന്നു മനസിലാക്കി ഇനി യുള്ള കാലം നാട്ടില്‍ സ്ഥിരമാക്കം എന്നു ചിന്തിച്ചു വീട്ടില്‍ കുത്തി ഇരിപ്പായി. 





എന്തുചെയ്യും? പല പല ചര്‍ച്ചകള്‍ നടത്തി അവസാനം ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന പെട്ടികട എന്ന ആശയം ദൃഡമായി.





മക്കള്‍ എല്ലാം ഗള്‍ഫില്‍ പോയി നല്ലനിലയില്‍ ആയ സൈതാലി ഇക്കാന്റെ പെട്ടിക ഇനി നടത്തേണ്ട എന്നു മക്കള്‍ പറഞ്ഞപ്പോള്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചു. അത് നമ്മുടെ ബാലെട്ടെന്‍ വാങ്ങി കൊണ്ടുവന്നു ഈ കുഗ്രാമത്തിലെ വീടിനു അടുത്തുള്ള നാല്‍കവലയില്‍ കൊണ്ട് വന്നിട്ടു. 





കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നാട്ടില്‍ ഇല്ലാതിരുന്ന ഇയാളുടെ 
കോഞ്ഞാട്ട സ്വഭാവം എല്ലാവര്ക്കും മനസിലായി. ഇധേഹതിനെ ഒരു പണി കൊടുക്കാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ തീരുമാനിച്ചു. പ്ലാന്‍ തയ്യാറാക്കി ആദ്യം ഒരു കുട്ടിയെ വിട്ടു കടയിലേക്ക്. 

ബാലമാമേ മൂട്ട വിളക്കിന്റെ കുപ്പി ഉണ്ടോ? 

മൂട്ട വിളക്കിന്റെ കുപ്പിയോ അതെന്തിനാ ? അറിയില്ല അമ്മ ചോദിച്ചു. 

എന്നാല്‍ ഇല്ല എന്നു പറയു അമ്മയോട്. 

അടുത്ത് നാട്ടിലെ ഒരു ചെറുപ്പക്കാരന്‍ വന്നു ചോദിച്ചു അല്ല ബാലേട്ട മൂട്ട വിളികിന്റെ കുപ്പിയുണ്ടോ ?

ഇല്ല എന്താ എന്തിനാ ? അല്ല ഇപ്പോള്‍ പവര്‍ കട്ട്‌ ഒക്കെ ആയല്ലോ അപ്പോള്‍ പഴയ മണ്ണെണ്ണ ചിമ്മിനി വിളക്ക് ഉണ്ട് അതിനു ചില്ലില അത് ഇടാനാ.. 

ആ.. ശരി നോക്കട്ടെ 3 ദിവസം കഴിഞ്ഞു വന്നോളു. ഇനി വടക്കാഞ്ചേരി പോകുമ്പോള്‍ വാങ്ങി കൊണ്ടുവക്കാം. 

വീണ്ടും പലരും ഇതേ ആവശ്യവുമായി ചെന്നു.ഇതിനു ഇത്ര ആവശ്യക്കാര്‍ ഒക്കെ ഉണ്ടോ? 3 ദിവസം കഴിഞ്ഞുള്ള വടക്കാഞ്ചേരി പോക്ക് അന്ന് തന്നെ ആക്കി. വിളക്കിന്റെ ചില്ല് ചോദിച്ചവര്‍ 8 അതുകൊണ്ട് 12 എണ്ണം വാങ്ങി കൊണ്ടുവന്നു അവിടേ തൂക്കി ഇട്ടു. 

വരുന്നവരോട് എല്ലാം പറഞ്ഞു കൊണ്ടുവന്നെ എന്നു.

 ഛെ ഞങ്ങള്‍ വാങ്ങിയല്ലോ ബാലേട്ട എന്നായിരുന്നു അവരുടെ പ്രതികരണം. 

കുറച്ചു ദിവസം അതവിടെ ഉണ്ടായിരുന്നു പിന്നീടു കാണാതായി. വര്‍ഷങ്ങള്‍കടന്നു പോയി ഇന്നലെ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആ കടയില്‍ വീണ്ടും തൂങ്ങികിടക്കുന്നു ഈ മൂട്ട വിളക്കിന്റെ ചില്ല് മാല പോലെ. യു ഡി എഫ് സര്‍ക്കാരിനു നാന്ദി പറഞ്ഞു കാണും ഈ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികന്‍.

c.h

No comments: