Wednesday, May 30, 2012

ചില്‍രണ്‍സ് പാര്‍ക്ക്


നമ്മുടെ നായകന്‍ ചില്‍രണ്‍സ് പാര്‍ക്കിലൂടെ കുട്ടിയുടെ കയ്യും പിടിച്ചു നടക്കുകയാണ് ഭാര്യ കുടിയോടു പലതും ചൂണ്ടികാണിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്കു ഇയാള്‍ ഇവിടേ കുടുംബ സമേതം വരാറുണ്ട്.കുട്ടികളുടെ പിന്നാലെ ഓടുന്ന അച്ഛനമ്മമാര്‍, മുത്തശ്ശി മുത്തശന്‍മാര്‍ അങ്ങിനെ പലരും പലതുമായി പാര്‍ക്ക് ശബ്ദകൊലഹലമായി നിറഞ്ഞു നില്‍ക്കുകയാണ്. 


ചിത്രശലഭങ്ങള്‍ പോലെ പാറി നടക്കുന്ന കുരുന്നുകളെ കാണുമ്പോള്‍ അവരുടെ കളികള്‍ കാണുമ്പോള്‍ കുറച്ചു നേരതെക്കെങ്ങിലും അവരായി മാറിയിരുന്നെങ്ങില്‍ എന്നു ചിന്ടിക്കുന്ന ഒരുപാട് പേരില്‍ ഒരാളാണ് മാത്രമല്ല ഈ നായകന്‍ വരുന്നത് കുട്ടികളുടെ കൂടെ വരുന്ന മാലാഖമാരെയും കാണാനാണ്. അതായതു പച്ച മലയാളത്തില്‍ പറഞ്ഞാല്‍ വായ്നോട്ടം. അങ്ങിനെ വായ്‌നോക്കി ഇരിക്കുമ്പോള്‍ കുട്ടിയെ കളിപ്പിക്കാന്‍ പോയ ഭാര്യ അടുത്ത് വന്നുപറഞ്ഞു കുട്ടിയെ കുറച്ചു നേരം കുട്ടിയെ ഒന്ന് നോക്ക് ഞാന്‍ ഒന്നിരിക്കട്ടെ.

 മം ശരി കുട്ടിയേയും കൂട്ടി നടന്നു, കുട്ടിയെ ഉഞ്ഞാല്‍ ആട്ടാന്‍ തുടങ്ങുമ്പോള്‍ വേറെ ഒരു കുട്ടി ഓടിവന്നു ഇരുന്നു 

ആയിഷാ മെല്ലെ പിന്നില്‍ വരുന്ന ആ കുട്ടിയുടെ അമ്മ വിളിച്ചു പറഞ്ഞു.

 പുറത്തു പോയി കടല വാങ്ങി വരം എന്നു പറഞ്ഞു ആ കുട്ടിയെടെ അച്ഛന്‍ പോയി. രണ്ടുപേരും ചേര്‍ന്ന് കുട്ടികളെ ആട്ടാന്‍ തുടങ്ങി.

അയാള്‍ ശ്രദ്ധിച്ചു ഭാര്യ കാണുന്നുണ്ടോ ഇല്ല. ഒറ്റ നോട്ടത്തില്‍ അറിയാം മുസ്ലിം ആണ് നല്ല ഭംഗി ഇരുനിറം ഇപ്പോഴാതെ മാപ്പിള പാട്ടുകളില്‍ ഉള്ള പോലെ മൊഞ്ചത്തി തന്ജത്തി എന്നെല്ലാം വിശേഷണം ചേരും.

 പേര് ചോദിച്ചു പരിചയപെട്ടു, പ്രണയ തുളുമ്പുന്ന കണ്ണുകളോടെ നായകന്‍ എന്തൊക്കെയോ സംസാരിച്ചു. ഈ സമയം കുട്ടി പറഞ്ഞു അച്ഛാ സ്ലിടിങ്ങിലേക്ക് പോകാം 

വേണ്ട ഇവിടേ ഇരുന്നാല്‍ മതി. 

മൊഞ്ചത്തി എനിയ്ക്കു മനസിലായി എന്നര്‍ത്ഥത്തില്‍ ചിരിച്ചു, 

കളിയാക്കിയാണോ, എന്തെങ്ങിലും ആവട്ടെ. കുറെ സംസാരിച്ചു നില്ക്കാന്‍ തോനി അവളുടെ സംസാരത്തില്‍ മുത്തുമണികള്‍ വീഴുണ്ടോ? ഇടയ്ക്കു അയാള്‍ താഴേക്ക് നോക്കി. 

അതാ ആ തടിമാടന്‍ കടലയുമായി വരുന്നു ശരി മതി ഇനി നില്‍ക്കുന്നത് ബുദ്ധിയല്ല അവളോട്‌ പ്രണയം തുളുമ്പുന്ന കണ്ണുകളോടെതന്നെ വിടപറഞ്ഞു. 

ഹും ആ മൊഞ്ചത്തിക്ക് കിട്ടിയ ഒരു കൊരങ്ങന്‍! കുട്ടിയേയും കൂട്ടി ഭാര്യയുടെ അടുത്തേക്ക് നടന്നു. 
നടക്കുമ്പോള്‍ മുഴുവന്‍ ആ രൂപവും മൊഴികളുമായിരുന്നു മനസ്സില്‍.

ഭാര്യയുടെ അടുതെത്തി പെട്ടന്ന് കുട്ടി കയ്യ് വിട്ടോടി ഒരാളെ തട്ടി വീണു. അയാള്‍ കുട്ടിയെ എടുത്തു വസ്ട്രതിലെ പൊടി എല്ലാം തട്ടി കളഞ്ഞു ഒന്നും പറ്റിയില്ലലോ അയാള്‍ കുട്ടിയെ തിരിചെല്പിച്ചു

പുറത്തേക്കു നടന്നു അപ്പോഴേക്കും ഭാര്യ ഓടി വന്നു.

 ജെന്റില്‍മാന്‍ രണ്ടു പേരും ഒരുപോലെ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ട് ഒരു മൊബൈല്‍ഫോണ്‍ കിടക്കുന്നു എടുത്തു നോക്കി

ബോംബൊന്നും അല്ലലോ ? ഭാര്യ ചോദിച്ചു.
പോടി അതൊന്നും ആവില്ല ഇതയളുടെതയിരിക്കും.

എന്തായാലും അതിലെ ഫോട്ടോസ് എടുത്തു നോക്കി പെട്ടന്ന് നമ്മുടെ നായകന് തെന്റെ രക്തം എല്ലാം ചോര്‍ന്നു പോലെ തോനി അതാ അതില്‍ തന്റെ ഭാരയുടെ ഫോട്ടോ വീഡിയോ എല്ലാം കിടക്കുന്നു ഇവിടേ വച്ച് അവള്‍ അറിയാതെ എടുത്തതാണ്. ചില ഭാഗങ്ങളില്‍ സൂം ചെയ്തു ക്ലോസ്സപ് എടുത്ത വീഡിയോ.

അപ്പോഴാണ് അതില്‍ കാള്‍ വന്നത് നമ്പര്‍ മാത്രം പേരില്ല എടുത്തു,

ചേട്ടാ എന്‍റെ ഫോണാണ് ചേട്ടന് അവിടുന്ന് കിട്ടി?

 ഇയാള്‍ പറഞ്ഞു ഞാന്‍ പാര്‍കില്‍ ഉണ് എന്‍റെ കുട്ടി വീണപ്പോള്‍ അവിടയ്നിന്നും കിട്ടിയതാണ്.

ഓ അത് ചേട്ടന്റെ അടുത്താണോ ? എന്നെ തട്ടിയാണ് കുട്ടി വീണത്‌

ശരി ചേട്ടന്‍ അവിടേ നിന്നാല്‍ മതി ഞാന്‍ അവിടേ വരാം. എന്‍റെ കുറെ വല്യുബിള്‍ ഡോകുമെന്റ്സ് അതില്‍ ഉണ്ട്.

 അയാള്‍ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല
വേണ്ടടാ ........മോനെ ഇതിലെ ഫോട്ടോസും വീഡിയോകളും ഞാന്‍ കണ്ടു.

അത് പറഞ്ഞതും അയാള്‍ കട്ട്‌ ചെയ്തു. പിന്നെയും ഫോണില്‍ നോക്കി അതുപോലെ കുറെ വീഡിയോകള്‍. സ്വന്തം ഭാര്യയെ മറ്റൊരാള്‍ കാമാസ്ക്തിയോടെ നോക്കുമ്പോള്‍ ഉള്ള വിഷമം ആദ്യമായി അയാള്‍ അറിഞ്ഞു.

അതാ ആ മൊഞ്ചത്തി ഒരു ചെറു ചിരിയോടെ അയാളുടെ മുന്നിലുടെ നടന്നു പോകുന്നു ഇടിവെട്ടെറ്റ ആ അവസ്ഥയില്‍ നിന്നും അയാള്‍ മാറി. സാദാരണ ഇങ്ങിനെ വീഡിയോ കണ്ടാല്‍ അത് ആസ്വദിക്കാറുണ്ട് അതില്‍ തന്റെ ഭാര്യയുടെതുപോലെ കുറെ വീഡിയോ ഉണ്ട്. ഇത് പോലീസില്‍ ഏല്‍പ്പിക്കാം.. ഭര്യയെയും കുട്ടിയേയും കൂട്ടി നടന്നു.

ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട് എന്താ അതില്‍ അത് അയാള്‍ക്ക് കൊടുക്കുന്നില്ലേ എനൊക്കെ.

കുട്ടിയും വാശിപിടിക്കുന്നു വേഗം പോനതിനും ടോയ് വാങ്ങി കൊടുക്കതതിനും.

 ഏതോ കണ്ണുകള്‍ പിന്തുടരുന്നുണ്ടോ ? പോലീസുകാരെ ഏല്പിച്ചാല്‍ ഇത് അവരും കണ്ടു രസിചാലോ ? സംശയം,

വീഡിയോ ഫോട്ടോ എല്ലാം ഡിലീറ്റ് ചെയ്തു മെമ്മറി കാര്‍ഡ്‌ ഉരി കടിച്ചു പൊട്ടിച്ചു കളഞ്ഞു. വണ്ടി പൂജിച്ചു ചെറുനാരങ്ങ ചക്രതിനടിയില്‍ അത് ചതച്ചരച്ചു പോകുന്ന പോലെ ഫോണ്‍ കാറിന്റെ പിന്‍ ചക്രതിനടിയില്‍ വച്ചു. കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു അതിന്‍ മുകളിലൂടെ കയറ്റി മൊഞ്ചത്തിയും വേണ്ട തന്ജതിയും വേണ്ട അയാള്‍ ഒരു പുതിയ മനുഷ്യനായി മുന്നോട്ടു പ്രയാണം ആരംഭിച്ചു.
C.H