Thursday, December 6, 2012

ജബ്ബാര്‍ ബിരിയാണി

ജബ്ബാര്‍ കൂലി പണിയെടുത്തു ജീവിക്കുന്ന ആളാണ്. ചിലപ്പോഴെല്ലാം കല്യാണത്തിന് ബിരിയാണി വെക്കാന്‍ സഹായിയായി പോകും. അങ്ങിനെ ആദ്യമായി ഒരു കല്യാണത്തിന് ബിരിയാണ് വെക്കാന്‍ ഉള്ള കോണ്ട്രാക്റ്റ് ഒറ്റെക്ക് ഏറ്റെടുത്തു.

ബിരിയാണി കുളമായി എന്ന് ദംമ്മിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായി. എന്ത് ചെയ്യും എന്ന് ആലോചനയായി.
ആശാനെ ധംമു പൊട്ടിക്കട്ടെ ?? ഒരു ശിഷ്യന്‍ ചോദിച്ചു

ആയിട്ടില്ല... ധമമു പൊട്ടിച്

ചാല്‍ തനിക്കു കിട്ടാന്‍ പോവുന്ന തല്ലിനെ കുറിച്ച് ഒരു നിമിഷം ഓര്‍ത്തു.

തൊണ്ട വരളുന്നു മെല്ലെ കിണറ്റിന്‍കരയിലേക്ക് നടന്നു. കിണറിനു മതിലില്ല, വെള്ളം കോരി കുടിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി എന്നിട്ട് കാലു തെന്നി വീഴുന്നതു പോലെ കിണറിലേക്ക് ചാടി.

അയ്യോ ആരെങ്കിലും ഓടി വായോ ജബ്ബാരിക്ക കിണറ്റില്‍ വീണേ...... ശിഷ്യന്‍ വിളിച്ചു പറഞ്ഞു.
എല്ലാവരും ഓടി വന്നു കയറ്റാന്‍ നോക്കി... അപ്പോള്‍ ജബ്ബാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.....

എന്റെ കാര്യം നോക്കേണ്ട ഇങ്ങള് പോയി ബിരിയാണി നോക്കി, രണ്ടു മിനുട്ട് വൈകിയാല്‍ അത് ആകെ നാശാവും...
ch

No comments: