Tuesday, October 9, 2012

അജബ്ബ്:

അബ്ദുക്കന്റെ ചായക്കട, നാട്ടിന്‍ പുറത്തെ ചായക്കടയില്‍ കച്ചോടം പോര എന്നത് കൊണ്ട് ഓട്ടുപാറ വന്നു തുടങ്ങിയതാണ്. പണിക്കായി കുറച്ചു പേരും. ക്യാഷില്‍ ഇരുന്നു പുറത്തു നോക്കുമ്പോഴാണ് നാട്ടുകാരന്‍ നമ്പ്യാര്‍ കയറി വരുന്നു. 

ങാ.. ഇതാര് നമ്പിയാരോ .. എന്താ ഇത് വഴി ? ഡാ ... രണ്ടു ചായ ഇടുത്താ.... അബ്ദുക്ക ഉറക്കെ വിളിച്ചു പറഞ്ഞു...

ഈ സമയം കടയില്‍ പലഹാരം വച്ച അലമാരിയില്‍ നിന്നും സപ്പലൈര്‍ അജബ്ബ് ഒരു പുഴുങ
്ങിയ മുട്ട എടുത്തു വായില്‍ ഇട്ടിരുന്നു. അടുക്കളയില്‍ നിന്നും ഒരു കിളിവാതില്‍ ഉള്ളത് കൊണ്ട് അകത്തു പോവേണ്ട ആവശ്യം ഇല്ല.

ചായ കൊണ്ട് പോവുമ്പോള്‍ വായിലെ കോഴി മുട്ട ഉള്ളത് അബ്ദുക്ക അറിയാതെ ഇരിക്കാന്‍ വേണ്ടി മുഖം കൊണ്ട് എന്തൊക്കെയോ കാണിച്ചു ഉള്ളില്‍ ഒതുക്കിപിടിച്ചു നടന്നു.

അജബ്ബ് ചായയുമായി അടുത്ത് വന്നു.



അബ്ദുക്കയും നമ്പിയാരും ഓരോരോ വിശേഷങ്ങള്‍ പറയുന്നിടെ നംബിയാര്‍ ചോദിച്ചു എങ്ങിനെയുണ്ട് കച്ചോടം ?

അബ്ദു:- കച്ചോടം ന്ന് പറഞ്ഞാല്‍, ( അജബ്ബുനെ ചുണ്ടി കൊണ്ട് ) ഇവന്റെ അവസ്ഥയാണ്‌ നിക്കും.



നമ്പിയാര്‍ : അതെന്ടാ ?



അബ്ദു :- ഇവന്‍, വായില്‍ പുഴുങ്ങിയ മുട്ട ഇട്ടു ഇറക്കാന്‍ പറ്റാതെ കണ്ണ് തുരിക്ക്യുണ്, ഞാന്‍ ഇവിടേ കച്ചോടം ഇല്ലാതെ കണ്ണ് തുരിക്ക്യുണ്
c.h

No comments: