Pages

Saturday, February 27, 2010

പാക്കിസ്ഥാന്റെ മനസ്സുമാറാതെ ചര്‍ച്ച ഫലിക്കില്ല: ആര്‍എസ്‌എസ്‌

തിരുവനന്തപുരം: പാക്കിസ്ഥാന്റെ മനോഭാവം മാറ്റാതെ ഇന്ത്യ-പാക്കിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക്‌ ഗുണപരമായ ഫലം കിട്ടില്ലെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ഭാഗവത്‌.
പാക്കിസ്ഥാന്‍ രൂപീകരിച്ച നാള്‍ മുതല്‍ ഭാരതത്തോട്‌ അവര്‍ ശത്രുതാമനോഭാവമാണ്‌ പുലര്‍ത്തുന്നത്‌. സാഹചര്യം ചര്‍ച്ചയുടെ, പുരോഗതിയുടെ ഒരു ഘടകമല്ല. മനോഭാവമാണ്‌ വലിയ ഘടകം. ഇന്ത്യ എല്ലായ്പ്പോഴും ചര്‍ച്ചയ്ക്ക്‌ തയ്യാറായിരുന്നു. എന്നാല്‍ ഭാരതത്തെ അംഗീകരിക്കാത്ത സമീപനമാണ്‌ പാക്കിസ്ഥാന്‍ എപ്പോഴും സ്വീകരിക്കുന്നത്‌, തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസ്സില്‍ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ പറഞ്ഞു.

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം ദേശസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്‌. നുഴഞ്ഞുകയറ്റമാണെന്നും അപകടമാണെന്നും സര്‍ക്കാരുകള്‍ സമ്മതിക്കുന്നു. എന്നാല്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ല. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനെങ്കിലും ശ്രമം ഉണ്ടാകണം. നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കായി കാണുന്നതാണ്‌ പ്രശ്നം.

വിദേശത്തുള്ള ഭാരതീയ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. എന്നാല്‍ വിദേശ പൗരന്മാര്‍ക്ക്‌ വേണ്ടത്ര സംരക്ഷണം നമ്മുടെ സര്‍ക്കാര്‍ നല്‍കുന്നില്ല എന്ന പൊതു പരാതിയുണ്ട്‌. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണം. പാക്കിസ്ഥാനില്‍ രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഭാഗവത്‌ പറഞ്ഞു.

ഹിന്ദുതീവ്രവാദം എന്നൊന്നില്ല. ഒരു ഹിന്ദുവിനും തീവ്രവാദിയാകാനാവില്ല. തീവ്രവാദം പിന്തുടരുന്നവര്‍ ഹിന്ദുവുമല്ല. ഹൈന്ദവ പരമ്പര ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ശ്രീരാമസേന ആര്‍എസ്‌എസ്മായി ബന്ധപ്പെട്ട സംഘടനയല്ല. സംഘത്തിന്റെ ആശയം ഉള്‍ക്കൊണ്ട്‌ രൂപംകൊണ്ട സംഘടനയുമല്ല. അടിസ്ഥാനപരമായി ഹിന്ദുക്കള്‍ സത്യത്തിലും അഹിംസയിലും വിശ്വസിക്കുന്നവരാണ്‌. ഹിന്ദുത്വം എന്നത്‌ മാനവികതയാണ്‌. ഭാരതത്തിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹൈന്ദവസംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്‌. ഭാരത സംസ്കാരത്തെയും ദേശീയതയെയും ഉള്‍ക്കൊള്ളുന്ന ക്രിസ്ത്യാനിയും മുസ്ലീമും ഭാരതീയനാണ്‌. കേരളത്തില്‍ സിപിഎമ്മുമായുള്ള സംഘര്‍ഷത്തിന്‌ ആര്‍എസ്‌എസ്‌ ഉത്തരവാദിയല്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സംഘടനയുടേത്‌. സമാധാനത്തിനായുള്ള ചര്‍ച്ചയ്ക്ക്‌ സംഘടന സദാസന്നദ്ധമാണ്‌. സമാധാന കരാറുകള്‍ ലംഘിക്കപ്പെട്ട ചരിത്രമാണുള്ളത്‌. നേരിട്ടുള്ള, ഏകപക്ഷീയമല്ലാത്ത ചര്‍ച്ചകള്‍ക്ക്‌ തയ്യാറാണ്‌. ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധമെന്ന നിലയിലാണ്‌ ചിലപ്പോള്‍ പ്രതികരിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണസൗകര്യത്തിനും മികച്ച വികസനത്തിനും വേണ്ടി സംസ്ഥാനങ്ങളെ വിഭജിക്കുന്നതില്‍ തെറ്റില്ല. അത്‌ ദേശീയ ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകരുത്‌. കൂടുതല്‍ ആളുകളും 'തെലുങ്കാന' പ്രത്യേക സംസ്ഥാനം വേണമെന്ന്‌ ആവശ്യപ്പെടുകയാണെങ്കില്‍ വിഷയം പഠിച്ച്‌ തീരുമാനമെടുക്കുന്നതില്‍ തെറ്റൊന്നുമില്ല.

ഇന്ത്യന്‍ പൗരന്‌ ഭാരത്തിലെവിടെയും സഞ്ചാരസ്വാതന്ത്ര്യമുണ്ട്‌. മുംബൈയില്‍ മാത്രമല്ല ജമ്മുകാശ്മീരിലും ഇതു ബാധകമാണ്‌. ഒരു രാജ്യത്തിന്റെ വിഭവശേഷിയില്‍ എല്ലാവര്‍ക്കും തുല്യാവകാശമുണ്ട്‌. കാശ്മീരില്‍ നടക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത്‌ ദേശീയതയുടെ ആവശ്യമാണ്‌. രാമന്‍ ഭാരതത്തിന്റെ പ്രതീകമാണ്‌. അയോധ്യയിലേത്‌ വെറുമൊരു ക്ഷേത്രമല്ല. ശ്രീരാമന്റെ ജന്മഭൂമിയാണ്‌ അയോധ്യ. ഈശ്വരനില്‍ വിശ്വസിക്കാത്തവര്‍ പോലും രാമന്റെ മൂല്യങ്ങളെ ആരാധിക്കുന്നുണ്ട്‌. കൃസ്ത്യാനികളും മുസ്ലീങ്ങളും കര്‍സേവയില്‍ പങ്കെടുത്തിരുന്നു. രാമക്ഷേത്ര നിര്‍മ്മാണം ഒരു മതത്തിനും എതിരല്ല.

സാമൂഹ്യപ്രതിബന്ധതയുള്ള ഹിന്ദുസമാജത്തിന്റെ ഏകീകരണമാണ്‌ ആര്‍എസ്‌എസിന്റെ ലക്ഷ്യം. ആര്‍എസ്‌എസ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. ദേശീയ വീക്ഷണമുള്ള, സംഘടനയുടെ നയങ്ങളോട്‌ സമാനതയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കും. രാഷ്ട്രീയപാര്‍ട്ടികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുക ആര്‍എസ്‌എസിന്റെ രീതിയല്ല.

ബിജെപി സ്വതന്ത്ര നിലപാടുള്ള രാഷ്ട്രീയപാര്‍ട്ടിയാണ്‌. നിതിന്‍ ഗഡ്കരി മാത്രമല്ല അദ്വാനിയും സ്വയംസ്വേകനാണ്‌. ആ താത്പര്യം സംഘടനയ്ക്കുണ്ട്‌. സംഘടനയോട്‌ അഭിപ്രായങ്ങള്‍ ചോദിച്ചാല്‍ പറയും. അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ല. എല്ലാ സംഘടനകളിലും യുവനേതൃത്വം വരണമെന്നാണാഗ്രഹം. ബിജെപിയുടെ ഭാവിയില്‍ ശുഭപ്രതീക്ഷ തന്നെയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്ക്ലബ്‌ സെക്രട്ടറി ബിജുചന്ദ്രശേഖര്‍ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി അനില്‍ഗോപി നന്ദിയും പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ നിലപാടിന്റെ അംഗീകാരമായി സ്പീക്കര്‍സ്ഥാനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കോഴിക്കോട്ട്‌ ജമാഅത്തെഇസ്ലാമിയുടെ പരിപാടിയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്തതില്‍ തെറ്റ്‌ കണ്ടെത്താത്തവര്‍ ആര്‍എസ്‌എസ്‌ സാംഘിക്കിന്റെ സംഘാടകസമിതി കാര്യാലയം മേയര്‍ ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്‌അസഹിഷ്ണുതയുടേയും ജനാധിപത്യവിരുദ്ധമനോഭാവത്തിന്റേയും ഫലമാണെന്ന്‌ രാജഗോപാല്‍ പറഞ്ഞു

Wednesday, February 3, 2010

Nitin Gadkari.

 The BJP must stop thinking from election-to-election. The BJP must become a party of Social Reformers.  :- Nitin Gadkari.