Pages

Tuesday, March 8, 2011

അപവാദപ്രചാരണം പ്രത്യാഘാതങ്ങളുണ്ടാക്കും: വിചാരകേന്ദ്രം

അപവാദപ്രചാരണം പ്രത്യാഘാതങ്ങളുണ്ടാക്കും: വിചാരകേന്ദ്രം
Posted on: 08 Mar 2011


തൃശ്ശൂര്‍: ഹിന്ദുത്വ ദേശീയ പ്രസ്ഥാനങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന അപവാദ പ്രചാരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി മുന്നറിയിപ്പു നല്‍കി. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം ആര്‍.എസ്.എസ്സിനെതിരെ അടുത്തകാലത്തായി നടത്തുന്ന നീതിരഹിതമായ പ്രചാരണം യാദൃച്ഛികമാണെന്നു കരുതാന്‍ വയ്യ. അന്താരാഷ്ട്ര തലം കൈവരുന്ന ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്ര വിഭജനവേളയിലും ശത്രുരാജ്യങ്ങളുടെ ആക്രമണമുണ്ടായപ്പോഴും പ്രകൃതിദുരന്തങ്ങള്‍ നാശം വിതച്ചപ്പോഴും വിദേശകുത്തകകളുടെ സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള പ്രചാരണ പരിപാടികളിലൂടെയും സമൂഹത്തെ ജാഗരൂകമാക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും മുന്നില്‍നിന്നവരാണ് ഹിന്ദുത്വ സംഘടനകള്‍.

ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. കൃഷ്ണ കൈമള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. സദാനന്ദന്‍, ജോ. സെക്രട്ടറി സി. ഹരിഹരന്‍, സംഘടനാ സെക്രട്ടറി കെ.ആര്‍. ഷാജി, എ. രാഘവന്‍, രാകേഷ് മുരളി എന്നിവര്‍ സംസാരിച്ചു.



No comments: