Wednesday, May 1, 2013

എസ് ഐ:-

പുതിയ എസ് ഐ ചര്ജെടുത്തു.... ആദ്യത്തെ പോസ്റ്റിങ്ങ്‌...നാട് നേരെയാക്കാൻ വേണ്ടി പോലീസയവന്.
മേലധികാരിയില് നിന്നും ടാര്ഗറ്റ് വന്നു ഇത്ര കേസ് പിടിക്കണം.

ആദ്യത്തെ കേസ്, സ്ത്രീ പീഡനം. പ്രതിയെ ശരിക്കും ഇടിച്ചു പിഴിഞ്ഞു. അടുത്തത് കൊലകേസ് അവരെയും പഞ്ഞിക്കിട്ടു.
മനുഷ്യാവകാശ പ്രവര്ത്തകരുടെ എതിര്പ്പ് കോടതിയുടെ ശാസന പ്രതികളെ ദേഹോപദ്രവം ചെയ്യരുത്.

അടുത്ത കേസ് രാഷ്ട്രിയ സംഘട്ടനം.... പ്രതികളെ അറെസ്റ്റ്‌ ചെയ്തു ലോകല് നേതാക്കളുടെ ഭീഷണി പോലീസ് സ്റ്റഷന് മാര്ച്ച്‌, പ്രതികളെ ഇറക്കി കൊണ്ടുപോവല്.

മണല് മാഫിയയെ അറെസ്റ്റ്‌ ചെയ്തു.... സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട്‌ എം എല്ല് എ എന്നിവര് വന്നു കേസ് എടുപ്പിക്കാതെ ഇറക്കി കൊണ്ട് പോയി.

റിയല് എസ്റ്റേറ്റ്‌ അല്ലെങ്കില് ഭൂമാഫിയ, വയസായ ഒരു സ്ത്രിയുടെ സ്ഥാലം കയ്യേറി നാട്ടുകാരുടെ വഴി മുടക്കി... നടപടി എടുത്തു.... അപ്പോളതാ മേലധി കാരികളില് നിന്നും സമ്മര്ദം.

സ്പിരിറ്റ്‌ പിടിച്ചു കേസ് എടുക്കരുതെന്ന് വലിയ ഏമാനന്... പിന്നെ മന്ത്രിയുടെ അനുനയം, ശാസന... ഭീഷിണി. അതും വിട്ടു.

ഓവര് സ്പീഡിനു ബസ്സുകളെ പിടിച്ചു.... അപ്പോള് മറ്റൊരു മന്ത്രി ഇടപെട്ടു.... എല്ലാം അയാളുടെ ബിനാമി ബസ്സുകള്.

അടുത്തത് രണ്ടും കല്പ്പിചിറങ്ങി പണി പോയാല് പോട്ടെ.... ഇനി നാട് നേരെയക്കിയെ അടങ്ങു തൊപ്പി എടുത്തു വച്ച് മീശപിരിച്ചു വണ്ടിയില് കയറി...... ഒരു സ്ഥലത്ത് നിരത്തി.
.
.
.
റോഡിലൂടെ വരുന്ന എല്ലാ ബൈക്കിനും ഓടോക്കും കൈകാട്ടി... വിവിധ ചാര്ജുകല് കൊടുത്തു..തികഞ്ഞ സംതൃപ്തിയോടെ സ്ടഷനിലേക്ക് മടങ്ങി.
ch

ഷോര്ട്ട് ഫോം:-

ഇന്നത്തെ പോലെ ഇന്റെര്നെടോ മൊബൈൽ ഫോണോ ഇല്ലാത്ത കാലം. വിദേശത്തും പുറം നാട്ടിലും ജോലിയുള്ള ഭാര്തക്കന്മാരുടെ താമര ദള ലേഖനങ്ങൽക്കായി, നളദമയന്ധി കഥയിലെ ഹംസത്തെ പോലെ വന്നിരുന്ന പോസ്റ്റുമാനെ കാത്തിരിക്കാറുള്ള ഭാര്യമാരുടെ കാലം.

ഒരു ലോക്കൽ കാൾ ചെയ്യണമെങ്കിൽ പോസ്ടഫീസിൽ പോകണം. 5 കിലോമീറ്റെർ അപ്പുറത്ത് എസ ടി ഡി ബൂതുണ്ട്.

കോഴിക്കരാന് കോയ മകനെ ഇല്ലാത്ത കാശുണ്ടാക്കി കടം വാങ്ങി ഗള്ഫിലേക്ക് അയച്ചു. അവിടേ ആ മണലാരണ്യത്തിൽ നിന്ന് കാശുണ്ടാക്കി. നല്ല ജോലി നേടി.

നാട്ടില വന്നു പെണ്ണ് കണ്ടു നടന്നു അവസാനം ആമിനയെ കല്യാണം കഴിഞ്ഞു... തിരിച്ചു പോകുമ്പോൾ ഭാര്യ ഗര്ഭിണി. ഹൃദയം പറിച്ചുമാടറ്റുന്ന വേദനയോടെ അവൻ ഗള്ഫിലേക്ക് തിരിച്ചു പോയി.

പോകുമ്പോൾ മകൻ ഖാലിദ്‌, ഗള്ഫിലെ ഓഫീസിലെ ഫോണ്‍ നമ്പറ കോയക്ക് കൊടുത്തു. ആമിനയെ അഡ്മിറ്റ്‌ ചെയ്താലും പ്രവസിച്ചാലും ഫോണ്‍ ചെയ്യണമെന്നും, ഫോണിന്റെ തൊട്ടടുത്താണ് തൻ ഇരിക്കുന്നത് എന്നും പറഞ്ഞു മനസിലാക്കിച്ചാണ് പോയത്.

അഡ്മിറ്റ്‌ ചെയ്തപ്പോൾ കോയ ആ നമ്പർ എസ് ടി ഡി ബൂത്തിൽ കൊടുത്തു വിളിപ്പിച്ചു അഡ്മിറ്റു ചെയ്ത വിവരം പറഞ്ഞു. തന്റെ ഒരു മാസത്തെ കച്ചോടത്തിലെ കാശു പോയത് കണ്ടപ്പോൾ ആ പുരാതനനു സഹിച്ചില്ല.

ഇനി പ്രവസിച്ച വിവരം പറയുന്നതെങ്ങിനെ? കുറെ നേരം ചിന്തിച്ചു. അവസാനം വഴി കണ്ടു.

പ്രസവിച്ച വിവരം പറയാൻ വിളിച്ചു ഫോണിന്റെ മറു തലക്കൽ മകൻ...
കോയ ഉറക്കെ പറഞ്ഞു പറഞ്ഞു ഖാലീദേ... ആ പെ കു പെ.

ഇത് കേട്ട് കൂടെ ഉണ്ടായിരുന്ന ഖാലീദിന്റെ അളിയന ചോദിച്ചു എന്താണ് ഇങ്ങള് പറഞ്ഞത് എനിക്ക് മനസിലായില്ല.

ആനയ്ക്ക് മനസിലായില്ല അവനു മനസിലയികാനും ഇല്ലെങ്കി അവൻ എയുത്ത് എയിതി കോട്ടെ. എടാ അത് സോട്ട് ഫോമാണ്... ആമിന പെറ്റു കുട്ടി പെണ്‍കുട്ടി.... അതാണ് അതിന്റെ അർഥം.
ch

റൈഡ്:-

സെയില്സ് ടാക്സ്‌ ഓഫീസില്‍ റൈഡ് !!!
രണ്ടു പേര്‍ അറസ്റ്റില്‍.... ലക്ഷങ്ങളുടെ വെട്ടിപ്പ്.

സെയില്സ് ടാക്സ് കമ്മീഷണര്‍ മുതല്‍ പിയുന്‍ വരെയുള്ള ജീവനക്കാര്‍ രാഷ്ട്രിയ ഭേദമന്യേ ഒത്തുകൂടി....

ഈ സംഭവം തികച്ചും ജുപുക്‍സാവഹം സഖാവായ ഓഫീസര്‍ മൊഴിഞ്ഞു....
മറ്റൊരു ഓഫീസര്‍ നേതാവ് പറഞ്ഞു ഇത് സയില്സ് ടാക്സ് ജീവനക്കാരുടെ മാനം കെടുത്തിയ സംഗതി....

ഇതുപോലുള്ളവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നത് നാണക്കേട്‌. മിസ്സ് സെയില്സ് ടാക്സ് ഓഫീസ് മുത്തു മണികളോടെ മൊഴിഞ്ഞു.

അതിനാല്‍ എല്ലാവരും ഒരുമിച്ചു ഒരു തീരുമാനമെടുക്കണം....... കൂട്ടത്തില്‍ യോഗ്യന്‍ സഗൌരവം ആശയ പ്രക്യാപനത്തിനു മുഖവരയിട്ടു.

എന്താണ് അത് എന്ന ഭാവത്തില്‍ എല്ലാവരും കണ്ണില്‍ ചോദ്യചിന്നങ്ങളെന്തി ശ്വാസം അടക്കി കാതു കൂര്‍പ്പിച്ചിരുന്നു.

ഇനി നമ്മള്‍ ഈ ഓഫീസില്‍ വച്ച് കൈകൂലി വാങ്ങില്ല........ പുറത്തു വച്ച് മാത്രം.

എതിരില്ലാതെ...... ഒരു നീണ്ട കരഘോഷത്തോടെ ആ ബില്‍ പാസാക്കി.
ch

ഗുരുവയുരപ്പന്‍:-

കൃഷ്ണാ ഗുരുവായുരപ്പാ ഭക്ത വത്സലാ........ഗുരുവായൂരില്‍ ചെന്ന് ഉറക്കെ വിളിച്ചു.

എന്തിനാഡാ കിടന്നു അലറുന്നത് ? അവിടുന്ന് ഒരു ചോദ്യം.... നോക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ ഗുരുവയുരപ്പന്‍.

എന്താ നിന്റെ പ്രശനം ?
ഹേ ഒന്നുമില്ല ഉല്‍ത്സവമല്ലേ അതുകൊണ്ട് വന്നതാ...

മം... എന്താ പുറത്തു നല്ല തിരക്കാണല്ലോ...
അതെ അവിടേ ശോഭനയുടെ ഡാന്‍സ് നടക്കുന്നു സെലിബ്രടിയല്ലേ കാണാന്‍ കുറെ പേരുണ്ട് മേല്പത്തൂര്‍ ഓടിറ്റൊരിയതില്‍.

നീ കണ്ടോ??
മ്മം... കണ്ടു എന്തെ കണ്ടില്ലേ...
ഇല്ല കണ്ടില്ല...

പിന്നെ ഒരു കാര്യം പറയാനുണ്ട്‌......വയസയവരും കുട്ടികളെ എടുത്ത പലരും ക്വുവില്‍ നിന്ന് കഷ്ടപെടുന്നു
അറിയാം ഞാനെത് ചെയ്യാനാ.....അട്മിനിസ്ട്രടോരോട് പറഞ്ഞില്ലേ?

ഇല്ല... പറയണോ...?
പിന്നെ....അങ്ങേരെ തൊഴുതു അങ്ങേരു പ്രീതിപെട്ടാല്‍ കയറ്റി വിടും. ശോഭനയുടെ ഡാന്‍സ് കാണണമെന്നുണ്ട്‌ പക്ഷെ ഹെവിടുന്നു കാണാന്‍.. ഇവിടെന്നു പുറത്തേക്കു വിടില്ല.

ങേ ? ആര് ?? ശന്തികാര്‍ ??
ശാന്തികാര്‌ കുഴപ്പമില്ല.... ദേവസ്വം അട്മിനിസ്ട്രടരും സംഘവും....

ങാ... നീ പോയിക്കോ കുറച്ചു കഴിഞ്ഞാല്‍ ഞാന്‍ പുറത്തേക്കു വരും അപ്പോള്‍ കാണാം. അട്മിനിസ്ട്രടര്‍ വരുന്നു എന്നെ ഇവിടേ കണ്ടാല്‍ അയാള്‍ ചീത്ത പറയും.

ആത്മഗതം മൊഴിഞ്ഞു... കൃഷ്ണാ നിന്നെ നീ തന്നെ കാക്കണേ.!
ch

സഹായം:-

ബൈകില്‍ പലതും ആലോചിച്ചു സതീഷ് വളരെ വേഗം പോയികൊണ്ടിരിക്കുന്നു. ജയില്‍ എത്താറായി അവിടേ പോലീസ് ചെക്കിംഗ് ഉണ്ടാവാറുണ്ട്. ഹെല്‍മറ്റ് എടുത്തിട്ടില്ല. പക്ഷെ ഇന്ന് ഹര്‍ത്താലാണ് എന്ന കാര്യം ഒര്മാവന്നപ്പോള്‍ ആ ഭയം മാറി.

ജയില്‍ കഴിഞ്ഞു കുറച്ചു ദൂരം പോയി അപ്പോള്‍ രണ്ടു പേര്‍ നടക്കുകയാണോ ഓടുകയാണോ എന്ന് തിരിച്ചറിയാത്ത വിധം തിരക്കിട്ട് നടക്കുന്നു ലിഫ്റ്റ്‌ ചോദിച്ചു. പാവങ്ങള്‍ എന്തെങ്കിലും തിരക്ക് കാണും ഇന്നാണെങ്കില്‍ ഹര്ത്താല് കാരണം ബസ്‌ ഓട്ടോ ടാക്സി എന്നിവ ഒന്നും ഓടുന്നില്ല. രണ്ടു പേരെയും കയറ്റി ബൈക്ക് മുന്നോട്ടു നീങ്ങി.

കുറെ നേരത്തെ മൌനം അവരില്‍ ഒരാള്‍ തന്നെ തകര്‍ത്തു കൊണ്ട് ചോദിച്ചു ചേട്ടന്‍ എവിടേക്ക ?

വീട്ടിലേക്കു നാട്ടില്‍ അമ്മയെ കാണാന്‍ പോയിവരുന്നു. നിങ്ങള്‍ എന്ത് ചെയ്യുന്നു സതീഷ് തിരിച്ചു ചോദിച്ചു

ഞങ്ങള്‍ വെപ്പ് പണിക്കാരാണ് വീട്ടില്‍ പോകാന്‍ ഒരുങ്ങിയതാണ് ഹര്ത്താലിന്റെ കാര്യം ഓര്‍മവന്നില്ല. ചേട്ടന്‍ എന്ത് ചെയ്യുന്നു മറ്റെയാള്‍ ചോദിച്ചു

സതീഷ് കുറച്ചു ഗ്രവോടെ പറഞ്ഞു ഞാന്‍ ഒരു ജ്വല്ലറി നടത്തുന്നു, പുത്തന്‍ പള്ളിക്ക് സമീപം സുര്യ ഗായത്രി എന്നാണ് പേര്. അത്യാവശ്യം സ്ടോകും നിറയെ മോടല്സും ഉണ്ട്. നിങ്ങള്‍ക്കോ മറ്റു ബന്ധുക്കള്‍ക്കോ വേണമെങ്കില്‍ വന്നാല്‍ മതി ഡിസ്കൌഡു ഒക്കെ നോക്കി നല്ല രീതിയില്‍ ചെയ്തു തരാം.

അവര്‍ പറഞ്ഞു ഓ.... തീര്‍ച്ചയായും ഞങ്ങള്‍ ചേട്ടന്റെ ജ്വല്ലറിയില്‍ വരാം.

സതീഷ് ചോദിച്ചു ശരി നിങ്ങള്ക്ക് എവിടേക്ക പോണ്ടത്‌ ?

ഞങ്ങള്‍ക്ക് പോകേണ്ടത് തെക്കോട്ടാ

അത് പറയുമ്പോഴേക്കും ഒരു കെ എസ ആര്‍ ടി സി ബസ്‌ ആളെ കയറാന്‍ ബസ്‌ സ്ടാണ്ടിനു പുറത്തു നിന്ല്‍ക്കുന്നു.

അവര്‍ പറഞ്ഞു ശരി താങ്ക്സ് ചേട്ടാ ഞങ്ങള്‍ ഇതില്‍ പോകുന്നു.

