Sunday, June 9, 2013

പ്രണയ ലിഖിതങ്ങൾ

പുതിയ വണ്ടിയുമായി അയാള് വീട്ടിലെത്തി.

ഭാര്യ ബ്യുടി പാരലറില് പോയിരിക്കുന്നു കുട്ടികളാണെങ്കിൽ ട്യുഷനും...

കിടപ്പുമുറിയില് മേശപുറത്ത്‌ ഒരെഴുത്ത്...അയാള് ആകാംക്ഷയോടെ വായിച്ചു.

നിന്നോട് പ്രണയം തുടങ്ങിയത് എന്നാണെന്ന് എന്നെനിക്കറിയില്ല. ഒന്നും മിണ്ടിയില്ലെങ്കിലും എന്നും കണ്ടാലെങ്കിലും മതി.
നിന്റെ മനോഹാര്യതയും സംഭാഷണത്തിലെ വശ്യതയും ചലനങ്ങളിലെ ദൈവീകതയും എന്നെ ഭ്രാന്തനാക്കുന്നു. നിന്റെ പാറുന്ന കേശങ്ങൾ എന്നെ വശീകരിക്കുന്നു.
ഈ ഒളിച്ചുകളിയെല്ലാം അവസാനിപ്പിച്ച്‌ എന്റെ കൂടെ പോരു.
എനിക്ക് നിന്റെ സ്നേഹം തരു ഞാൻ നിനക്ക് എന്റെ ജീവന തരാം. നീ എന്റെതായി മാറുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും വേഴാമ്പലിനെ പോലെ.
നിന്റെ മിസ്സ്‌ കോളിനായി ഞാൻ കാതോര്തിരിക്കുന്നു.

അയാളുടെ ചോര തിളച്ചുകൊണ്ട് പുറത്തേക്കു നടന്നു...

ഭാര്യ ബ്യുടി പാർലറില് നിന്ന് തിരിച്ചു വീട്ടിലേക്കു കയറുന്നു.

അവന് ആക്രോശിച്ചു ആരെ കാണിക്കാനാടി നിന്റെ ഒരുക്കം ?

അത്ഭുതത്തോടെ അവള് ചോദിച്ചു നിങ്ങള്ക്ക് എന്തുപറ്റി ?

അവന് എഴുത്ത് കാണിച്ചു ഇതിന്റെ അർഥം എന്താടി ?
മുന്നോട്ടാഞ്ഞു മുടിക്കു പിടിക്കാൻ തുടങ്ങി..

അത് നോക്കി കൊണ്ട് അവള് പറഞ്ഞു. ഹോ ഇതാണോ....മനുഷ്യാ ഇതെന്റെ കയ്യക്ഷരമല്ലേ?

ഇത് ഞാൻ എഴുതിയതാ പല ഓട്ടോറിക്ഷയുടെയും പുറകില് നോക്കി....

നമ്മുടെ പുതിയ ഓട്ടോ റിക്ഷയില് എഴുതാന്...

ch

No comments: