Wednesday, May 1, 2013

സഹായം:-

ബൈകില്‍ പലതും ആലോചിച്ചു സതീഷ് വളരെ വേഗം പോയികൊണ്ടിരിക്കുന്നു. ജയില്‍ എത്താറായി അവിടേ പോലീസ് ചെക്കിംഗ് ഉണ്ടാവാറുണ്ട്. ഹെല്‍മറ്റ് എടുത്തിട്ടില്ല. പക്ഷെ ഇന്ന് ഹര്‍ത്താലാണ് എന്ന കാര്യം ഒര്മാവന്നപ്പോള്‍ ആ ഭയം മാറി.

ജയില്‍ കഴിഞ്ഞു കുറച്ചു ദൂരം പോയി അപ്പോള്‍ രണ്ടു പേര്‍ നടക്കുകയാണോ ഓടുകയാണോ എന്ന് തിരിച്ചറിയാത്ത വിധം തിരക്കിട്ട് നടക്കുന്നു ലിഫ്റ്റ്‌ ചോദിച്ചു. പാവങ്ങള്‍ എന്തെങ്കിലും തിരക്ക് കാണും ഇന്നാണെങ്കില്‍ ഹര്ത്താല് കാരണം ബസ്‌ ഓട്ടോ ടാക്സി എന്നിവ ഒന്നും ഓടുന്നില്ല. രണ്ടു പേരെയും കയറ്റി ബൈക്ക് മുന്നോട്ടു നീങ്ങി.

കുറെ നേരത്തെ മൌനം അവരില്‍ ഒരാള്‍ തന്നെ തകര്‍ത്തു കൊണ്ട് ചോദിച്ചു ചേട്ടന്‍ എവിടേക്ക ?

വീട്ടിലേക്കു നാട്ടില്‍ അമ്മയെ കാണാന്‍ പോയിവരുന്നു. നിങ്ങള്‍ എന്ത് ചെയ്യുന്നു സതീഷ് തിരിച്ചു ചോദിച്ചു

ഞങ്ങള്‍ വെപ്പ് പണിക്കാരാണ് വീട്ടില്‍ പോകാന്‍ ഒരുങ്ങിയതാണ് ഹര്ത്താലിന്റെ കാര്യം ഓര്‍മവന്നില്ല. ചേട്ടന്‍ എന്ത് ചെയ്യുന്നു മറ്റെയാള്‍ ചോദിച്ചു

സതീഷ് കുറച്ചു ഗ്രവോടെ പറഞ്ഞു ഞാന്‍ ഒരു ജ്വല്ലറി നടത്തുന്നു, പുത്തന്‍ പള്ളിക്ക് സമീപം സുര്യ ഗായത്രി എന്നാണ് പേര്. അത്യാവശ്യം സ്ടോകും നിറയെ മോടല്സും ഉണ്ട്. നിങ്ങള്‍ക്കോ മറ്റു ബന്ധുക്കള്‍ക്കോ വേണമെങ്കില്‍ വന്നാല്‍ മതി ഡിസ്കൌഡു ഒക്കെ നോക്കി നല്ല രീതിയില്‍ ചെയ്തു തരാം.

അവര്‍ പറഞ്ഞു ഓ.... തീര്‍ച്ചയായും ഞങ്ങള്‍ ചേട്ടന്റെ ജ്വല്ലറിയില്‍ വരാം.

സതീഷ് ചോദിച്ചു ശരി നിങ്ങള്ക്ക് എവിടേക്ക പോണ്ടത്‌ ?

ഞങ്ങള്‍ക്ക് പോകേണ്ടത് തെക്കോട്ടാ

അത് പറയുമ്പോഴേക്കും ഒരു കെ എസ ആര്‍ ടി സി ബസ്‌ ആളെ കയറാന്‍ ബസ്‌ സ്ടാണ്ടിനു പുറത്തു നിന്ല്‍ക്കുന്നു.

അവര്‍ പറഞ്ഞു ശരി താങ്ക്സ് ചേട്ടാ ഞങ്ങള്‍ ഇതില്‍ പോകുന്നു.

പക്ഷെ അത് സുല്‍ത്താന്‍ ബത്തേരി ബസ്സാണ് സതീഷ് പറഞ്ഞു... അപ്പോഴേക്കും അവര്‍ ഓടി ബസ്സില്‍ കയറിയിരുന്നു..

പിറ്റേ ദിവസം രാവിലെ ചായ കുടിക്കുന്നതിനോടൊപ്പം ന്യൂസ്‌ പപ്പെരില്‍ ഊളിയിട്ടു. ഇന്നലെ താന്‍ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ട് വിട്ട ചെറുപ്പക്കാരുടെ ചിത്രം. നുസിന്റെ ഹെഡിംഗ് സ സൂക്ഷ്മം വായിച്ചു.....

നിരവധി ജ്വല്ലറി മോഷണം നടത്തിയ 2 പേര്‍ വിയ്യൂര്‍ ജയില്‍ ചാടി രക്ഷപെട്ടു.....

ഒരു ഇടി തീ പോലെ അവരുടെ വാക്കുകള്‍ സതീഷിന്റെ ചെവിയില്‍ വീണ്ടും മുഴങ്ങി

"തീര്‍ച്ചയായും ഞങ്ങള്‍ ചേട്ടന്റെ ജ്വല്ലറിയില്‍ വരാം"
ch

No comments: