കൂട്ടുകാര്‍ എല്ലാവരും കൂടി ചായക്കട കം ഹോട്ടലില്‍ വന്നു ഉച്ചതിരിഞ്ഞ സമയം. വലിയ തിരക്കൊന്നും ഇല്ല. ഉച്ചഭക്ഷണത്തിന്റെ തിരക്ക് കഴിഞ്ഞാല്‍ അച്ഛന്‍ വീട്ടില്‍ പോകും പിന്നെ കുട്ടനാണു കാഷില്‍.
എല്ലാവരും കൂടി വന്നു ചുറ്റും നിന്ന് പല വര്‍ത്തമാനങ്ങളും പറയാന്‍ തുടങ്ങി. എല്ലാവരും ചായ കുടിച്ചു പൂരത്തിന്റെയും മറ്റും വിശേഷങ്ങള്‍ പറഞ്ഞു കാശ് കൊടുത്തു.
വേണ്ടന്നെ കുട്ടന്‍... പക്ഷെ നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ചു.
എന്നാല്‍ കാശില്ലാതെ എന്തെങ്കിലും എടുക്കാനമെന്നായി കുട്ടന്‍
അപ്പോഴാണ് കാഷ് മേശക്കു മുകളില്‍ കുപ്പികളില്‍ ലഡ്ഡു ഇരിക്കുന്നത് കണ്ടത്. എല്ലാവരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടി. ഓരോന് എടുത്തു പിന്നെയും വാചകമടി തുടര്‍ന്നു.
ലഡ്ഡു കഴിക്കുന്നതിനിടയില്‍ ഒരാള്‍ ഒരു കഷണം എടുത്തു കുട്ടനും കൊടുത്തു. സംസാരത്തിനിടയില്‍ കുട്ടന്‍ അത് പുറത്തേക്കു കളഞ്ഞു.
കൂട്ടുകാര്‍ അവസാനത്തെ കഷണം ലഡ്ഡു ഇറക്കുന്നതിനിടെ കുട്ടനോട് ചോദിച്ചു നീ എന്തിനാ അത് കളഞ്ഞത്.?
കുട്ടന്‍ പറഞ്ഞു ആ ലഡ്ഡുവിനു എന്റെ വയസു കാണും.
ch