Pages

Wednesday, January 13, 2010

സക്കറിയയ്ക്ക് കിട്ടിയത് ഗുരുദക്ഷിണ -കാ.ഭാ. സുരേന്ദ്രന്‍

വടക്കാഞ്ചേരി:പയ്യന്നൂരില്‍ സക്കറിയയ്ക്ക് കിട്ടിയത് ഗുരുദക്ഷിണയാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. വടക്കാഞ്ചേരി വ്യാസ കോളേജില്‍ സംഘടിപ്പിച്ച വിവേകാനന്ദ ജയന്തിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തരം കിട്ടുമ്പോഴൊക്കെ സാംസ്‌കാരികബിംബങ്ങളെയും ആചാര്യന്മാരെയും അവഹേളിച്ചിട്ടുള്ള ആളാണ് സക്കറിയ. കണ്ണൂരിലും ഇടുക്കിയിലും മറ്റും സംന്യാസിമാരെ ആക്രമിച്ചപ്പോള്‍ അതിന് കൂട്ടുനിന്നു. ഇത്തരം സംസ്‌കാരശൂന്യതയും കാപട്യവും യുവാക്കളെ പഠിപ്പിച്ചുകൊണ്ടിരുന്ന ആളിന് സ്വന്തം ശിഷ്യന്മാരില്‍നിന്നു കിട്ടിയ ഗുരുദക്ഷിണയായി ഇതിനെ കണ്ടാല്‍ മതി -അദ്ദേഹം അഭിപ്രായപ്പെട്ടു.
 
വ്യാസ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ. ശ്രീകുമാര്‍ അധ്യക്ഷനായി. കെ.എസ്. പ്രവീണ്‍, ഇ. ശ്രീജിത്ത്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ.എസ്. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു