വഴി വിളക്കുകള്‍ ഇല്ലാത്ത ഇലക്ട്രിസിറ്റി പേരിനു മാത്രം ചില വീടുകളില്‍
വന്നു തുടങ്ങിയ കാലം, വരവൂര്‍ എന്ന ഗ്രാമം രാത്രി ഉനെര്‍ന്നിരിക്കുകയാണ്.
കാരണം മറ്റൊന്നും അല്ല ഫുട്ബോള്‍ തന്നെ.
ലോക ഫുട്ട്ബോള്‍ മല്‍ത്സരം നടക്കുന്നു. അപൂര്‍വ്വം ചില വീടുകളില്‍ മാത്രം ടെലിവിഷന്‍ ഉണ്ട്. അവിടങ്ങളില്‍ ആണ് മല്‍ത്സരം കാണാന്‍ ആളുകള്‍ പോകാറുള്ളത്. മല്‍ത്സരം രാത്രിയിലാണ് ഇന്തയില്‍ ദ്രിശ്യമാകുക. അങ്ങിനെ പ്രഭ എന്ന പ്രഭാകരന്‍ പോകാന്‍ ഒരുങ്ങുകയാണ്. അമ്മമ്മ ചെട്ടെന്റെ മക്കള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നു. ഉണ് കഴിക്കുമ്പോള്‍ ഒന്ന് ചെവിയോര്‍ത്തു.
എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ ശത്രുക്കളെ കൊല്ലാന്‍ വേണ്ടി ഒടിയന്‍ വരും
അതെന്താ വലിയമ്മുമ്മേ ഒടിയന്‍?
അത് മന്ത്രം അറിയുന്ന പറയാന്‍മാരാ അവര്‍ ഗര്‍ഭിണികളായ സ്ത്രികളുടെ അടുത്ത് വന്നു അവര്‍ അറിയാതെ കുട്ടിയെ വയറ്റില്‍ നിന്നും എടുത്തുകൊണ്ടുപോയി മന്ത്രം ചൊല്ലി കളം വരച്ചു കുറെ പൊടികളും ഒക്കെ ചേര്‍ത്തു നിലാവത് വച്ച് ഉണക്കി ഇടിച്ചു പൊടിച്ചു പോടീ ഉണ്ട്ട്ക്കും അത് കുറച്ചു എടുത്തു ചെവിയില്‍ വച്ച് പഞ്ഞി കൊണ്ട് അടച്ചാല്‍ പിന്നെ അവര്‍ ഉദേശിക്കുന്ന ഏതു രൂപവും മാറനാകും.
ഈ അമ്മയുടെ ഒരു കാര്യം കുട്ടികളെ പേടിപ്പികുകയാണോ അച്ഛന്‍ ചോദിച്ചു.
നീ പോടാ എന്‍റെ അനുഭവം ആണ് പദ്പനാഭേട്ടെന്‍ ഇത് പോലെ കാളയായി വന്ന ഒടിയനെ നുകം വച്ച് പൂട്ടി തൊഴുത്തില്‍ കെട്ടി അടിച്ചത് എന്‍റെ ചെറുപ്പത്തിലാ അന്ന് എന്‍റെ ഓപ്പ കാണാന്‍ പോയിരുന്നു. ഇനി ഞാന്‍ ഇങ്ങിനെ ചെയ്യില്ല മൂത്താരെ എന്നു ആ ഒടിയന്‍ചാത്ത പറഞ്ഞുവത്രെ. പദ്പനാഭേട്ടെന് ചില മന്ത്രവാദങ്ങള്‍ ഒക്കെ അറിയാമായിരുന്നു. നിന്റെ മുന്നില്‍ വന്നാല്‍ നീ എന്ത് ചെയ്യും ?
അത് അപ്പോള്‍ ഞാന്‍ നോക്കാം.
ഛെ എല്ലാ വരും പഴാന്ജന്‍ തെന്നെ പ്രഭ ചിന്തിച്ചു.
അപ്പോള്‍ പിന്നെ അവര്‍ക്ക് പഴയ രൂപം കിട്ടില്ലേ കുട്ടികള്‍ വിടാന്‍ ഭാവമില്ല.
മം ചെവിയിലെ പഞ്ഞി എടുത്തു കളഞ്ഞാല്‍ പഴയ രൂപം കിട്ടും, മാത്രമല്ല മൃഗ രൂപം ധരിക്കുമ്പോള്‍ അവയ്ക്ക് വാല്‍ ഉണ്ടാവില്ല അങ്ങിനെയാണ് തിരിച്ചറിയുന്നത്.
ഇനി ഇവിടേ നിന്നാല്‍ എനിയ്ക്കു ദേഷ്യം പിടിക്കും. പ്രഭ നടന്നു പോകുന്ന വഴിയില്‍ ഒരു കാര്യം കൂടെ കേട്ടു പ്രാന്തന്‍ ചത്തയുടെ ആര്‍ക്കോ ഇപ്പോഴും ഈ വിദ്യ വശമുണ്ടാത്രേ.
മൂന്ന് സെല്‍ ബാറ്റിരിയുടെ ടോര്‍ച്ചുമായി പ്രഭ നടന്നു അരകിലോമീറെര്‍ ഉണ്ട് റോട്ടില്‍ എത്താന്‍ പാടം കടന്നു റോട്ടില്‍ എത്തി.കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അവരോടൊപ്പം ചില ഫുട്ട് ബോള്‍ വിശേഷങ്ങള്‍ പങ്കുവച്ചു വേഗം നടന്നു. കളികഴിഞ്ഞു സമയം ഒന്നര ഇനി ഒരെണ്ണം കൂടെയുണ്ട് അതിനു നില്ക്കാന്‍ തോനിയില്ല.പോകാം പ്രഭ പറഞ്ഞു ശരി കൂട്ടുകാരനും കൂടി തിരിച്ചു പോന്നു വീടിലേക്ക് ഒന്നേകാല്‍ കിലോമീറെര്‍ ഉണ്ട്. രണ്ടുപേരും നടന്നു, ചര്‍ച്ചകളില്‍ ഇന്നത്തെ കളിയും നാളെ നടക്കാന്‍ ഇരിക്കുന്ന മല്‍ത്സരവും ആയിരുന്നു.
കൂട്ടുകാരന്റെ വീടെത്തി അവന്‍ യാത്ര പറഞ്ഞു പോയി ഇനി അര കിലോമീറെര്‍ ഉണ്ട് അതില്‍ ഭൂരിഭാഗവും പാടത്തുകൂടി. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നു ആ പ്രദേശം മാത്രമേ കാണാന്‍ ഉള്ളു. ഛെ ഇന്ന് നിലാവില്ല ഇത്രനേരം ഞാന്‍ ഇത് ശ്രധിചില്ലലോ! എന്തായാലും നടന്നു ടോര്‍ച്ചു നീട്ടി അടിച്ചു വലിയ പാടത്തിന്റെ നടുവിലൂടെയാണ് കടന്നു പോകുന്നത് എന്ന ചിന്താ ഒന്നലട്ടി.
അവിടേ നിന്നും ഇറങ്ങുമ്പോള്‍ സമയം ഒന്നര ഈ ചിന്താ മനസ്സില്‍ എന്തൊക്കെയോ മുറുക്കങ്ങള്‍ സൃഷ്ടിച്ചു. പെട്ടെന്ന് അമ്മുമയുടെ കഥയിലേക്ക് പോയി 'ഒടിയന്‍' ഇശ്വരാ ഉള്ളില്‍ വിളിച്ചു, യുക്തിവാദി ആയിരുന്ന താന്‍ ഈ അടുത്തകാലത്താണ് ഇങ്ങിനെ വിളിക്കാന്‍ തുടങ്ങിയത്. നാലുപാടും ടോര്‍ച്ചു അടിച്ചു നടന്നു പിന്നില്‍ ആരെങ്ങിലും വരുന്നുണ്ടോ എന്നായിരുന്നു സംശയം.
അങ്ങിനെ നടക്കുമ്പോള്‍ അതാ കറുത്ത ഒരു രൂപം മുന്നില്‍. രക്തം ശീതീകരിച്ചു ദൈര്യം വീണ്ടെടുത്ത് ഒന്നുകൂടെ നോക്കി ഹോ ഒരു പോത്താണ് എന്തക്കൊയോ ശബ്ദം ഉണ്ടാക്കി അതിനെ ഓടിക്കാന്‍ ശ്രമിച്ചു പോത്തിന് വരാന്‍ കണ്ട സമയം. അപ്പോഴാണ് ഓര്‍ത്തത് ഈ സമയത്ത് പോത്തോ അത് മെല്ലെ അവിടെന്നു നീങ്ങി നടക്കാന്‍ തുടങ്ങി ചെറിയ ആശ്വാസം പക്ഷെ അത് അധിക നേരം നീണ്ടു നിന്നില്ല കാരണം മറ്റൊന്നും അല്ല ആ പോത്തിന് വാലില്ല. മുന്നോട്ടു പോണോ അതോ തിരിഞ്ഞു ഓടണോ അപ്പോള്‍ പോത്ത് ഒന്ന് തിരിഞ്ഞു എന്തോ ഒരു ശബ്ദം ഉണ്ടാക്കി എങ്ങോട്ടോ ഓടി എങ്ങിനെയോ വീട്ടില്‍ എത്തി.
വീട്ടുകാര്‍ വാതില്‍ തുറഞ്ഞു ചോരയില്‍ കുളിച്ചിരിക്കുന്നു എന്ത് പറ്റി ചോദിച്ചു ഒന്ന് വീണു. മറ്റൊന്നും പറയാന്‍ തോനിയില്ല വേഗം ഡോക്ടറിന്റെ വീട്ടില്‍ പോയി തല്‍കാലം മരുന്ന് വച്ച് കെട്ടി കൈ ഓടിഞ്ഞിട്ടുണ്ട് നാളെ ഹോസ്പിറ്റലില്‍ വന്നാല്‍ മതി ഗവണ്മെന്റ് ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ ആണ് നാടിന്റെ ഒരേ ഒരു ഡോക്ടര്‍.
പിറ്റേ ദിവസം ഡിസ്പെന്‍സറിയില്‍ ചെന്നു അടുത്ത സുഹൃത്തിനോടും വീട്ടുകാരോടും അപ്പോഴേക്കും ഒടിയനെ കണ്ട കാര്യം പറഞ്ഞു.
പ്രാന്തന്‍ ചത്തയുടെ ആര്‍ക്കോ ഇപ്പോഴും ഈ വിദ്യ വശമുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ ? കുട്ടിയുടെ കയ്യിനു പകരം കഴുത്തു ഓടിചിരുന്നെങ്കിലോ ഭഗവതീ.. അമ്മുമ്മ.
എന്നാലും ഇത്രയും പ്രതീക്ഷിച്ചില്ല കൈ ഒടിഞ്ഞു ദേഹമാസകലം മുറിയായി ഒടിയന്‍ തമസ്കരിക്കാന്‍ കഴിയാത്ത സത്യം ആയി. ഈ ഗ്രാമത്തിലെ ഒരേ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി വീട്ടില്‍ എത്തി.
അടുത്ത വീട്ടിലെ ഭാമേച്ചി വന്നിടുണ്ട് എന്താ കുട്യേ ഒടിയനെ കണ്ടു എന്നു പരഞ്ഞുലോ?
ഒന്നും പറയണ്ട എന്തിനാ വന്നത് ഇതരിയനാണോ?
അല്ല ഒരു പോത്തിനെ വാങ്ങിയിട്ടുണ്ട് അതിനു വൈക്കോല്‍ വാങ്ങാന്‍ വേണ്ടി കുട്ടിയിടെ അമൂമയെ കാണാന്‍ വന്നതാ.
മം...
ഒരു ഇണക്കും ഇല്ല്യാത സാധനാ അത് അതിനു വാലില്ല്യെ. അതിന്നലെ രാത്രി തൊഴുത്തില്‍ നിന്നും കയറും പൊടിച്ചു പോയി രാവിലെ ആണ് കിട്ടിയത്.
ഹെന്ത് ?? പ്രഭ ഉറക്കെ ചോദിച്ചു
അകത്തു പെങ്ങള്‍ ഉറക്കെ ചിരിച്ചു എന്നിട്ട്ടു അമ്മുമ്മയോടു ചോദിച്ചു ഈ ഒടിയന്‍ കയ്യ് മാത്രമേ ഓടിക്ക്യു?
ഛെ എന്തൊരു നാണക്കേട് അകത്തു കയറണോ അതോ? ഇന്നലെ ആ പോത്തിനെ കണ്ടു ഓടുന്ന സമയത്ത് ഉണ്ടാക്കിയ ശബ്ദം അങ്ങിനെ ഒരു ശബ്ദം ലോകത്ത് ആരും ഉണ്ടാക്കിയതായി തോനുന്നില്ല. വരാന്‍ ഇരിക്കുന്ന കളിയാക്കലുകളെ മനസ്സില്‍ കണ്ടു അകത്തേക്ക് നടന്നു. തന്റെ വേള്‍ഡ് കപ്പ് ഫുട് ബോള്‍ പോയി ഇനി കാണാന്‍ ചെന്നാല്‍ ഹോ ഓര്‍ക്കാന്‍ കഴിയുന്നില്ല. ഓരോടിയന്‍!!
C.H