Monday, December 17, 2012

ഹാക്കെര്സ്:-

എന്റെ ഒരു സുഹൃത്ത് ദുബായില്‍ ഉണ്ട്, ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഒരു മെയില്‍ വന്നു സ്കോട്ട് ലാന്‍ഡില്‍ ഒരു കോണ്‍ഫ്രെന്സിനു വേണ്ടി പോയി അവിടേ വച്ച് ലാപ്‌ ടോപ്‌ പാസ്പോര്‍ട്ട് ക്രെഡിറ്റ്‌ കാര്‍ഡ്‌ ഡെബിറ്റ് കാര്‍ഡ്‌ എന്നിവയെല്ലാം ഉള്ള ബാഗ്‌ കളവു പോയി എനിക്ക് ഒരു സഹായം വേണം എന്ന്.

ഞാന്‍ വേഗം റിപ്ലേ അയച്ചു അദ്ദേഹം എനിക്ക് ആളുടെ പാസ്പോര്‍ട്ട് കോപ്പി അയച്ചു തന്നിരുന്നു അത് സെന്റ്‌ ഐറ്റംസില്‍ നിന്നും എടുത്ത

ു പ്രിന്റ്‌ എടുത്തു ഇന്ത്യന്‍ എംബസിയില്‍ കോണ്ടച്റ്റ്‌ ചെയ്യാന്‍ പറഞ്ഞു.

ആള്‍ വേണ്ടും റിപ്ലേ അയച്ചു അതല്ല എനിക്ക് ഇവിടെ നിന്ന് പോരാന്‍ 920 പൌണ്ട് വേണം എന്റെ പേരില്‍ മണിഗ്രാമിലുടെ അയക്കാന്‍ റഫറന്‍സ് പാസ്പോര്‍ട്ട് നമ്പര്‍ വയ്ക്കാന്‍. വന്നു തിരിച്ചു തരാമെന്ന്.

ഒരു സംശയം തോന്നി ആയിരത്തിന്റെ നോട്ടുകള്‍ തലയിണയാക്കി കിടന്നുറങ്ങുന്ന ഭാര്യ വീട്ടുകാരോട് പറയാതെ എന്നോട് എന്തിനാ പറഞ്ഞേ എന്ന് ??

ഞാന്‍ മൊബൈലില്‍ വിളിച്ചു അപ്പോള്‍ പറഞ്ഞു ഹരീ.......... അതൊന്നും ചെയ്യല്ലേ എന്റെ മെയില്‍ ഹാക്ക് ചെയ്തിരിക്കുകയാണ് ശരിയാക്കാന്‍ നോക്കുന്നു. ഇങ്ങിനെ കുറെ പേര്‍ വിളിച്ചു.

ശരി ഞാനും വിട്ടു....

ഹാക്കെര്സ് ഞാന്‍ മെയില്‍ അയച്ചപ്പോള്‍ എന്റെ മെയിലും ഹാക്ക് ചെയ്തു ഞാന്‍ അറിഞ്ഞില്ല.

കോണ്‍ടാക്ടിലെ പലര്‍ക്കും വേറൊരു തട്ടിപ്പ് മെസ്സേജ് പോയി....

ഞാന്‍ പിന്നീടു മെയില്‍ തുറന്നു നോക്കുമ്പോള്‍ ഹാക്കെര്സ് ഒരു മെസ്സേജ് ഇട്ടു പോയിരിക്കുന്നു..... അത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇതായിരുന്നു മെസ്സേജ്.

നീ വല്ല പിച്ചക്കാരനനോടാ... നിന്റെ കോണ്‍ടാക്ടിലെ ഒരു തെണ്ടി പോലും റിപ്ലേ അയച്ചില്ല...
ch

No comments: