Pages

Tuesday, October 9, 2012

അജബ്ബ്:

അബ്ദുക്കന്റെ ചായക്കട, നാട്ടിന്‍ പുറത്തെ ചായക്കടയില്‍ കച്ചോടം പോര എന്നത് കൊണ്ട് ഓട്ടുപാറ വന്നു തുടങ്ങിയതാണ്. പണിക്കായി കുറച്ചു പേരും. ക്യാഷില്‍ ഇരുന്നു പുറത്തു നോക്കുമ്പോഴാണ് നാട്ടുകാരന്‍ നമ്പ്യാര്‍ കയറി വരുന്നു. 

ങാ.. ഇതാര് നമ്പിയാരോ .. എന്താ ഇത് വഴി ? ഡാ ... രണ്ടു ചായ ഇടുത്താ.... അബ്ദുക്ക ഉറക്കെ വിളിച്ചു പറഞ്ഞു...

ഈ സമയം കടയില്‍ പലഹാരം വച്ച അലമാരിയില്‍ നിന്നും സപ്പലൈര്‍ അജബ്ബ് ഒരു പുഴുങ
്ങിയ മുട്ട എടുത്തു വായില്‍ ഇട്ടിരുന്നു. അടുക്കളയില്‍ നിന്നും ഒരു കിളിവാതില്‍ ഉള്ളത് കൊണ്ട് അകത്തു പോവേണ്ട ആവശ്യം ഇല്ല.

ചായ കൊണ്ട് പോവുമ്പോള്‍ വായിലെ കോഴി മുട്ട ഉള്ളത് അബ്ദുക്ക അറിയാതെ ഇരിക്കാന്‍ വേണ്ടി മുഖം കൊണ്ട് എന്തൊക്കെയോ കാണിച്ചു ഉള്ളില്‍ ഒതുക്കിപിടിച്ചു നടന്നു.

അജബ്ബ് ചായയുമായി അടുത്ത് വന്നു.അബ്ദുക്കയും നമ്പിയാരും ഓരോരോ വിശേഷങ്ങള്‍ പറയുന്നിടെ നംബിയാര്‍ ചോദിച്ചു എങ്ങിനെയുണ്ട് കച്ചോടം ?

അബ്ദു:- കച്ചോടം ന്ന് പറഞ്ഞാല്‍, ( അജബ്ബുനെ ചുണ്ടി കൊണ്ട് ) ഇവന്റെ അവസ്ഥയാണ്‌ നിക്കും.നമ്പിയാര്‍ : അതെന്ടാ ?അബ്ദു :- ഇവന്‍, വായില്‍ പുഴുങ്ങിയ മുട്ട ഇട്ടു ഇറക്കാന്‍ പറ്റാതെ കണ്ണ് തുരിക്ക്യുണ്, ഞാന്‍ ഇവിടേ കച്ചോടം ഇല്ലാതെ കണ്ണ് തുരിക്ക്യുണ്
c.h

മുരിങ്ങയില കൂട്ടാന്‍

പലരും ജോലി തേടി ബോംബെ മദ്രാസ് കല്‍ക്കട്ട തുടങ്ങിയ സ്ടലങ്ങളിക്ക് ചേക്കേറുന്ന കാലം ( കൂടുതല്‍ ബോംബെ മദ്രാസ് ) ഡല്‍ഹിയിലേക്ക് വളരെ അപൂര്‍വ്വം പേരെ പോകാറുള്ളൂ. അങ്ങിനെ ഇരുനിലംകോട്ടില്‍ നിന്നും ദിവാകരനും അനിയന്‍ കേശുവും ഡല്‍ഹിയില്‍ എത്തി. വിവാഹം കഴിഞ്ഞ ദിവാകരന്റെ കൂടെ മൂത്തപെങ്ങളായ എച്ചുട്ടിയും പോയി. 

തിരിച്ചു വന്നു, മോഹെന്‍ലാല്‍ ഒരു സിനിമയില്‍ പറയുന്നതുപോലെ വടക്കാഞ്ചേരിക്കപ്പുറം ലോകം കണ്ടിട്ടില്ലാത്
ത, പാവം ജനങ്ങളോട് തുടങ്ങി ഡല്‍ഹി വിശേഷങ്ങള്‍ പറയാന്‍.

ഞങ്ങള്‍ താമസിക്കുന്നത് ഇന്ദിര ഗാന്ധിയുടെ വീടിന്റെ തൊട്ടടുത്താ.. ഒരൂസം, അവിടേ മുരിങ്ങ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ മുരിങ്ങയില കൂട്ടാന്‍ ഉണ്ടാക്കി കുറച്ചു ഇന്ദിര ഗാന്ധിക്കും കൊടുത്തു.

പിന്നെ ഇടയ്ക്കു ഇടയ്ക്കു ഇന്ദിര ഗാന്ധി വന്നു ചോദിക്കും ഏച്ചുട്ടി മുരിങ്ങയില കൂട്ടാന്‍ പ്ലീസ്.. 


അത് കൊടുത്തതിനു ശേഷം ചെക്കന്‍ മാരെ കൊണ്ടുള്ള ശല്യം!! വന്നു രണ്ടു കയ്യിലും തൂങ്ങും...

കേട്ട് നന്നവരില്‍ ഒരാള്‍ ചോദിച്ചു ആര്? ഏതു ചെക്കന്‍മാര്‍ ?എച്ചുട്ടി :- ഹേയ്... രാജീവും, സഞ്ജയും...
c.h

ബടായി കുട്ടന്‍ ഓര്‍ MLE കുട്ടന്‍ :

ഞാനും എന്‍റെ കാര്നരും കൂടി ഒരു മരം മുറിക്കാന്‍ പോയി ചെലക്കരയില്‍, വെട്ടിയിട്ടപ്പോള്‍ മം.. ഇവിടുന്നു സുരയുടെ വീടുവരെ ഉണ്ട് ( അര കിലോമീറെര്‍ )

ഹരി:- എന്താ നിങ്ങള് പരേണേ ഇത്രയും വലിയ മരോ ? അത് ഒരിക്കലും ഉണ്ടാവില്ല.

കുട്ടന്‍ :- അത്രക്കില്ലെങ്കിലും സുലൈമാന്റെ പടി വരെ ഉണ്ട് ( 200 മീറ്റര്‍ )

ഹരി :- അത്ര ഉണ്ടാവില്ല എന്താ ഇത് കാഷ്മീരോ ? ഇത്രയും നീളം കൂടിയ മരങ്ങള്‍ ഉണ്ടാവാന്‍ ? 

കുട്ടന്‍ :- അതെ ഹര്യെ പ്രേമന്റെ പടി വരെ എന്തായാലും ( ഉണ്ട് 50 മീറ്റര്‍ ) ഇനി ഞാന്‍ കുറയ്ക്കില്ല ട്ടോ...
c.h

കുട്ടപ്പായി റോക്ക്സ്:

കുമാരപ്പനാല്‍ സെന്റര് കുട്ടപ്പായി ബസ്‌ കാത്തു നില്‍ക്കുന്നു സമയം 10 .15 ബസ്സ്‌ വരുന്ന സമയം 10 .30 ആണ്. അപ്പോഴാണ് പരോപകാരമേ പുണ്യം എന്നു ജീവിതത്തില്‍ പകര്‍ത്തിയ ശ്രീധരന്‍ തന്റെ ടി വി എസ് ചാമ്പ് എന്ന ടു വീലറില്‍ വന്നത്.


എവിടെക്കാ പോണത് ശ്രീധരന്‍ ചോദിച്ചു.

കുട്ടപ്പായി:- വടക്കാഞ്ചേരി വരെ പോണം.

ശ്രീധരന്‍ :- എന്നാല്‍ കയറിക്കോ ഞാനും അങ്ങോട്ടാ...

കുട്ടപ്പായി :- ഇല്ല നിങ്ങള്‍ പൊയ്ക്കോ, എനിയ്ക്കു കുറച്ചു ദൃതിയുണ്ട്. 
c.h

മലപ്പുറം മണിച്ചിത്രതാഴ് :

ഭര്‍ത്താവ് :- ഇജ്ജു എബിടെക്യാ???

ഭാര്യ :- ഇമ്മള് സുഹരെടെ നിക്കാഹിനു സ്വര്‍ണം വാങ്ങാന്‍ പുവ്വാ.

ഭര്‍ത്താവ് :- ഇജ്ജു ഇപ്പൊ പോണ്ട..

ഭാര്യ :- ഇമ്മള് ഇന്നലെ പറഞ്ഞതാണല്ലോ!!!

ഭര്‍ത്താവ് :- ങ്ഹാ... ന്തായാലും ഇജ്ജു ഇപ്പൊ പോണ്ട 

ഭാര്യ :- അതെണ്ട ഇമ്മ്മള് പോയാല് ???

ഭര്‍ത്താവ് :- അന്നോട്‌ പോണ്ടന്നു പറഞ്ഞില്ലേ? പോണ്ടന്നു പറഞ്ഞാല്‍ പോണ്ട അത്രേന്നെ.

ഭാര്യ :- അപ്പൊ ഇയ്യ്‌ ഇന്നെ വിടൂലാ?? എബിടെക്കും പോകാന്‍ വിടുലാ..ഹമുക്കെ ഇന്നേക്ക് പെരുനാലിന്റെ അന്ന് അന്നേ തല്ലി കൊന്നു ചോര കുടിച്ചു അന്റെ മയ്യത്തിന്റെ മോളില് ഇമ്മള് ഒപ്പന കളിക്കും ഹിമാറെ....


ഭര്‍ത്താവ് :- പാത്തു................!!!!
c.h

പവനായി ശവമായി :

കുറെ കാലങ്ങള്‍ക്ക് ശേഷമാണു ബസ്സില്‍ ഉള്ള ഈ യാത്ര, ഗള്‍ഫില്‍ നിന്നും ലീവിന് വന്നതാണ്‌. നല്ലജോലി ജെന്റെല്‍ മാന്‍ സ്റ്റൈല്‍ നല്ല സംസാരം വെള്ളമാടിയില്ല സിഗരറെ വലിയില്ല ഇങ്ങനെ ഒരുത്തനെ കണ്ടുകിട്ടാന്‍ തന്നെ പ്രയാസം അതൊക്കെ ഒരു ഭാഗ്യമാണ് ബസില്‍ ഇരുന്നു രാഘവന്‍ ആലോചിച്ചുകൊണ്ടിരുന്നു. 

പിന്നീടു ചിന്താ മാറി വേണുവിനെ കുറിച്ചായി തന്റെ പഴയ ചങ്ങാതിയാണ്, അയാളെ കാണാന്‍ പോകുന്ന സന്തോഷത്തിലാണ് രാഘവന്‍. ബസ്‌ സ്റൊപ്പിനടുതായിരുന്നു അവന്റെ വീട്. എന്തൊക്കെ പ്രശനഗല്‍ ആ
ണ് ഉണ്ടാക്കിയിരിക്കുന്നത് 15 വര്ഷം മുമ്പ് അവന്‍ ഗള്‍ഫില്‍ ഉള്ളപ്പോള്‍. പെട്ടന്ന് കശുകാരനവന്‍ വേണ്ടി അവിടേ കള്ളു കച്ചവടം ചെയ്തു. അറബി പോലീസ് പിടികൂടി കുറച്ചു കാലം ജയിലില്‍. പിന്നെ തന്നെ പോലുള്ളവരുടെ പരിശ്രമമായി നാട്ടിലേക്ക് വിട്ടു. പിന്നീടു കണ്ടിട്ടില്ല നാട്ടില്‍ അവന്റെ അച്ഛനും വാറ്റയിരുന്നു പണി.


ബസ്‌ ഇറങ്ങി, സ്ഥാലം ആകെ മാറിയിരിക്കുന്നു. വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. 2 പെണ്മക്കളും ഒരാണുമായിരുന്നു വേണുവിനു രാഘവന്‍ ഓര്‍ത്തു. വേണു ഇല്ലേ ? ഉറക്കെ ചോദിച്ചു.
അതാ വരുന്നു വേണു പണ്ട് അറബി പോലീസ് മൊട്ട അടിച്ചു വിട്ടപ്പോള്‍ ഉണ്ടായിരുന്നത് പോലെ പക്ഷെ ഇന്ന് മോട്ടയയിരിക്കുന്നത് കഷണ്ടി വന്നിട്ടാണ്.
വേണു ഒരു നിമിഷം സൂക്കിഷിച്ചു നോകി എന്നിട് പറഞ്ഞു ഹോ എന്താ ഇവിടയ്ക്കു ഉള്ള വഴി ഒക്കെ അറിയോ ? കയറി വാ ഇരിക്ക്.

പിന്നെ എന്താ...രാഘവന്‍ ഇരുന്നു... നിന്നെ കാണേണ്ട കാര്യം ഉണ്ട് അതാ വന്നത്. നീയിപ്പോള്‍ എന്താ ചെയ്യുന്നേ ?

ഞാനോ..? എനിയ്ക്കു കുറച്ചു കച്ചോടം ഉണ്ട് പക്ഷെ ഇപ്പോള്‍ പണ്ടത്തെ പോലെ ചാരായം ആരും വാങ്ങാറില്ല അതോണ്ട് ഒരു ചെറിയ വൈന്‍ ഷോപ്പ് പോലെ വീട്ടിലിരുന്നു സ്വയം തൊഴില്‍ ചെയ്യുന്നു. ആ കാണുന്ന ചായപ്പു ഒരു മിനി ബാറാണ്. അല്ല എന്താ വന്ന കര്യം ?

ഇവിടേ ഒരു ഉണ്ണി എന്നു പേരായ ഒരാള്‍ ഇല്ലേ അയാളെ ഒന്ന് പറ്റിയാല്‍ കാണണം. രാഘവന്‍ പറഞ്ഞു

ഉണ്ണി അതാരാ?.... മെഡിക്കല്‍ റെപ്പായി പോകുന്ന ? വേണു ഒരുസംശ്യത്തോടെ ചോദിച്ചു

ങ്ഹാ.. അത് തന്നെ. ആള്‍ എങ്ങിനാ ?

വേണു:- 
ഓ... സിസ്സര്‍ ഉണ്ണി.. എപ്പോഴും ചുണ്ടില്‍ സിഗരറെ ഉണ്ടാവും, അറിയാം കുഴാപ്പമില്ല. എന്‍റെ ഹോം ബാറില്‍ വരാറുണ്ട്. രാവിലെ വന്നു രണ്ടെണ്ണം അടിച്ചു പോകും. പിന്നെ ജോലി ഒക്കെ കഴിഞ്ഞു രാത്രി വരും 11 - 12 മണിവരെ ഇവിടേ തന്നെ, പാട്ടും കൂത്തും ഒക്കെയായി മിക്കയതും ഒരു കുപ്പി അകത്താക്കും. അവന്‍ ഉള്ളതുകൊണ്ട് എന്‍റെ പെണ്‍പിള്ളേര്‍ ഭാരതാവിന്റെ വീട്ടില്‍ നിന്നും വന്നാല്‍ അവര്‍ പോകുന്നതുവരെ ഞാന്‍ കച്ചോടം നടത്താറില്ല. പക്ഷെ കാശ് കറക്റ്റ് ആണ് ഒരു രൂപ കടം വെക്കില്ല. എന്താ അവനെ പറ്റി ചോദിയ്ക്കാന്‍ കാരണം.


ഹേയ്...... ഒന്നുമില്ല........ അവന്‍ എന്‍റെ മോളെ അവന്‍ കല്യാണം ആലോചിച്ചിരുന്നു..

നല്ലജോലി ജെന്റെല്‍ മാന്‍ സ്റ്റൈല്‍ നല്ല സംസാരം 
വെള്ളമാടിയില്ല സിഗരറെ വലിയില്ല ഇങ്ങനെ ഒരുത്തനെ കണ്ടുകിട്ടാന്‍ തന്നെ പ്രയാസം ഒക്കെ തന്റെയും മോളുടെയും ഭാഗ്യം ഹും.... എന്തൊക്ക പുകിലുകലയിരുന്നു അങ്ങിനെ പവനായി ശവമായി.

c.h

ബാലകൃഷ്ണന്‍നായരും ഇന്ദിരാഗാന്ധിയും :

പ്രധാനമന്ത്രി ഇന്ദിരഗാന്ധി കേരളത്തില്‍ വരുന്നു. എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ആവേശത്തിലാണ്. സ്വീകരണവും പൊതുയോഗവും ഒക്കെ കൊഴുപ്പിക്കണം. ഇന്നത്തെ പോലെ അണികളെ കിട്ടാന്‍ ഒരു ദിവസത്തെ കൂലി കൊടുക്കെണ്ടാത്ത  കാലമായതിനാല്‍ എല്ലാറ്റിനും ആളുകള്‍ ഒരുപാടുണ്ട്.

ബാലകൃഷ്ണന്‍ നായര്‍, നാട്ടു പ്രമാണിയും വലിയ കോണ്‍ഗ്രസ്‌ അനുഭാവിയാണ്. എല്ലാ പരിപാടികള്‍ക്കും പോകും. അദ്ധേഹത്തെ എല
്ലാവര്ക്കും സ്നേഹവും വിശ്വാസവും ആണ്. പരിപാടി കൊഴുപ്പിക്കാന്‍ എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കി.തൃശ്ശൂരില്‍ ഇന്ദിരാ ഗാന്ധിക്ക് സ്വീകരണം ഉണ്ട്. കുറച്ചു നേരം മാത്രം. എല്ലാ പ്രവര്‍ത്തകരും ഇവിടേ എത്തിച്ചേരും.അങ്ങിനെ ആ ദിവസം വന്നെത്തി പ്രവര്‍ത്തകരും അല്ലാത്തവരും ഒക്കെ ഇന്ടിരഗണ്ടിയെ കാണാന്‍ തടിച്ചുകൂടി. പലരും ബസ്‌ കയറി പോയി ബാലകൃഷ്ണന്‍ നായരും നാല് പേരും കൂടി കാറില്‍ സ്ടലത്ത് എത്തി. കുറച്ചു പോലീസ്‌കാര്‍ മാത്ര മുണ്ടായിരുന്നതിനാല്‍ അവിടേ ആളുകളെ നിയന്ത്രിക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. അങ്ങിനെ എല്ലാവരുടെയും അക്ഷമ ഭേദിച്ചുകൊണ്ടു പ്രധാനമന്ത്രിയുടെ വാഹനം വന്നെത്തി.

കുറെ പ്രവര്‍ത്തകര്‍ പൂമാല ഇട്ടു കൊടുത്തുകൊണ്ടിരുന്നു. കിട്ടിയതെല്ലാം അവര്‍ ജന സാഗരത്തിന്റെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തുകൊണ്ടും ഇരുന്നു. വലിയ പ്രവര്‍ത്തകന്‍ ഒന്നും അല്ലാത്തതിനാല്‍ ബാലകൃഷ്ണന്‍ നായര്‍ക്ക്‌ വാഹനത്തിന്റെ അടുതെതന്‍ കഴിഞ്ഞില്ല. ആ ചെറിയ സമയം കൊണ്ട് അവര്‍ കുറച്ചു മാത്രം സംസാരിച്ച് കൈ വീശി പോവുകയും ചെയ്തു.

ബാലകൃഷ്നെട്ട ഇങ്ങള് കണ്ടില്ലേ കുട്ടപ്പന്‍ എന്ന പ്രവര്‍ത്തകന്റെ ചോദ്യം.

കണ്ടു പക്ഷെ അടുത്ത് കാണാന്‍ കഴിഞ്ഞില്ല എന്ന ഒരു നിരാശയുണ്ട്. പക്ഷെ അതിലും വലിയ സന്തോഷം ഇന്ദിരാഗാന്ധി എറിഞ്ഞ മാല ഒന്ന് എനിക്കാണ് കിട്ടിയത്. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

കാള വേലയ്ക്കു വീശരി എറിയുമ്പോള്‍ പോലും ഒന്ന് കിട്ടാന്‍ വേണ്ടി നോക്കിയിട്ടില്ല അതിനായി ശ്രമിച്ച ഒരു പരിചയം പോലും ഇല്ല പക്ഷെ എങ്ങിനെയോ ഒരണ്ണം ജനങ്ങളുടെ ഇടയിലൂടെ ചുമലില്‍ വന്നു വീണു.

കൂടെ വന്നവര്‍ എല്ലാം എവിടേ ? ബാലകൃഷ്ണന്‍ നായര്‍ ചോദിച്ചു.

എല്ലാവരും പലവഴിക്കായി പോയി കുട്ടപ്പന്‍ പറഞ്ഞു.

ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു എന്നാല്‍ ശരി നീ ഇത് ആരോടും പറയേണ്ട നമ്മള്‍ അടുത്തുപോയി കണ്ടു എന്നു പറഞ്ഞാല്‍ മതി.

കുട്ടപ്പന്‍ സമ്മതിച്ചു.

തിരിച്ചു നാട്ടില്‍ എത്തി പൂമാല കഴുത്തില്‍ ഇട്ടു റോട്ടിലൂടെ നടക്കാന്‍ തുടങ്ങി. എന്താ ബാലകൃഷ്ണന്‍ ചേട്ടാ കണ്ടവര്‍ കണ്ടവര്‍ ചോദിച്ചു.

അദ്ദേഹം പറഞ്ഞു ഹും.. ഇന്ദിര ഗാന്ധിയുടെ അടുത്ത് ചെന്നു ഒരു ഷെയ്ഖ് ഹാന്‍ഡ്‌ കൊടുത്തു ഞാന്‍ പറഞ്ഞു ഐ ആം ബാലകൃഷ്ണന്‍ നായര്‍.

അപ്പോളേക്കും ഇന്ദിരാ ഗാന്ധിക്ക് പോകാനുള്ള സമയമായിരുന്നു. അവര്‍ ഒരു പൂമാല എടുത്തു എന്‍റെ കഴുത്തില്‍ ഇട്ടു എന്നിട്ട് പറഞ്ഞു "പിന്നെ കാണാം, എന്നാല്‍ പോയി വരട്ടെ ബാലകൃഷന്‍ നായരേ"
c.h

ആദ്യം വന്ന ബസ്‌ :

തളിയില്‍ ആളുകള്‍ കൂട്ടം കൂട്ടം ആയി വന്നിരുന്നു. മാനുക്കന്റെയും രാമന്‍ നായരുടെയും ചായക്കടയില്‍ ഏറ്റവും തിരക്കും കച്ചടവും ഉണ്ടായിരുന്നത് അന്നാണ്.11 .30 മണിയോടടുത്തു.
 തട്ടമിട പെണ്‍കുട്ടികള്‍ വേലിക്കരികില്‍ കാത്തു നില്‍ക്കുന്നു. അവരുടെ ഉമ്മമാര്‍ ജനലിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു. ചുമലില്‍ വെള്ള തോര്‍ത്തുമുണ്ടും ചന്ദന കുറിയും തൊട്ടു പ്രമാണിമാര്‍ കാത്തു നില്‍ക്കുന്നു. ചെത്ത്‌ കാര
ന്‍ ശങ്കരേട്ടന്‍ രാവിലെ കള്ളും ഇറക്കി ഷാപ്പില്‍ കൊടുക്കാതെ ഇവിടേ വന്നു നില്‍പ്പായി. ഷാപ്പില്‍ കൊടുക്കുന്നതില്‍ കൂടുതല്‍ കാശിനു അതവിടെ വിറ്റു. മദ്രസയില്‍ നിന്നും ഉസ്താദ്‌ ഇറങ്ങി നില്പുണ്ട്. ഇവര്‍ എല്ലാവരും കാത്തു ഇരിപ്പാണ് ഇവിടേ ആദ്യമായി ബസ്‌ വരുന്നു. 


ബസ്‌ എന്നാല്‍ കേട്ടിറെ ഉള്ളു കണ്ടിട്ടില്ല. അങ്ങിനെ ബസ്‌ എനതു കേട്ടുകേള്‍വി മാത്രമുള്ള വരവൂരിലൂടെ ബസ്‌ ഓടാന്‍ പോകുന്നു. തൃശ്ശൂരില്‍ നിന്നും വടക്കാഞ്ചേരി ചിറ്റണ്ട വരൂര്‍ വഴി തളിയില്‍ അവസാനിക്കുന്ന കൃഷ്ണമാന്‍ എന്നു പേരായ ബസ്‌. വളരെ കൊട്ടി ഗോഷിക്കപെട്ടു നിശ്ചിത ദിവസം 11.30 നു ബസ്‌ തളിയില്‍ എത്തിച്ചേരും എന്നു അറിയാന്‍ കഴിഞ്ഞു. എല്ലാവരും കാത്തു നില്‍പ്പായി ബസിനെ കാണാന്‍. വഴിവക്കിലുള്ള വീടുകളില്‍ നിന്നും സ്ത്രികള്‍ വേഗം വീട്ടു പണികള്‍ എല്ലാം കഴിഞ്ഞു നോക്കി ഇരിപ്പായി. ഒരു ദിവസം പട്ടിണി കിടന്നാലും വേണ്ടില്ല എന്നു വച്ച് പലരും പണിക്കു പോയില്ല. വഴികളിലൂടെ ആര്‍പ്പു വിളികളോടെ വരവേറ്റു.

പ്രോം.. പ്രോം.. ഹോര്ന്‍ കേള്‍ക്കുന്നു തളിക്കാര്‍ ആരവം മുഴാക്കാന്‍ തുടങ്ങി. ആ നാട്ടു വഴിയിലൂടെ ബസ്‌ ഒരു ഗജെന്ദ്രന്റെ തലയെടുപ്പോടെ വന്നു നിന്നു. 


ആളുകള്‍ ഇറങ്ങി. ഡ്രൈവറെ പൊക്കി എടുത്തു കൊണ്ടുപോയി രാമേട്ടന്റെ കടയിലേക്ക്. ചായയും പരിപ്പുവടയും പ്രമാണിമാരുടെ വക. എല്ലാവരും ബസ്സിനു ചുറ്റും നടപ്പായി.സ്ത്രികള്‍ ചന്ദനം തൊടുവിച്ചു.

 ഹൈദ്രിക്കയും കുറച്ചു പേരും വേറെ മാറി നില്‍പ്പുണ്ട്.


ഇങ്ങട് മാറി.... ഇങ്ങട് മാറി.. ഹൈദ്രക്ക ഉറക്കെ പറയുന്നത് കേട്ട് എല്ലാവരും നോക്കി.എനതാടോ ഇത് എത്ര മെയില് ഓടി വരുന്നതാ.. അടുത്തുനിന്നു ഒന്ന് മാറി നിക്കി.. ഹൈടരിക്ക പറഞ്ഞു. ന്റെ കാളവണ്ടിയില്‍ എത്തുന്നതിന്റെ 4 ഇരട്ടി വേഗത്തില്‍ എത്തനതാണ്. ഇങ്ങള്‍ക്ക്‌ ഒന്ന് സ്വര്യം കൊടുതുടെ .. സുലൈമാനെ അത് ഇടുതാ... ഹൈദ്രോസിന്റെ ആത്ജ്ഞ.എന്താത് ഹൈദ്രോസേ ഉസ്താദ് ചോദിച്ചു..ഹേയ്,,,,, ഇങ്ങള് കുട്ടിയോലെ പടിപ്പിക്കി നു ഇതിന്റെ കാര്യൊക്കെ നിക്ക് അറിയാം.. എത്ര കണ്ടരക്കുന്നു..സുലൈമാനും വേറെ രണ്ടു പേരും കൂടി എന്തോ തങ്ങി കൊണ്ടുവരുന്നു...രണ്ടു പേര്‍ ചേര്‍ന്ന് ഒരു തോട്ടി ബസിന്റെ മുന്നുല്‍ വച്ചു. നിറച്ചു കഞ്ഞി വെള്ളം..
മുഴുവനും കുടിച്ചോട്ടാ... വൈക്കോല് എന്‍റെ വണ്ടീലിണ്ട് ഇത് കഴിഞ്ഞാല്‍ തരാം.....
c.h

ബാലേട്ടന്‍ :

ഇതിനു മുമ്പുള്ള പവര്‍ കട്ട്‌ കാലം...

 ബാലേട്ടന്‍ എന്ന ഒരു പാവം മനുഷ്യന്‍, അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനാണ്. മദ്രാസില്‍ ഹോടലില്‍ പോയി കഷ്ട പെട്ട് ജീവിതം ഉണ്ധി നീക്കിയ ആള്‍. 

ഇന്നത്തെ പോലെ ഇവെന്റ്റ് മാനേജ്മെന്‍റ് ഇല്ലാത്ത കാലത്ത് പെങ്ങളുടെ കല്യാണത്തിന് സദ്യകുള്ള ചെമ്പ് ചരക്കു പച്ചകറി മേശ കസേര തുടങ്ങിയ വന്നപ്പോള്‍ അതില്‍ നിന്നും പനിനീര്‍ വീശി എടുത്തു മുമ്പേ നടന്നു ബാക്ക
ി ഉള്ളതെല്ലാം നാട്ടുകാരായ ചെറുപ്പക്കാരെ കൊണ്ട് ചുമപ്പിച്ച മഹാന്‍. 

കുട്ടികള്‍ ഇല്ലാത്തതിനാല്‍ സംബാധിക്കേണ്ട ആവശ്യം ഇല്ല എന്നു മനസിലാക്കി ഇനി യുള്ള കാലം നാട്ടില്‍ സ്ഥിരമാക്കം എന്നു ചിന്തിച്ചു വീട്ടില്‍ കുത്തി ഇരിപ്പായി. 

എന്തുചെയ്യും? പല പല ചര്‍ച്ചകള്‍ നടത്തി അവസാനം ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന പെട്ടികട എന്ന ആശയം ദൃഡമായി.

മക്കള്‍ എല്ലാം ഗള്‍ഫില്‍ പോയി നല്ലനിലയില്‍ ആയ സൈതാലി ഇക്കാന്റെ പെട്ടിക ഇനി നടത്തേണ്ട എന്നു മക്കള്‍ പറഞ്ഞപ്പോള്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചു. അത് നമ്മുടെ ബാലെട്ടെന്‍ വാങ്ങി കൊണ്ടുവന്നു ഈ കുഗ്രാമത്തിലെ വീടിനു അടുത്തുള്ള നാല്‍കവലയില്‍ കൊണ്ട് വന്നിട്ടു. 

കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നാട്ടില്‍ ഇല്ലാതിരുന്ന ഇയാളുടെ 
കോഞ്ഞാട്ട സ്വഭാവം എല്ലാവര്ക്കും മനസിലായി. ഇധേഹതിനെ ഒരു പണി കൊടുക്കാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ തീരുമാനിച്ചു. പ്ലാന്‍ തയ്യാറാക്കി ആദ്യം ഒരു കുട്ടിയെ വിട്ടു കടയിലേക്ക്. 

ബാലമാമേ മൂട്ട വിളക്കിന്റെ കുപ്പി ഉണ്ടോ? 

മൂട്ട വിളക്കിന്റെ കുപ്പിയോ അതെന്തിനാ ? അറിയില്ല അമ്മ ചോദിച്ചു. 

എന്നാല്‍ ഇല്ല എന്നു പറയു അമ്മയോട്. 

അടുത്ത് നാട്ടിലെ ഒരു ചെറുപ്പക്കാരന്‍ വന്നു ചോദിച്ചു അല്ല ബാലേട്ട മൂട്ട വിളികിന്റെ കുപ്പിയുണ്ടോ ?

ഇല്ല എന്താ എന്തിനാ ? അല്ല ഇപ്പോള്‍ പവര്‍ കട്ട്‌ ഒക്കെ ആയല്ലോ അപ്പോള്‍ പഴയ മണ്ണെണ്ണ ചിമ്മിനി വിളക്ക് ഉണ്ട് അതിനു ചില്ലില അത് ഇടാനാ.. 

ആ.. ശരി നോക്കട്ടെ 3 ദിവസം കഴിഞ്ഞു വന്നോളു. ഇനി വടക്കാഞ്ചേരി പോകുമ്പോള്‍ വാങ്ങി കൊണ്ടുവക്കാം. 

വീണ്ടും പലരും ഇതേ ആവശ്യവുമായി ചെന്നു.ഇതിനു ഇത്ര ആവശ്യക്കാര്‍ ഒക്കെ ഉണ്ടോ? 3 ദിവസം കഴിഞ്ഞുള്ള വടക്കാഞ്ചേരി പോക്ക് അന്ന് തന്നെ ആക്കി. വിളക്കിന്റെ ചില്ല് ചോദിച്ചവര്‍ 8 അതുകൊണ്ട് 12 എണ്ണം വാങ്ങി കൊണ്ടുവന്നു അവിടേ തൂക്കി ഇട്ടു. 

വരുന്നവരോട് എല്ലാം പറഞ്ഞു കൊണ്ടുവന്നെ എന്നു.

 ഛെ ഞങ്ങള്‍ വാങ്ങിയല്ലോ ബാലേട്ട എന്നായിരുന്നു അവരുടെ പ്രതികരണം. 

കുറച്ചു ദിവസം അതവിടെ ഉണ്ടായിരുന്നു പിന്നീടു കാണാതായി. വര്‍ഷങ്ങള്‍കടന്നു പോയി ഇന്നലെ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആ കടയില്‍ വീണ്ടും തൂങ്ങികിടക്കുന്നു ഈ മൂട്ട വിളക്കിന്റെ ചില്ല് മാല പോലെ. യു ഡി എഫ് സര്‍ക്കാരിനു നാന്ദി പറഞ്ഞു കാണും ഈ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികന്‍.

c.h

എലി പുലിയായപ്പോള്‍ :

വേലായുധന്‍ ബസ്‌ ഇറങ്ങി ബാര്‍ ലക്ഷ്യമാക്കി നടന്നു തുടങ്ങി.....
 കല്‍പണി വളരെ അധ്വാനം പിടിച്ചതാണ് നല്ല ക്ഷീണം ഇന്ന് എന്തായാലും 2 എണ്ണം കൂടുതല്‍ അടിക്കണം.

 ഇങ്ങിനെ ചിന്തീക്കുമ്ബൊഴനു പോലീസ് വാഹനം അടുത്ത് വന്നു നിന്നത്. കള്ളി മുണ്ടും ചപ്രതലയും ഘനഗംബീരന്‍ മീശയും കുറ്റിതാടിയും രണ്ടു ബട്ടന്‍സെ ആഴിച്ചിട്ടുള്ള ഷര്‍ട്ടും ഒക്കെ കൂടെ കണ്ടപ്പോള്‍ എസ് ഐ ക്ക് ഒരു വശപിശക്‌ തോന്നി. 

ഡാ.. ഏമാന്റെ വിള
ി, 

എന്താ സാറേ വേലായുധന്‍ ചോദിച്ചു. 

എന്താ നിന്റെ പേര്? 

വേലായുധന്‍, 

ഹ്മ്മം.. നിന്നെ കണ്ടാല്‍ നീ ആള് ശരിയല്ല എന്നു തോനുന്നല്ലോ. 

ഹേ അല്ല സാറെ ഞാന്‍ വളരെ ഡീസാന്റാ.

ഹ്മം.. ശരി എവിടെയക്ക തിടുക്കത്തില്‍ പോകുന്നത്? വീണ്ടും എസ് ഐ വക ചോദ്യം. 

അല്ല സാറെ ഞാന്‍ രണ്ടെണ്ണം അടിക്കാന്‍. 


ഹുമം... ശരി കഴിച്ചു മര്യാദക്ക് വീട്ടില്‍ പോയിക്കോണം വല്ല കുഴാപ്പവും ഉണ്ടാക്കിയാല്‍. 

ഹേ ഇല്ല ഞാന്‍ ഒരു പാവമാ സാറെ. 

പോലീസേ വാഹനം മുന്നോട്ടു നീങ്ങി. വേലായുധന്‍ ബാറില്‍ കയറി കഴിച്ചു കഴിഞ്ഞു തിരിച്ചു നടന്നു. അപ്പോളാണ് എസ് ഐ പറഞ്ഞ കാര്യം ഓര്മ വന്നത്. അങ്ങിനെ ഒക്കെ എന്നോട് സംസാരിക്കാന്‍ ഞാന്‍ എന്താ കൊലപുള്ളിയോ ഈ എസ് ഐ ആര് സുരേഷ് ഗോപിയോ എന്തായാലും ഒരു തീരുമാന ഉണ്ടാക്കണമല്ലോ നേരെ വച്ച് പിടിച്ചു പോലീസേ സ്റ്റേഷനിലേക്ക്. 

മതില്‍ കേട്ടിനകത്തു പ്രവേശിച്ചു. പുറത്തു പോലീസ്കാര്‍ നില്‍ക്കുന്നുണ്ട് നിയമ പാലക തൊഴിലാളികള്‍. മൂന്ന് പേരെ ടോപ്‌ലെസ് ആക്കി അകത്തു കുരിശിന്റെ മുന്നിലെന്നോണം മുട്ട് കുത്തി നിര്‍ത്തിയിട്ടുണ്ട്, കള്ളന്മാര്‍ തന്നെ. എന്തായാലും വന്ന കാര്യം നടക്കെട്ടെ ഈ കലിപ്പ് തീര്‍ത്തിട്ട് തന്നെ കാര്യം. 

വേലായുധന്‍ ചോദിച്ചു ഡാ... എസ് ഐ ഉണ്ടോ ഡാ അകത്തു? 

പോലീസ്കാന്‍ :-  ഉണ്ട് വരൂ സാറേ കയറി ഇരിക്കു............

c.h

ഒരു മലപ്പുറം ഓപ്പറെഷന് :

ശരി ഡോക്ടര്‍ ഓപ്പറെഷന് ഇന്ന് തന്നെ അഡ്മിറ്റ്‌ ആവാം. ഇത് പറഞ്ഞു അയാള്‍ പുറത്തു പോയി.

 ഡോക്ടര്‍ക്ക്‌ സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല അട്ടഹസിക്കാന് തോനിയത് അത് കടിച്ചമര്‍ത്തി. പക്ഷെ അത് വേറെ രൂപത്തില്‍ പുറത്തു വന്നു കൈകള്‍ കൂട്ടി തിരുമ്മി മേശപുറത്ത്‌ നാല് അടി. താന്‍ ശ്രിശാന്ത്‌ ആയി മാറുകയാണോ എന്നു ഒരു നിമിഷം ചിന്തിച്ചു. 

ഇന്നലെ മീറ്റിംഗ് എന്നു പറഞ്ഞു എല്ലാ ഡോക്ടര്‍ മാരെയും വിളി
ച്ചു ഇരുത്തി എം ഡി ഏതോ ഓഞ്ഞ സിനിമയിലെ ഡയലോഗ് പറഞ്ഞതാണ്‌ ഇത് ധര്‍മ സ്ഥാപനമല്ല എനിയ്ക്കു വേണ്ടത് ബിസിനെസ്സ് ആണ്. കോടി കണക്കിന് രൂപ കൊടുത്താണ് എകുപ്മെന്ട്സ വാങ്ങിയിട്ടുള്ളത്. പിന്നെ നേര്സ് മാരുടെ സമരം ഇതെല്ലം ഒതുക്കാന്‍ കുറെ പണം ചിലവായി എന്നൊക്കെ 

ഹോ.. എന്തായാലും ഇന്ന് ഒരു നല്ല പാര്‍ട്ടി വന്നു ചാടി. മലപ്പുറത്തുള്ള അബ്ദുല്‍ റഹ്മാന്‍ അയാളുടെ ഭാര്യക്ക്‌ ഒരു ചെറിയ ഒപെരറേന്‍ മകനാണ് വന്നു സംസാരിച്ചത്.കാര്യങ്ങള്‍ പേടിപെടുത്തുന്ന രീതിയില്‍ സീരിയസ് ആയി പറഞ്ഞപ്പോള്‍ ചെറുക്കന്‍ സമ്മതിച്ചു. വാപ്പയോടു കൂടെ ചോദിച്ചു ഓപ്പറെഷന് ഇന്ന് തന്നെ അഡ്മിറ്റ്‌ ആവാം എന്നു പറഞ്ഞാണ് പോയത്. അന്‍പതിനായിരം രൂപയുടെ സര്‍ജറി ഒന്ന് പേടിപ്പിച്ചു അഞ്ചു ലക്ഷത്തിനാണ് ഉറപ്പിച്ചത്. 

തനിക്കു ലഭിക്കാന്‍ പോകുന്ന എം ഡി യുടെ പ്രശംസകള്‍ മരുന്ന് കമ്പനി കാരുടെ ടൂര്‍ പാക്കേജ് എന്നിവയെല്ലാം ഓര്‍ത്തു ഒന്ന് കൂടെ ചിരിച്ചു. വാതിലില്‍ ആരോ തട്ടുന്നു, എസ് കംമിന്‍..ഒരു നേര്സാനു,

സര്‍ ഓപ്പറെഷന് ആളുകള്‍ കാണാന്‍ വന്നിട്ടുണ്ട്.

ശരി വരാന്‍ പറയു. 

വാപ്പയുംയി മോന്‍ വന്നു വെള്ള ഒറ്റ മുണ്ടും ഷര്‍ട്ടും ഷര്‍ട്ടിന്റെ കോളറിന്റെ പുറകില്‍ വെള്ള തൂവല ചുറ്റി ഇരു നിറത്തില്‍ പകുതി കഷണ്ടിയായ തലയില്‍ വെളുത്ത ചുരുണ്ട മുടിയും സത്യന്‍ മീശയുമായി ഒരു മലപ്പുറം ഇക്കായി. 

കാര്യങ്ങള്‍ എല്ലാം മോന്‍ പറഞ്ഞു അങ്ങേര സംസാരിച്ചു തുടങ്ങി അഞ്ചു ലക്ഷം രൂപ ആല്ലേ ? ഇങ്ങളൊരു കാര്യം ചെയ്യി ഓപ്പറെഷന് വേണ്ട.. 

ഹെന്ത് ഡോക്ടര്‍ ഞെട്ടി. നിങ്ങള്‍ എന്താ പറയുന്നത് രോഗ്ക്ക് ഓപ്പറെഷന് വേണ്ടന്നോ ?

ഡോക്ടരെക്കള്‍ കൂടുതല്‍ ഞെട്ടിയത് മകനായിരുന്നു വാപ്പ ഇങ്ങള്‍ എന്താ പയരേനെ.. 

ഇയ്യ്‌ പോടാ അവിടുന്ന്.. ഡോക്ടറെ എനിയ്ക്കു 80 വയസായി ബീവിക് 77 ഉം ഇനി ലോകത്ത് എന്ത് കാണാനാണ്? മാത്രമല്ല ഞാന്‍ തിരുരങ്ങാടി കാരനാണ് അസ്സല് മലപ്പുറം കാക്കാന്‍ എനിയ്ക്കു ഇനിയും കെട്ടാം എത്ര വേണമെങ്കിലും. അതോണ്ട് ഇങ്ങള് ആളെ വിടി. 

പ്രശംസയും ടൂറും എല്ലാം വോര്ല്‍ ട്രേഡ് സെന്റര് പോലെ തകര്‍ന്നു വീണു. ഡോക്ടര്‍ ആത്മഗതം പറഞ്ഞു ശോ പുലിവാലായല്ലോ ഇങ്ങള് ഛെ നിങ്ങള്‍ പുറത്തു വയിറ്റ് ചെയ്യ് ഞാന്‍ എം ഡി യുമായി ഒന്ന് ആലോചിക്കട്ടെ. 

രണ്ടു മിനിട്ട് കൊണ്ട് എം ഡി വന്നു രഹുമന്‍ സാറെ നിങ്ങള്‍ ഇവിടുന്നു പോയാല്‍ അത് ഹോസ്പിടലിനു നാണക്കേടാ മാത്രമല്ല നിങ്ങള്‍ വേറെ ഹോസ്പിറ്റലില്‍ പോയാല്‍ അത് ഞങ്ങളുടെ റിപ്യുടെഷനെ ബാധിക്കും.

 അതുകൊണ്ട് ഞങ്ങള്‍ ഒരു തീരുമാന മെടുത്തു നിങ്ങളുടെ ഭാര്യയുടെ ഓപ്പറെഷന് ഹോസ്പിടല്‍ വെറും അന്‍പതിനായിരം രൂപയ്ക്കു ചെയ്യ്തു തരാന്‍ തീരുമാനിച്ചു. 

ഇങ്ങള് അങ്ങിനെ തീരുമാനിച്ചാല്‍ ഞമ്മള്‍ എന്താ ചെയ്യാ മോനെ ഇയ്യ്‌ പോയി അഡ്മിഷന്‍ കാര്‍ഡ്‌ എടുത്തേ. 

എം ഡി യും ഡോക്ടറും പോയി മോന്‍ ചോദിച്ചു ഇങ്ങള് എന്താ വാപ്പ ഓപ്പറെഷന് വേണ്ട എന്നു പറഞ്ഞത്. 

ഹെടാ അതല്ലേ ഇവന്മാര് പൈസ കൊറച്ചത് ഇത് ഇയ്യ്‌ പഠിച്ച എം ബി എ അല്ല ഇന്റെ അടക്ക കചോടത്തിലെ ബുദ്ധിയാ.

ch

ബീവേരെജ് കോര്‍പരേഷന്‍ :

രാവിലെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യ്തു ജോലിക്ക് ഓഫീസില്‍ എത്താന്‍ ഉള്ള പ്രയാണം ആരംഭിച്ചു. 3 ബീവേരെജ് കോര്‍പരേഷന്റെ മുന്നുലൂടെ വേണം ടൌണിലെ ഓഫീസില്‍ എത്താന്‍. 
ആദ്യത്തെ ഷോപ്പില്‍ നീണ്ട ക്യു കണ്ട നായകന്‍ പറഞ്ഞു ഹും രാവിലെ തുറന്നില്ല അതിനു മുമ്പേ എത്തി. 

വീണ്ടും പോയികൊണ്ടേ ഇരുന്നു അടുത്ത ഷോപ്പിനു മുന്നിലൂടെ പോകുമ്പോള്‍ ആദ്യത്തെ അവസ്ഥ പോലെ തന്നെ. ഈ മലയാളികളുടെ കാര്യം എന്നാ ഇവര്‍ക്
കൊക്കെ ഒന്ന് മാറി ചിന്ടിക്കാന്‍ പറ്റുക. 

വീണ്ടും മുന്നോട്ടു. ടൌണിലെ ഷോപ്പിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ അവിടെയും ഇത് തന്നെ സ്ഥിതി. ഹും ഇവന്‍ മാരെ ഒക്കെ ചൂരല്‍ എടുത്തു അടിചോടിക്കണം.

 അങ്ങിനെ കുടിയന്‍ മാരെ ശപിച്ചു ജോലിയില്‍ പ്രവേശിച്ചു. വൈകുന്നേരം കുറച്ചു വീട്ടു സാധനങ്ങള്‍ എല്ലാം വാങ്ങി തിരിച്ചു വീട്ടിലേക്കു ഇതേ വഴിയിലൂടെ, 


ടൌണിലെ ബെവരാജ് ഷോപ്പില്‍ തിരക്ക് 3 ഇരട്ടിയയിരിക്കുന്നു. ദൈവമേ കുടിയന്‍മാര്‍ ദിനം തോറും വര്ധിക്കുകയനല്ലോ!! 

സഞ്ചാരത്തിനിടയില്‍ അടുത്ത ഷോപ്പിനു മുന്നിലൂടെ രാവിലത്തെ അതേ തിരക്ക് തന്നെ. മാത്രമല്ല ഉന്ദു വണ്ടിയില്‍ ഉള്ള തട്ട് കടയും രൂപപെട്ടിരിക്കുന്നു. 

വീണ്ടും മുന്നോട്ടു. അവസാന ശോപിന്റെ മുന്നിലൂടെ ഹോ വരിയുടെ അറ്റം കാണാനേ ഇല്ല. ഹും കഷ്ടം അല്ലെങ്കിലും കുടിയന്മാരെ എന്തിനു പറയുന്നു സര്‍ക്കാരിനെ പറഞ്ഞാല്‍ മതി.

അദ്ദേഹം ബൈക്ക് തിരിച്ചു രണ്ടാമത്തെ ഷോപ്പില്‍ പോയി നില്‍ക്കാം അവിടേ തിരക്ക് കുറവുണ്ട്. 

രാവിലെ വാങ്ങാം എന്നു വച്ചാല്‍ എഴുനേറ്റ വഴിക്കു വന്നു നിനോളും നാശങ്ങള്‍, എന്നാ ഇവര്‍ക്കൊക്കെ ഒന്ന് മാറി ചിന്ടിക്കാന്‍ പറ്റുക ഉച്ചക്കോ മറ്റോ വന്നു വാങ്ങികൂടെ നമ്മളെ പോലുള്ളവരുടെ സമയം നഷ്ടപെടുത്താന്‍. എല്ലാറ്റിനെയും അടിച്ചോടിക്കാന്‍ തോന്നും. ദൈവമേ അവിടുത്തെ ആളുകളെ ഇനിയും കൂടുതല്‍ കുടിയന്മാര്‍ ആക്കരുതെ.. എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് ബൈക്ക് അതിവേഗം ഓടിച്ചുപോയി.

c.h