പക്ഷെ അത് സുല്‍ത്താന്‍ ബത്തേരി ബസ്സാണ് സതീഷ് പറഞ്ഞു... അപ്പോഴേക്കും അവര്‍ ഓടി ബസ്സില്‍ കയറിയിരുന്നു..

പിറ്റേ ദിവസം രാവിലെ ചായ കുടിക്കുന്നതിനോടൊപ്പം ന്യൂസ്‌ പപ്പെരില്‍ ഊളിയിട്ടു. ഇന്നലെ താന്‍ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ട് വിട്ട ചെറുപ്പക്കാരുടെ ചിത്രം. നുസിന്റെ ഹെഡിംഗ് സ സൂക്ഷ്മം വായിച്ചു.....

നിരവധി ജ്വല്ലറി മോഷണം നടത്തിയ 2 പേര്‍ വിയ്യൂര്‍ ജയില്‍ ചാടി രക്ഷപെട്ടു.....

ഒരു ഇടി തീ പോലെ അവരുടെ വാക്കുകള്‍ സതീഷിന്റെ ചെവിയില്‍ വീണ്ടും മുഴങ്ങി

"തീര്‍ച്ചയായും ഞങ്ങള്‍ ചേട്ടന്റെ ജ്വല്ലറിയില്‍ വരാം"
ch

കള്ളന്‍:-

സേഫ് ഇരിക്കുന്ന മുറിയില്‍ നിന്നും പല ശബ്ദവും കേള്‍ക്കുന്നു. കള്ളന്‍ അകത്തുണ്ട് പേടിച്ചു വിറച്ചു ഫൌസിയ തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന ഭര്‍ത്താവിന്റെ ഉമ്മയെ ഉണര്‍ത്തി.

അവരോടു മെല്ലെ കാര്യം പറഞ്ഞു. അവര്‍ കണ്ണ് തുറിച്ചു ഭയത്തോട് കൂടെ നോക്കുന്നത് കണ്ടപ്പോള്‍ ഫൗസിയക്കു കൂടുതല്‍ പേടിയായി.

8 വയസുള്ള പെണ്‍കുട്ടിയും 3 വയസുള്ള ആണ്കുടിയും ഇതൊന്നും അറിയാതെ നല്ല ഉറക്കമാണ്.
വീട്ടില്‍ മറ്റാരുമില്ല.

നി എന്ത് ചെയ്യും? പോലിസിനെ വിളിച്ചാലോ? ഉമ്മ ചോദിച്ചു
പക്ഷെ ഫോണ്‍ ഇരിക്കുന്ന സ്ഥലം വരെ പോകാന്‍ പേടി...

അപ്പോള്‍ ഉമ്മ ഒരു ഉപായം പറഞ്ഞു.... ഉറക്കെ പറ ഉസ്മാനോടു ഇങ്ങോട്ട് വരാന്‍.

അത് ശരിയാണെന്ന് ഫൗസിയക്കും തോനി.... എന്നിട്ട് ഫൗസിയ ഉറക്കെ മുകളിലെ ഗോവണി പടിയിലേക്ക് എന്നോണം വിളിച്ചു പറഞ്ഞു

ഉസ്മാനിക്കാ ഇങ്ങോട്ട് തന്ഴ്ക്ക് ഒന്ന് വരീ...... അകത്തു ഒരു കള്ളന്‍ ഉണ്ട് എന്ന് തോനുണു.

ഇതും പറഞ്ഞു കള്ളന്‍ കയറിയ മുറിയിലേക്ക് ചെവിയോര്‍ത്തു.
പെട്ടെന്ന് അവിടെനിന്നു ശബ്ദം എല്ലാം നിലച്ചു....
കള്ളന്‍ പോകുന്ന ശബ്ദത്തിനായി ചെവിയോര്‍ത്തു.

ഈ സമയം കള്ളന്‍ വിളിച്ചു പറഞ്ഞു..............

ഒന്ന് പോടീ ഫൌസി അവിടുന്ന്..... ഉസ്മാന്‍ ഗള്‍ഫിലില്ലേ.
ch