അബ്ദുവിന്റെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി. പഴയാതുപോലെയല്ല ഇപ്പോള്‍ അബ്ദുവിന് ഒരു തൊഴിലറിയാം ബിരിയാണി വെപ്പ്.
വീട്ടില്‍ വന്നപാടെ വീട്ടുകാര്‍ക്ക് ബിരിയാണി വെച്ചുകൊണ്ട് തെളിയിച്ചുകൊടുത്തു. അയല്‍വാസികള്‍ എല്ലാവരും പറഞ്ഞു ഇനി നീ ഈ പണി ചെയ്താല്‍ മതി. അങ്ങിനെ അടുത്തുള്ള ഹോട്ടലില്‍ ബിരിയാണി വക്കാന്‍ പോകും അത് മാത്രമാണ് അബ്ദുവിന്റെ ജോലി.
25 ദോശ ചിലവാവാതിരുന്ന ആ ഹോട്ടലില്‍ ബിരിയാണിക്ക് ഡിമാണ്ടായി. ദിവസങ്ങള്‍ക്കകം അബ്ദുവിന്റെ ബിരിയാണി നാട്ടില്‍ ഫൈമസായി. അപ്പോഴാണ് നാട്ടിലെ ഏറ്റവും സമ്പന്നനും പ്രമാണിയുമായ അഹമദ്ഹാജിയുടെ മകളുടെ കല്യാണം. ബിരിയാണി വെക്കാന്‍ അബ്ദുവിനെ തന്നെ ഏല്‍പ്പിക്കണം എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അഹമെദ് ഹാജിക്ക് അബ്ദുവിന്റെ ബിരിയാണി കഴിക്കാന്‍ കൊതിയായി. അബ്ദു ലിസ്റ്റ് തയ്യാറാക്കി കൊടുത്തു. ബിരിയാണി വക്കാന്‍ കല്യാണത്തിന് തലേ ഹാജിയുടെ ദിവസം വീട്ടിലെത്തി. അസിസ്റെന്റ്റ്മാരെ എല്ലാം ഏല്‍പ്പിച്ചു അത്യാവശ്യമായി അബ്ദു പോയി.
എന്നാലും ബിരിയാണി വെക്കാന്‍ അബ്ദുവില്ലാതെ എങ്ങിനെ?. പിറ്റേ ദിവസമായി അബ്ദുവിനെ കാണുന്നില്ല. അബ്ദുവിന്റെ ബിരിയാണി കഴിക്കാന്‍ കാത്തിരുന്നവര്‍ നിരാശരായി. അഹമദ് ഹാജി തളര്‍ന്നു വീണു. മകളും ഭാര്യയും ഓടി വന്നു. ചിലര്‍ അയാളുടെ 3 സെന്റ് സ്ഥലത്തെ ഓലപുരയില്‍ ചെന്നു. പോലീസില്‍ പറഞ്ഞു അബ്ദുവിനെ കാണാനില്ല. പോലീസ് എത്തി. കല്യാണവീട്ടില്‍ കല്യാണപെണ്ണ് ഓടി പോയപോലുള്ള മൂകത. പോലീസ് ഹാജിയെ സമാധാനിപ്പിച്ചു. വീണുകിടക്കുന്ന ഹാജിയോടു പോലീസ് പറഞ്ഞു അയാള്‍ പോയാല്‍ പോട്ടെ ബിരിയാണി നമുക്ക് വേറെ ആളുകളെകൊണ്ട് വെപ്പിക്കാം.
ഹാജി പറഞ്ഞു ബിരിയാണി വെച്ചില്ലെങ്കിലും വേണ്ട അവനെ കണ്ടുപിടിച്ചു തന്നാല്‍ മതി അവന്‍ എന്റെ മോള്‍ക്ക് കൊടുക്കാനിരുന്ന 500 പവനും കൊണ്ടാണ് മുങ്ങിയത്.
No comments:
Post a Comment