Sunday, June 9, 2013

പ്രണയ ലിഖിതങ്ങൾ

പുതിയ വണ്ടിയുമായി അയാള് വീട്ടിലെത്തി.

ഭാര്യ ബ്യുടി പാരലറില് പോയിരിക്കുന്നു കുട്ടികളാണെങ്കിൽ ട്യുഷനും...

കിടപ്പുമുറിയില് മേശപുറത്ത്‌ ഒരെഴുത്ത്...അയാള് ആകാംക്ഷയോടെ വായിച്ചു.

നിന്നോട് പ്രണയം തുടങ്ങിയത് എന്നാണെന്ന് എന്നെനിക്കറിയില്ല. ഒന്നും മിണ്ടിയില്ലെങ്കിലും എന്നും കണ്ടാലെങ്കിലും മതി.
നിന്റെ മനോഹാര്യതയും സംഭാഷണത്തിലെ വശ്യതയും ചലനങ്ങളിലെ ദൈവീകതയും എന്നെ ഭ്രാന്തനാക്കുന്നു. നിന്റെ പാറുന്ന കേശങ്ങൾ എന്നെ വശീകരിക്കുന്നു.
ഈ ഒളിച്ചുകളിയെല്ലാം അവസാനിപ്പിച്ച്‌ എന്റെ കൂടെ പോരു.
എനിക്ക് നിന്റെ സ്നേഹം തരു ഞാൻ നിനക്ക് എന്റെ ജീവന തരാം. നീ എന്റെതായി മാറുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും വേഴാമ്പലിനെ പോലെ.
നിന്റെ മിസ്സ്‌ കോളിനായി ഞാൻ കാതോര്തിരിക്കുന്നു.

അയാളുടെ ചോര തിളച്ചുകൊണ്ട് പുറത്തേക്കു നടന്നു...

ഭാര്യ ബ്യുടി പാർലറില് നിന്ന് തിരിച്ചു വീട്ടിലേക്കു കയറുന്നു.

അവന് ആക്രോശിച്ചു ആരെ കാണിക്കാനാടി നിന്റെ ഒരുക്കം ?

അത്ഭുതത്തോടെ അവള് ചോദിച്ചു നിങ്ങള്ക്ക് എന്തുപറ്റി ?

അവന് എഴുത്ത് കാണിച്ചു ഇതിന്റെ അർഥം എന്താടി ?
മുന്നോട്ടാഞ്ഞു മുടിക്കു പിടിക്കാൻ തുടങ്ങി..

അത് നോക്കി കൊണ്ട് അവള് പറഞ്ഞു. ഹോ ഇതാണോ....മനുഷ്യാ ഇതെന്റെ കയ്യക്ഷരമല്ലേ?

ഇത് ഞാൻ എഴുതിയതാ പല ഓട്ടോറിക്ഷയുടെയും പുറകില് നോക്കി....

നമ്മുടെ പുതിയ ഓട്ടോ റിക്ഷയില് എഴുതാന്...

ch

കാത്തിരിപ്പ്‌

പാതി കൂമ്പിയ നീല മിഴികള ദൂരത്തേക്കു നീട്ടി അവൾ കാത്തിരുന്നു.
ബാല്ക്കണിയിലൂടെ വന്ന ഇളം കാറ്റ് അവളുടെ അലസമായി കിടന്നിരുന്ന കേശങ്ങളെ തെല്ലൊന്നു ചലിപ്പിച്ചു.മുഖത്തേക്ക് വന്നു ഇക്കിളി പെടുത്തിയ കാര്കൂന്തലിനിനെ മാടിയോതുകി.

കൈകളിലുണ്ടായിരുന്ന പുസ്തകം അറിഞ്ഞുകൊണ്ട് എന്നാല് അറിയതെതുപോലെ താഴെയിട്ടു. കസേരയിൽ നിന്നെഴുനേറ്റു. മാരുതന്റെ തലോടൽ വസ്ത്രങ്ങളില് തിരമാലകള് സൃഷ്ടിച്ചു.
കുനിഞ്ഞു നിന്ന് പുസ്തകമെടുത്തു വീണ്ടും പടിക്കലേക്കു കണ്ണോടിച്ചു. അവളുടെ മിഴികള വിടര്ന്നു, ദ്രുവ നക്ഷത്രം കണ്ണുകളില് തെളിഞ്ഞു.

അതാ അവന് വരുന്നു.. അവന് നാലുപാടും നോക്കി അവള് കാണാന് വേണ്ടി മാത്രം പതിയെ കൈകള വീശി. അവള് ബാല്ക്കണിയില് നിന്നും താഴേക്ക് ഓടിവന്നു വാതില തുറന്നു.

തെല്ലു പരിഭവത്തോടെ ചോദിച്ചു
സഞ്ജു അച്ഛനും അമ്മയും വീട്ടില് ഇല്ല വേഗം വരാന് ഞാന് പറഞ്ഞതല്ലേ എന്നിട്ടെന്തേ താമസിച്ചു ?

അവന് ഒരു കള്ളച്ചിരി ചിരിച്ചു.

വാ മുകളിലേക്ക് വാ.. അവനെ കൂട്ടികൊണ്ടുപോയി..

കതകടച്ചു മന്ധഹാസങ്ങള് പൊട്ടിച്ചിരികളായി എന്നാല് ആ ശബ്ദങ്ങള് മുറിക്കുള്ളില് നിന്ന് പുറത്തുകടക്കാതിരിക്കാന് അവര് ശ്രദ്ധിച്ചു.

എല്ലാം കഴിഞ്ഞു സഞ്ജു താഴേക്ക് ഇറങ്ങി വന്നു പിന്നാലെ അവളും.

വാതില് തുറന്നു കാലുകള് പിണച്ചു ഉമ്മറ പടി ചാരി അവളു നിന്നു അവനെ യാത്രയാക്കാൻ.

ഇനി എന്ന് വരും

അവന് പറഞ്ഞു 2 ദിവസം കഴിഞ്ഞ്.. സാഹചര്യം നോക്കി വിളിച്ചാല് മതി.

പെട്ടന്നാണ് ഒരു കാറ് വന്നു നിന്നത്
അയ്യോ അച്ഛന് അവളു വേവലാതിപെട്ടു

കാറില് നിന്നു ഇറങ്ങിയതും അവളുടെ അച്ഛന് സഞ്ജുവിനെ പിടികൂടി.
അവന് നിന്ന് വിയര്ത്തു.... എന്താടാ ഇവിടേ ?

കയ്യിലേക്ക് നോക്കി പുസ്തകങ്ങള്..

അവളുടെ അച്ഛന് അവന്റെ ചെവിക്കു പിടിച്ചു കൊണ്ട് പറഞ്ഞു.

എടാ കാന്താരി നിന്റെ ഒന്നാം ക്ലാസ്സിലെ പരീക്ഷ പോലെയല്ല ഇവള് ഡിഗ്രി ഫൈനലിയറാ പരീക്ഷക്ക്‌ നാല് ദിവസമേ ഉള്ളു. നിന്നോട് ഈ ബാലരമയും പൂമ്പാറ്റയും കൊണ്ട് ഇങ്ങിനെ ഇവളുടെ പടിപ്പു മുടക്കാന് ഇവിടേയ്ക്ക് വരരുതെന്ന് നുറു വട്ടം പറഞ്ഞിട്ടുണ്ട്.

ch